️ കാരുണ്യം ലഭിക്കാത്ത ☘️. മൂന്ന് വിഭാഗം
*☘️ കാരുണ്യം ലഭിക്കാത്ത ☘️*
*മൂന്ന് വിഭാഗം*
عَنْ أَبِي ذَرٍّ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ثَلَاثَةٌ لَا يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ ، وَلَا يَنْظُرُ إِلَيْهِمْ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ قَالَ : فَقَرَأَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثَلَاثَ مِرَارًا ، قَالَ أَبُو ذَرٍّ : خَابُواوَخَسِرُوا ، مَنْ هُمْ يَا رَسُولَ اللَّهِ ؟ قَالَ : الْمُسْبِلُ ، وَالْمَنَّانُ ، وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ
(صحيح مسلم :183 )
☘️☘️☘️☘️☘️☘️☘️☘️☘️
അബൂദർറ് (റ) വിൽ നിന്ന് നിവേദനം : നബി ﷺ പറയുന്നു : ഖിയാമത്ത് നാളിൽ മൂന്നു വിഭാഗം ആളുകളോട് അല്ലാഹു ﷻ സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ (കരുണ ചെയ്യില്ല) അവരെ സംസ്ക്കരിക്കുകയോ ചെയ്യില്ല. വേദനാജനകമായ ശിക്ഷ അവർക്കുണ്ട്.
മുത്ത്നബി ﷺ ഇത് മൂന്നു തവണ ആവർത്തിച്ചു. അപ്പോൾ അബൂദർറ് (റ) ചോദിച്ചു : അവർ നഷ്ടവും പരാജയവും ഏറ്റുവാങ്ങിയിരിക്കുന്നു. അക്കുട്ടർ ആരാണ് നബിയേ..?
തിരുഹബീബ് ﷺ പറഞ്ഞു : *"വസ്ത്രം ഞെരിയാണിക്കു താഴേക്കിറക്കി ധരിക്കുന്ന പുരുഷൻ, കൊടുത്തത് എടുത്തുപറയുന്നവർ, കള്ള സത്യം ചെയ്ത് ചരക്ക് വിറ്റഴിക്കുന്നവർ"* .
(സ്വഹീഹ് മുസ്ലിം :183)
Post a Comment