☘️ഔലിയാക്കളുടെ കാവൽ☘️

*☘️ഔലിയാക്കളുടെ കാവൽ☘️*



نقل عن شخص من أكابر المشائخ أنه قال : كنت مع إبراهيم في سفينة ، إذ هبّت رياح مختلفة ، واضطربت أمواج البحر ، وأظلمت الدنيا ، قلت : آه ، غرقت السفينة . فسمعت صوتا : يقال إبراهيم في السفينة وأنتم تخافون من الغرق ؟ فانكشف الغيم ، وسكنت الرياح ، واستضائت الدنيا . 

 (تذكرة الأولياء - الشيخ فريد الدين العطار المتوفي سنة ٦٢٧ هـ - ص- ١٣٩)

   ☘️☘️☘️☘️☘️☘️☘️☘️

മുതിർന്ന ശൈഖുമാരിൽ പെട്ട ഒരു മഹാൻ പറയുന്നതായി ഉദ്ധരിക്കപ്പെടുന്നു : ഞാൻ ഇബ്രാഹീമുബ്നു അദ്ഹം (റ) തങ്ങളോടൊപ്പം ഒരു കപ്പലിൽ കയറി യാത്ര പറപ്പെട്ടു. പെടുന്നനെ കാറ്റ് വീശിയടിച്ചു, കടലിൽ തിരമാലകൾ അലയടിച്ചു, പ്രപഞ്ചമാകെ ഇരുട്ട് മൂടി. അപ്പോൾ ഞാൻ പറഞ്ഞു : "ആഹ് കപ്പലിതാ മുങ്ങുന്നു" 
അതോടെ ഞാൻ ഒരു വിളിയാളം കേട്ടു : "ഇബ്രാഹീമുബ്നു അദ്ഹം കപ്പലിലുണ്ടായിട്ടും നിങ്ങൾ മുങ്ങിപ്പോകുമെന്ന് ഭയക്കുന്നോ..?" 
അങ്ങനെ മേഘം ഒഴിഞ്ഞു, കാറ്റടങ്ങി, പ്രപഞ്ചം പ്രകാശിതമായി.