മനുഷ്യ കണ്ണുകൾകൊണ്ട് ജിന്നിനെ കാണാൻ സാധിക്കുമോ.❓
*❓ ഇസ് ലാമിക സംശയങ്ങളും❓*
✅ മറുപടിയും ✅
*=======================*
*1⃣ മനുഷ്യ കണ്ണുകൾകൊണ്ട് ജിന്നിനെ കാണാൻ സാധിക്കുമോ.❓*
*1⃣ മനുഷ്യ കണ്ണുകൾകൊണ്ട് ജിന്നിനെ കാണാൻ സാധിക്കുമോ.❓*
_✍മറുപടി നൽകിയത് : അബ്ദുൽ മജീദ് ഹുദവി പുതുപ്പറമ്പ്_
🅰️ ജിന്നുകളെ സാധാരണഗതിയിൽ മനുഷ്യന് കാണാൻ സാധ്യമല്ല. ജിന്ന് എന്ന പദത്തിന്റെ അർത്ഥം തന്നെ മറഞ്ഞത് എന്നാണ്. മനുഷ്യദൃഷ്ടിയിൽ നിന്ന് മറഞ്ഞിരിക്കുന്നതിനാലാണ് അവക്ക് ആ പേര് തന്നെ വന്നത് എന്ന് ഭാഷാപണ്ഡിതർ പറയുന്നുണ്ട്.
അതേ സമയം ജിന്ന്, പിശാച് എന്നിവക്കൊക്കെ ഏത് രൂപവും സ്വീകരിക്കാൻ സാധിക്കുന്നതാണ്. മനുഷ്യന്റെയോ മറ്റു ജീവികളുടെയോ രൂപം സ്വീകരിച്ച് മനുഷ്യരുടെ മുമ്പിലേക്ക് ദൃശ്യമാവുന്ന രൂപത്തിൽ അവക്ക് വരാന് സാധിക്കുന്നതാണ്. അങ്ങനെ വരുന്ന സമയത്ത് ദർശിക്കാനാവുന്നതുമാണ്. എന്നാൽ, അങ്ങനെ വരുന്നവയെ ജിന്ന് ആണെന്ന് മനസ്സിലാക്കാൻ പലപ്പോഴും നമുക്ക് സാധിക്കുകയില്ലെന്നത് മറ്റൊരു കാര്യം.
ഇമാം ബുഖാരി ഉദ്ദരിക്കുന്ന ഹദീസിൽ അബൂഹുറൈറ (റ) വിന്റെ സമീപം, സകാതിന്റെ സ്വത്ത് എടുക്കാനായി പിശാച് വന്നതായും അത് പിശാച് ആയിരുന്നു എന്ന് ശേഷം നബി ﷺ പറഞ്ഞുകൊടുത്തതും കാണാമല്ലോ. കാര്യങ്ങളെ യഥാവിധി മനസ്സിലാക്കാൻ നാഥൻ തുണക്കട്ടെ.., (ആമീൻ)
*🤲കൂടുതല്‍ അറിയാനും അത്അനുസരിച്ച്* *പ്രവര്‍ത്തിക്കാനും നാഥന്‍തുണക്കട്ടെ*
*ആമീൻ യാ റബ്ബൽ ആലമീൻ*
Post a Comment