🎊 ന്യൂ ഇയർ 🎊🎈🎉ആഘോഷിക്കുന്നവരോട്
*🎉🎈🎊 ന്യൂ ഇയർ 🎊🎈🎉*
*📢 ആഘോഷിക്കുന്നവരോട്📢*
*=======================*
*=======================*
✍എന്തും ആഘോഷമാക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. "ഹാപ്പി ന്യൂ ഇയർ" എന്ന മെസ്സേജാണ് ഫേസ്ബുക്കിലും വാട്ട്സാപ്പിലും പരക്കെ നമുക്ക് കാണാൻ കഴിയുന്നത്. ഒരു ദിവസം കഴിഞ്ഞു പോയാൽ ആ ദിവസത്തിൽ എനിക്കിനി നന്മകൾ ചെയ്യാൻ കഴിയില്ലല്ലോ എന്ന സങ്കടമായിരുന്നു മുൻഗാമികൾക്കുണ്ടായിരുന്നത്...
ഇമാം ഹസനുൽ ബസ്വരി റഹിമഹുല്ലാഹി പറയുന്നു:
يا ابن آدم أنا يوم جديد وعلى عملك شهيد فاغتنمني فإني لا أعود إلى يوم القيام
"ഹേ ഇബ്നു ആദമേ ഞാൻ പുതിയ ഒരു ദിവസമാണ്. നിന്റെ പ്രവർത്തനത്തിന് സാക്ഷിയുമാണ്, എന്നെ നീ വളരെ ശ്രദ്ധയോട് കൂടെ ഉപയോഗിച്ചുകൊള്ളുക. തീർച്ചയായും ഞാൻ അന്ത്യദിനം വരേയ്ക്കും മടങ്ങി വരികയില്ല"...
ഒരു വർഷം നമ്മളിൽ നിന്നും പിന്നിടുകയാണ്. ഒരിക്കലും 2020 നമ്മളിലേക്ക് തിരിച്ചു വരികയില്ല എന്ന ബോധ്യമാണ് നമുക്കുണ്ടാവേണ്ടത്. ആഹ്ലാദവുമായി പുതിയ വർഷത്തെ എങ്ങിനെയാണ് നമുക്ക് സ്വീകരിക്കാൻ കഴിയുക..?
"ഇബ്നു മസ്ഊദ് (റ)പറഞ്ഞു:
قال ابن مسعود ( ما ندمت على شيء ندمى على يوم غربت شمسه نقص فيه أجلى ولم يزد فيه عملي
"ഒരു കാര്യത്തെ പറ്റിയും ഞാൻ ദുഃഖിച്ചിട്ടില്ല. എൻ്റെ ദുഃഖം സൂര്യൻ അസ്തമിച്ചിരിക്കുന്നു. എൻ്റെ അവധി അവസാനിച്ചിരിക്കുന്നു. ഇന്നേ ദിവസം കൂടുതലായൊന്നും എനിക്കുചെയ്യാൻ കഴിയുകയില്ല". ഒരു ദിവസം അവസാനിച്ചു കഴിഞ്ഞാൽ അതു മൂലം അവർക്കുണ്ടാകുന്ന ദുഃഖമാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്...
അർദ്ധ രാത്രി കുപ്പി പൊട്ടിച്ചും, പടക്കങ്ങളും, സംഗീതവും, വ്യഭിചാരവും, നൃത്തം ചവിട്ടിയുമൊക്കെ പുതു വർഷം ആഘോഷിക്കുന്നവരോട് ഖുർആൻ മാനവിക സമൂഹത്തിന്റെ മുന്നിൽ സമയത്തിന്റെ വില മനസ്സിലാക്കി കൊടുക്കുന്നു...
حَتَّىٰ إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ .لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُۚ كَلَّا ۚ إِنَّهَا كَلِمَةٌ هُوَ قَائِلُهَا ۖ وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ
(സൂറത്തുൽ മുഅമിനൂൻ 99, 100)
"അങ്ങിനെ അവരിൽ ഒരാൾക്ക് മരണം വന്നെത്തുമ്പോൾ അവൻ പറയും: ഞാൻ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തിൽ എനിക്കു നല്ല നിലയിൽ പ്രവർത്തിക്കുവാൻ കഴിയത്തക്ക വിധം എന്നെ(ജീവിതത്തിലേക്ക്)തിരിച്ചയക്കേണമേ' ഒരിക്കലുമില്ല ! അതൊരു വെറും വാക്കാണ്. അതവൻ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നിൽ അവർ ഉയർത്തെഴുന്നേൽപ്പിക്കുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ് "...
മരണ സമയത്താണ് മനുഷ്യൻ സമയത്തിന്റെ വില മനസ്സിലാക്കുന്നത്...
പക്ഷെ ഒരു പ്രയോജനവും അവന്റെ താഴ്മയായ അപേക്ഷ കൊണ്ട് ഉണ്ടാവുന്നില്ല എന്ന തിരിച്ചറിവ് നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. ഖബറിൽ വെച്ചും, മഹ്ശറയിൽ വെച്ചും അവൻ ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവിനു വേണ്ടി അപേക്ഷിക്കും...
നരകത്തിൽ വെച്ച് കുറച്ചു സമയം കൂടെ തരുമോ ഞാൻ നല്ലത് ചെയ്യാം എന്നു പറയുന്നവന് അള്ളാഹു ﷻ മറുപടി കൊടുക്കുന്നത് നോക്കൂ...
وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِي كُلَّ كَفُورٍ. وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ
(സൂറത്തുൽ ഫാത്വിർ 36,37)
"അവിശ്വസിച്ചവരാരോ അവർക്കാണ് നരഗാഗ്നി. അവരുടെ മേൽ മരണം വിധിക്കപ്പെടുന്നതല്ല. എങ്കിൽ അവർക്കു മരിക്കാമായിരുന്നു. അതിലെ ശിക്ഷയിൽ നിന്നു ഒട്ടും അവർക്കു ഇളവ് ചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദി കെട്ടവർക്കും നാം പ്രതിഫലം നൽകുന്നു. അവർ അവിടെ വെച്ച് മുറവിളി കൂട്ടും ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കേണമേ...
(മുമ്പ്) ചെയ്തിരുന്നതിൽ നിന്നും വ്യത്യസ്തനായി ഞങ്ങൾ സൽകർമ്മങ്ങൾ ചെയ്തു കൊള്ളാം.(അപ്പോൾ നാം പറയും) ആലോചിക്കുന്നവനു ആലോചിക്കാൻ മാത്രം നിങ്ങൾക്ക് നാം ആയുസ്സ് തന്നില്ലേ..? താക്കീതു കാരൻ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. ആയതിനാൽ നിങ്ങൾ അനുഭവിച്ചു കൊള്ളുക. അക്രമികൾക്ക് യാതൊരു സഹായിയുമില്ല.".
ആണും പെണ്ണും ഇന്നത്തെ രാത്രിയെ വരവേൽക്കാൻ വേണ്ടി വർണാഭമായ ഒരുക്കങ്ങൾ ഒരുക്കുന്ന തിരക്കിലാണ്....
പണം ധൂർത്തടിക്കുന്നു. പട്ടിണി കിടക്കുന്ന ലക്ഷങ്ങൾ ഈ ലോകത്തുണ്ടായിട്ടും ആ മേഖലകളിൽ പണം ചിലവഴിക്കുന്നതിനു പകരം ഈ ആഭാസത്തിനു വേണ്ടി ലക്ഷങ്ങൾ പൊടിക്കുകയാണ്. കടൽ തീരങ്ങളിലും വലിയ ഹോട്ടലുകളിലും തയ്യാറെടുപ്പുകളായി കഴിഞ്ഞു...
സോദരരെ ഒരു നിമിഷം "എല്ലാ സുഖ ഭോഗങ്ങളെയും നശിപ്പിച്ചു കളയുന്ന മരണത്തെ പറ്റി ധാരാളം ഓർക്കുക"എന്ന നബി വചനം നമ്മെ ഈ ആഘോഷങ്ങളിൽ നിന്നും പിന്തിരിപ്പിക്കട്ടെ...
ഒഴിഞ്ഞിരുന്നു കരയൂ.... നഷ്ടപ്പെട്ട സമയത്തെ ആലോചിച്ചു പശ്ചാത്തപിച്ചോളൂ... നമുക്ക് ഒരു മാറ്റത്തിനു തുടക്കം കുറിക്കാം... നല്ല തീരുമാനങ്ങൾ എടുക്കാൻ പറ്റിയ സമയം... മോക്ഷത്തിന്റെ വഴിയിലേക്കു പ്രവേശിക്കാം.... ജാഡകൾക്ക് വിട... നമ്മോടു ചുമരിലെ ക്ലോക്ക് സംസാരിക്കുന്നതു കേൾക്കുന്നില്ലേ... "മനുഷ്യാ നിന്റെ ജീവിതത്തിലെ സമയമാണ് ഞാൻ നശിപ്പിക്കുന്നത്. നിന്റെ മരണത്തിലേക്കുള്ള സമയം അളന്നു കുറിക്കുകയാണ് ഞാൻ " ...
അധികമാളുകളും അശ്രദ്ധരായ രണ്ടനുഗ്രഹങ്ങൾ "ഒഴിവു സമയവും ആരോഗ്യവുമാണ് "...
വളരെ ശ്രദ്ധയോടെ കാര്യങ്ങളെ മനസ്സിലാക്കിയാൽ വിജയത്തിൽ എത്തിച്ചേരാൻ സാധിക്കും... അല്ലാത്ത പക്ഷം നഷ്ടങ്ങളുടെ ലോകമായിരിക്കും നമുക്കുണ്ടാവുക...
റബ്ബ് സുബ്ഹാനഹുവതാല കാത്തുരക്ഷിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
*_അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..._*
*_ആമീൻ_*
Post a Comment