ഖബ്റിനു മുകളിൽ വെള്ളം തെളിക്കുന്നതിലെ ശുഭ സൂചനയെന്ത്
*നസ്വീഹ - 35*
☘️☘️☘️☘️☘️☘️☘️☘️
*ഖബ്റിനു മുകളിൽ വെള്ളം തെളിക്കുന്നതിലെ ശുഭ സൂചനയെന്ത്*
മയ്യിത്തിനെ മറവ് ചെയ്യൽ പൂർത്തിയായാൽ ഉടൻ ഖബ്റിന് മുകളിൽ വെള്ളം തെളിക്കുന്നത് സുന്നത്താണ്.
*കാരണങ്ങൾ*
1) തിരു നബി(സ) അവിടുത്തെ മകൻ ഇബ്റാഹീമിനെ മറവ് ചെയ്തപ്പോൾ അപ്രകാരം ചെയ്തു. നമ്മോടു ചെയ്യാൻ കൽപ്പിച്ചു.
2) കബറിനു മുകളിലെ മണ്ണുകൾ കാറ്റ് പറത്തി നീക്കാതിരിക്കാൻ വേണ്ടി.
3) മയ്യിത്തിൻ്റെ കിടപ്പിടം തണുപ്പിക്കുന്നതിലേക്കുള്ള (ഖബ്ർ ജീവിതം സന്തോഷകരമാണെന്നതിലേക്കുള്ള ) ശുഭസൂചനക്ക് വേണ്ടി.
ഇക്കാര്യം ശാഫിഈ മദ്ഹബിലെ ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളിൽ ഒന്നായ തുഹ്ഫ: യിൽ ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിച്ചിട്ടുണ്ട്.
*ﻭﻳﻨﺪﺏ ﺃﻥ ﻳﺮﺵ اﻟﻘﺒﺮ ﺑﻤﺎء ﻣﺎ ﻟﻢ ﻳﻨﺰﻝ ﻣﻄر ﻳﻜﻔﻲ ﻟﻻﺗﺒﺎﻉ. للأمر به وحفظا للتراب وتفاؤلا بتبريد المضجع ( تحفة : ٣ / ١٩٩)*
എം.എ. ജലീൽ സഖാഫി പുല്ലാര
Post a Comment