നബി (സ) നമ്മോട് രാത്രിയിൽ ഓതാൻ കല്പിച്ച സൂറത്ത് മുൽക് (തബാറക- സൂറത്ത്: 67) നാം ദിവസവും രാത്രി ഓതാറുണ്ടോ.. ഇത്തിരി നേരം കൊണ്ട് ഒത്തിരി നന്മ നേടാം..

സൂറത്ത് 'അല്‍ മുല്‍ക്ക് ' (തബാറക) ദിവസവും രാത്രിയില്‍ പാരായണം ചെയ്യാം


    നബി (സ) നമ്മോട് രാത്രിയിൽ ഓതാൻ കല്പിച്ച സൂറത്ത് മുൽക് (തബാറക- സൂറത്ത്: 67) നാം ദിവസവും രാത്രി ഓതാറുണ്ടോ..

*ഇത്തിരി നേരം കൊണ്ട് ഒത്തിരി നന്മ നേടാം..*

    ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷ നല്‍കുന്നതാണ് തബാറക്ക സൂറത്ത്. (സ്വഹീഹുല്‍ ജാമിഅ്:3643)

    അബ്ദില്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ഒരു വ്യക്തിയെ ഖബ്റില്‍ വെച്ച് കഴിഞ്ഞാല്‍ അയാളുടെ കാലിന്റെ ഭാഗത്തുകൂടി ശിക്ഷ വരും. അപ്പോള്‍ ശിക്ഷ തടയപ്പെടും. പറയപ്പെടും: ഈ വ്യക്തി സൂറ മുല്‍ക്ക് പാരായണം ചെയ്തിരുന്ന വ്യക്തിയാണ്. പിന്നീട് ശിക്ഷ വയറിന്റെ ഭാഗത്തുകൂടിയും തലയുടെ ഭാഗത്തുകൂടിയും ശിക്ഷ വരും. പറയപ്പെടും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല, കാരണം ഈ വ്യക്തി സൂറ മുല്‍ക്ക് പാരായണം ചെയ്തിരുന്ന വ്യക്തിയാണ്. ഇത് അല്‍ മാനിയ എന്നറിയപ്പെടുന്നു. ഖബ്റിലെ ശിക്ഷയെ അത് തടയും. തൌറാത്തില്‍ സൂറ മുല്‍ക്ക് എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഇത് രാത്രിയില്‍ പാരായണം ചെയ്യുന്ന ആളുകള്‍ ഏറെ പുണ്യങ്ങള്‍ നേടിയിരിക്കുന്നു. (സ്വഹീഹുത്ത൪ഗീബ്: 1475)

   അബ്ദില്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ആരെങ്കിലും എല്ലാ രാത്രിയിലും ‘തബാറക്കല്ലദീ ബി യദിബില്‍ മുല്‍ക്’ എന്നസൂറ പാരായണം ചെയ്താല്‍ ഖബ്റിലെ ശിക്ഷയില്‍ നിന്ന് അല്ലാഹു അവ൪ക്ക് രക്ഷ നല്‍കുന്നതാണ്. നബിയുടെ(സ്വ) കാലത്ത് ഞങ്ങള്‍ ഈ സൂറത്തിന് അല്‍ മാനിഅ എന്ന പേര് നല്‍കിയിരുന്നു. ഇത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു സൂറത്ത് ആണ്. ഇത് രാത്രിയില്‍ പാരായണം ചെയ്യുന്ന ആളുകള്‍ ഏറെ പുണ്യങ്ങള്‍ നേടിയിരിക്കുന്നു.(സ്വഹീഹുത്ത൪ഗീബ്: 1589)

  ജാബിറില്‍(റ) നിന്നും നിവേദനം.അദ്ദേഹം പറഞ്ഞു: നബി ﷺ സൂറത്തുസ്സജദയും സൂറത്തുല്‍ മുല്‍ക്കും പാരായണം ചെയ്യാതെ നബി ഉറങ്ങാറുണ്ടായിരുന്നില്ല.(സുനനുത്തി൪മുദി:3135-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മറ്റ് സന്ദ൪ഭങ്ങളിലും സൂറത്തുല്‍ മുല്‍ക്ക് പാരായണം ചെയ്യുന്നത് പ്രത്യേകം പുണ്യകരമാണ്.

  അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) ചെയ്തു.അതത്രേ തബാറക്ക സൂറത്ത് (സൂറത്തുല്‍ മുല്‍ക്ക്). (സുനനുത്തി൪മുദി:2891 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

▪️അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് അയാളെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) നടത്തും.(അതത്രേ തബാറക്ക സൂറത്ത്) (സ്വഹീഹുല്‍ ജാമിഅ്: 2092)

▪️നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് വേണ്ടി അല്ലാഹുവിനോട് ത൪ക്കിക്കും, ആ വ്യക്തിയെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ, അതത്രേ തബാറക സൂറത്ത് (സൂറത്തുല്‍ മുല്‍ക്ക്). (സ്വഹീഹുല്‍ ജാമിഅ്: 3644)

ഇത്രയും മഹത്തായ പ്രതിഫലാർഹമായ ഈ സൂറത്ത് മുൽക് ദിവസവും രാത്രി പാരായണം ചെയ്ത്, അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം നേടാം.