🥀ദീൻ മറന്ന യുട്യൂബ് വ്ലോഗർമാർ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_ഈ കഥ പോസ്റ്റ് ചെയ്യുന്നത് ചില തിരിച്ചറിവുകൾക്ക് വേണ്ടി മാത്രം. ഇതിൽ പറഞ്ഞ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാവാം, അല്ലായിരിക്കാം. പക്ഷെ, കഥ ഉൾക്കൊണ്ട് തിരിച്ചറിവോടുകൂടി പ്രവർത്തിക്കുക_
ഇക്ക അതൊന്നും ശരിയവില്ല... അതൊക്കെയും നമ്മുടെ മതത്തിനു എതിരാണെന്നുള്ളത് അറിയില്ലേ... ഫസ്‌നയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...
നീ.. നീ എന്താ എന്റെ അവസ്ഥയൊന്നും മനസിലാക്കാത്തത്, ഇന്നത്തെ സാഹചര്യം അതാണ്.. എത്ര മാസങ്ങളായി ഞാൻ ഒരു ജോലി അന്വേഷിക്കുന്നു... നിനക്ക് ഒന്നും വാങ്ങിത്തരാൻ പോലും കഴിയാതെ, കയ്യിൽ നയാ പൈസ ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്നവന്റെ വേദന നിനക്കെന്താണ് മനസിലാവാത്തത്....ഫാസിൽ കേണുപറഞ്ഞു കൊണ്ടിരുന്നു...
ഒരു യൂട്യൂബ് വ്ലോഗ് കണ്ടതിൽ പിനെയുള്ള നിലവിളികളാണ് ആ വീട്ടിൽ ഉയർന്നു പൊങ്ങിക്കൊണ്ടിരുന്നത്...
ഇക്ക.. ഞാൻ പറഞ്ഞല്ലോ നിങ്ങൾ ഒരു ചാനൽ തുടങ്ങിയിട്ട് എന്തെങ്കിലും ചെയ്തോളു... എന്നെ എന്തിനാണ് അതിലേക്ക് വലിച്ചിഴക്കുന്നത്.... തന്റെ സൗന്ദര്യം ഭർത്താവിനെ കാണിക്കാൻ ഉള്ളതെന്നാണ് ഇന്നുവരെ പഠിച്ചിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും... അതിനി തെറ്റിക്കാൻ എന്നെ കൊണ്ട് പറ്റില്ല...അവൾ തീർത്തു പറഞ്ഞു...
ഫസ്ന... എത്ര പേര് ചെയ്യുന്നു... അവരൊക്കെ പണം ഉണ്ടായിട്ടും ചെയ്യുന്നവരാണ്... ജീവിക്കാൻ ഗതി ഇല്ലാത്തതിന് ചെയ്യുന്നതിന് ഒരു തെറ്റും ഉണ്ടാവില്ല.... ഇനിയും നീ സമ്മതിച്ചില്ലായെങ്കിൽ നാട്ടുകാരുടെ മുന്നിൽ ജോലിയില്ലാതാവാനെന്ന് പറഞ്ഞു കളിയാക്കി അവസനം അപമാനഭാരം കൊണ്ട് ആത്മഹത്യാ ചെയ്താവനെന്ന് കേൾക്കേണ്ടി വരും....
ഇക്ക... അവൾ കേൾക്കാനാവാതെ ചെവി പൊത്തി...
എന്തൊക്കെയാ പറയുന്നത്... ഇക്കാക്ക് എന്താ വേണ്ടത്.. ഞാൻ ഇപ്പോ ക്യാമറയുടെ മുന്നിൽ നിൽക്കണം അല്ലെ.... ശരി, ഞാൻ നിൽക്കാം.. പക്ഷെ നാളെ റബ്ബിന്റെ കോടതിയിൽ ഉത്തരം പറയേണ്ടത് ഇക്കയായിരിക്കും...അവൾ ഉള്ളു നീറി കൊണ്ട് പറഞ്ഞു...
ഹാ.. കുറച്ചു ക്ലച് പിടിച്ചാ നിന്നെ ഞാൻ ഒഴുവാക്കിക്കോളാം... അല്ലെങ്കിൽ ഇത്തിരി ഫേമസ് ആയാൽ ജോലി കിട്ടാൻ വലിയ പാടൊന്നും ഉണ്ടാവില്ല... അപ്പോ നമുക്ക് റബ്ബിനോട് തൗബ ചെയ്യാട്ടോ...അവൻ ആശ്വാസത്തോടെ പറഞ്ഞു...
_കുടുംബജീവിതം, അച്ചടക്കം, പാരന്റിങ്, സന്താന പരിപാലനം, മത -മനഃശാസ്ത്ര മാർഗങ്ങൾ, ഇസ്ലാമിക വിധികൾ, ജീവിതരീതികൾ, ഇസ്ലാമിക ചരിത്രങ്ങൾ, സ്വഭാവ രൂപീകരണം, മാനവ സ്നേഹം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് പഠനാർഹമായ ലേഖനങ്ങൾ പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പ്_
അവൾ മനസിലാ മനസൊടെ സമ്മതിച്ചു കൊണ്ട് ക്യാമറയുടെ മുന്നിൽ ഇരുന്നു.....
അല്പം ചടപ്പോടെ എങ്കിലും അവൾ നന്നായി അഭിനയിച്ചു...
Frst വീഡിയോ തന്നെ 10 k കടന്നത് അവനെ വല്ലാതെ ഉത്സാഹവാനാക്കി...
ഫസ്നു... നീ ഇതൊക്കെ വായിച്ച നോക്കിയേ... നമ്മൾ എത്ര ലക്കിയാ...
അവൻ കമന്റ് അവൾക് നേരെ നീട്ടി കൊണ്ട് പറഞ്ഞു...
ഓരോ കമ്മെന്റുകളിലൂടെയും നീങ്ങുമ്പോൾ അവളുടെ കണ്ണുകളുടെ തിളക്കം ഏറി വന്നു...
ഇക്ക.. ഞാൻ ശരിക്കും സുന്ദരിയാണോ... അവർ വല്ലാതെ എടുത്തു പറയുന്നുണ്ടല്ലോ എന്റെ ചിരിയെ കുറിച്ചും, നുണക്കുഴി കവിള്കളെ കുറിച്ചുമൊക്കെ...
ഹാ... എന്റെ പെണ്ണ് സുന്ദരിയല്ലേ... ഇപ്പഴാ എനിക്ക് ശരിക്കൊന്ന് അഭിമാനം തോന്നുന്നേ.... ഇത്രയും മൊഞ്ചുള്ള പെണ്ണെ കിട്ടിയതിൽ...അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...
ഏറെ നാളുകൾക്കു ശേഷമുള്ള ഇക്കയുടെ നിറഞ്ഞ പുഞ്ചിരി അവളുടെ ഖൽബ് നിറച്ചു....
ഇക്കാ അവര് ഇൻസ്റ്റഗ്റാമിനെ കുറിച്ചൊക്കെ പറയുന്നുണ്ടല്ലോ അതെന്താ... അവൾ സംശയത്തോടെ ആരഞ്ഞു...
അതൊരു ആപ്പ് ആണ്... നീ ഒരു അക്കൗണ്ട് ആക്കിക്കോ ഫേമസ് ആവാൻ പോവല്ലേ...തന്നെ പരിഹസിച്ചു നടന്നവരുടെ മുന്നിൽ തലയുയർത്തി നടക്കുന്ന രംഗവും ഓർത്തു കിനാവ് കാണുകയായിരുന്നു അവൻ....
ദിനങ്ങൾ കഴിയുന്നൊറും തങ്ങളുടെ കലാപരിപാടികളും,തുറന്ന് പറിച്ചിലുകളും കേൾക്കാനും കാണാനുമായി ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ട് എന്നത് അവരെ വീണ്ടും ചെയ്യാൻ വേണ്ടി പ്രോത്സാഹിപ്പിച്ചു കൊണ്ടിരിന്നു...
ഹിജാബ് ഇടാതെ പുറത്തിറങ്ങാതിരുന്നവൾ, മോഡൽ ഡ്രെസ്സിനു വേണ്ടി ഷോപ്പുകളിൽ കയറി ഇറങ്ങാത്ത ദിനങ്ങൾ വിരളമായി...
ഫസ്ന.... താൻ വന്നത് പോലും നോക്കാതെ ഫോണിൽ നോക്കി ഇരിക്കുന്ന അവളെ അവൻ ആർദ്രമായി വിളിച്ചു...
ന്താ ഇക്ക... അവളതിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു....
നമുക്ക് ഈ യു ട്യൂബ് ഒക്കെ അവസാനിപ്പിച്ചാലോ... ഒരു തരം അവശതയോടെ അവൻ അത് പറഞ്ഞപ്പോൾ അവൾ പിടഞ്ഞെഴുന്നേട്ടിരുന്നു..
ഇക്ക എന്ത് മണ്ടത്തരമാണ് പറയുന്നത്...നമ്മളെ കാത്തിരിക്കുന്ന സ്നേഹിക്കുന്ന എത്രയോ പേര്... അവരെയൊന്നും വേണ്ടെന്ന് വെച്ച എല്ലാം ഒഴിവാക്കാനോ...
അതല്ല മോളെ... ഇതിപ്പോ അവർക്ക് വേണ്ടി ജീവിക്കുന്ന പോലെ ഉണ്ട്... വെറും അഭിനയം മാത്രം... മുഴുവൻ സമയവും ഫോണിൽ... നമ്മൾ നേരിട്ടൊന്ന് സംസാരിച്ചിട്ട് കാലങ്ങൾ എത്രയായി...
അതാണോ പ്രശ്നം... വാ നമുക്ക് സംസാരിക്കാലോ...
ഹേയ് അതല്ല പെണ്ണെ... പലരും കമന്റ് ഇട്ടില്ലേ നിനക്ക് ചേർന്നവൻ അല്ല ഞാനെന്ന്...നമ്മളെ കാണുമ്പോ ബാപ്പയും മോളെയും പോലെ ഉണ്ടെന്നൊക്കെ... അതൊക്കെ കേൾക്കുമ്പോ എനിക്കെന്തോ തൊലി ഉരിഞ്ഞു പോവാ.. ഒന്നും വേണ്ട.. പണം ഇല്ലെങ്കിലും എനിക്ക് നിന്റെ കൂടെ പണ്ടത്തെ പോലെ സമദാനായി ജീവിച്ചാൽ മതി... അവൻ നിസ്സാഹ്യനായി പറഞ്ഞു..
ഇക്ക... പറയും പോലെ വേഗം വേണ്ടെന്ന് വെക്കാൻ ഒന്നും പറ്റില്ല... പിന്നെ അവര് പറയുന്നതിലും കാര്യമില്ലേ... നമ്മൾ തമ്മിൽ എത്ര വയസ് ഡിഫറെൻറ് ഉണ്ട്... ഇനി നിങ്ങൾക് താല്പര്യം ഇല്ലെങ്കിൽ പറഞ്ഞാൽ മതി ഞാൻ ഒറ്റക്ക് ചെയ്തോളാം... അവൾ മുഖം വീർപ്പിച്ചു കൊണ്ട് എഴുന്നേറ്റ് പോയി...
പണ്ട് ചെയ്യാൻ പറഞ്ഞപ്പോൾ ദേഷ്യം പിടിച്ചവൾ ആണോന്ന് അവൻ സംശയം തോന്നിപോയി... അത്രമേൽ അവൾ മാറിയിരിക്കുന്നു... എല്ലാത്തിനും താൻ ആണ് കാരണം എന്നതിൽ അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു...
എവിടെയും പോകുമ്പോൾ തന്നെ ഒഴിച്ച് നിർത്തി ആണ്പിള്ളേരുടെ കൂടെ ഒട്ടിനിന്ന് ചിരിച്ചു കൊണ്ട് സെൽഫി എടുക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ ഖൽബോന്ന് കാളി... ഒരു നിമിഷം തന്റെ പഴയെ ഫസ്‌നയെ തിരിച്ചു കിട്ടിയെങ്കിൽ എന്നവൻ ആശിച്ചു പോയി...
ഒരു രാത്രി,
ഫസ്ന നീ ആരെയാ വിളിക്കുന്നത്...
എന്റെ ഫ്രണ്ട് നെ... അവൾ ഒരു കൂസലും ഇല്ലാതെ പറഞ്ഞു...
ഞാൻ നിന്റെ സംസാരം ഒക്കെ കേട്ടതാണ്... വേഗം പറഞ്ഞോ...അവൻ ദേഷ്യത്താൽ ചുവന്ന തുടുത്തിരുന്നു...
അയ്യേ പ്രാങ്ക് ആണല്ലോ... അവൾ പെട്ടെന്ന് പൊട്ടി ചിരിച്ചു കൊണ്ട് മറച്ചു വെച്ച ഫോൺ എടുത്ത് അവനെ കാണിച്ചു...
അവൻ ഒരു തരം നിർവികരതയോടെ അവിടന്ന് നടന്നു നീങ്ങി...
ഉറക്കത്തിൽ പിടഞ്ഞെഴുന്നേറ്റ അവൻ അടുത്ത നോക്കിയപ്പോൾ ഫസ്‌നയെ കാണാൻ ഇല്ലായിരുന്നു...
ഫസ്ന... ഫസ്ന... അവൻ അലറി വിളിച്ചു...
പിറകിൽ നിന്നൊരു ശബ്ദം കെട്ടവൻ ഓടിയതും മറ്റൊരുത്തന്റെ കൂടെ നിൽക്കുന്ന അവളെ കണ്ടതും അവന്റെ ശ്വാസഗതികൾ വളരെയധികം ഉയർന്ന പൊങ്ങി...
ആരാടി ഇവൻ എന്ന് പറഞ്ഞു അടിക്കാൻ കൈപൊങ്ങിയതും പറ്റിച്ചേ എന്ന് പറഞ്ഞു അവൾ പൊട്ടിചിരിച്ചു...
അത് കേട്ടതും അവന്റെ ഞരമ്പുകൾ കൂടുതൽ വലിഞ്ഞു മുറുകിയതല്ലാതെ അയഞ്ഞില്ല...
ന്നിട്ട് എവിടെ നിന്റെ ക്യാമറ...തീ കണ്ണുകളോടെ അവൻ അത് ചോദിച്ചതും അവൾ തപ്പിതെടയാൻ തുടങ്ങി...
അതിനിടയിൽ അവിടെ ഉണ്ടായവൻ ഓടി രക്ഷപെട്ടതും അവളുടെ ഭയം നന്നേ വർധിച്ചിരുന്നു...
ഉണ്ടാവില്ല... കാരണം ഇത് പറ്റിക്കൽ ആയിരുന്നില്ല... ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവിനോടുള്ള വഞ്ചന ആയിരുന്നു... പക്ഷെ അവിടെ മുകളിൽ പടച്ചവന്റെ ഒരിക്കലും ഓഫായി പോവാത്ത ക്യാമറ ഉണ്ടെന്നുള്ള കാര്യം നീ മറന്ന് പോയി... ഞാനും.... ശരിയാണ് എല്ലാം എന്റെ തെറ്റായിരുന്നു... നിന്നെ പോലെ നല്ല രീതിയിൽ നടന്ന പെണ്ണിനെ ചീത്തയ്ക്കാൻ പണത്തോടുള്ള ആർത്തി കൊണ്ട് എന്നെ പോലുള്ള ഭർത്താക്കൻമാർ ചെയ്യുന്ന പൊട്ടത്തരം... ഒരു പാഠം ആയിരിക്കണം ഓരോ ഭർത്താവിനും ഇത്...
Post a Comment