ജിന്ന് പിശാച് ബാധ ശരിക്കും ഉള്ളതാണോ❓ ചിലങ്കയുടെ ഒച്ച പോലോത്തത് ഉണ്ടാക്കാനുള്ള കഴിവ് ഇവകൾക്ക് ഉണ്ടാകുമോ❓ ഇതിനെ തുരത്താൻ വല്ല പരിഹാരവും.❓
*❓ ഇസ് ലാമിക സംശയങ്ങളും❓*
*✅ മറുപടിയും ✅*
ജിന്ന് പിശാച് ബാധ ശരിക്കും ഉള്ളതാണോ❓ ചിലങ്കയുടെ ഒച്ച പോലോത്തത് ഉണ്ടാക്കാനുള്ള കഴിവ് ഇവകൾക്ക് ഉണ്ടാകുമോ❓ ഇതിനെ തുരത്താൻ വല്ല പരിഹാരവും.❓*
_✍മറുപടി നൽകിയത് : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰️ ജിന്ന്, പിശാച് ബാധകൾ മനുഷ്യന് ഏൽക്കുകയും അത് ഏറ്റ് കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട അസ്വസ്തതകൾ മനുഷ്യൻ കാണിക്കുകയും ചെയ്യും...
(സൂറത്തുൽ ബഖറ 275)
ജിന്ന് ബാധിച്ച് കഴിഞ്ഞാൽ ശരീരത്തിനും മനസ്സിനും പല അസ്വസ്ഥതകളും അനുഭവപ്പെടുന്ന കൂട്ടത്തിൽ ഭീതിതമായ കാഴ്ചകൾ കാണുകയോ ഭീകരമായ ശബ്ദങ്ങൾ കേൾക്കുകയോ അല്ലെങ്കിൽ അപ്രകാരം തോന്നുകയോ ഒക്കെ ഉണ്ടാകാം. ഇതിന് ശറഇൽ വ്യക്തമായ ചികിത്സാ രീതിയുണ്ട്.
പ്രധാനമായും ചില ആയത്തുകൾ ഓതിയിട്ട് മന്ത്രിക്കുകയാണ് ചെയ്യാറ്. ഈ വിധം നബി ﷺ ബാധയകറ്റിയ സംഭവം വിശദമായി ഇമാം ഇബ്നു മാജഃ (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇക്കാര്യത്തിൽ പരീക്ഷിച്ച് വിജയം കണ്ട് പ്രസിദ്ധമായ ഒരു രീതി ഇപ്രകാരമാണ് : ബാധയേറ്റ വ്യക്തിയുടെ ചെവിയിൽ ഏഴ് പ്രാവശ്യം ബാങ്ക് കൊടുക്കുക, ഏഴ് പ്രാവശ്യം ഫാതിഹ ഓതുക, മുഅവ്വിദത്തൈനിയും, ആയതുൽ കുർസിയ്യും, വസ്സമാഇ വത്വാരിഖും, സൂത്തുൽ ഹശറിലെ അവസാനത്തെ ഭാഗത്തുള്ള ( لو انزلنا هذا القرأان ) മുതൽ അവസാനം വരേയും, സൂറത്തുസ്വാഫ്ഫാത്തിലെ അവസാനത്തെ ഭാഗത്തുള്ള (فأذا نزل بساحتهم ) മുതൽ അവസാനം വരേയും ഓതുക. ഫാതിഹ ഏഴ് പ്രാവശ്യം ഓതി വെള്ളത്തിൽ ഊതിയിട്ട് ആ വെള്ളം ബാധയേറ്റവന്റെ മുഖത്ത് തെളിച്ചാൽ അയാളുടെ ബാധയകന്ന് ബോധം തെളിയും.
(ഇആനതു ത്വാലിബീൻ)
*🤲കൂടുതല്‍ അറിയാനും അത്അനുസരിച്ച്* *പ്രവര്‍ത്തിക്കാനും നാഥന്‍തുണക്കട്ടെ*
*ആമീൻ യാ റബ്ബൽ ആലമീൻ*
Post a Comment