☘വെള്ളിയാഴ്ച സംഭവിക്കുന്ന ചില അബദ്ധങ്ങൾ☘

☘വെള്ളിയാഴ്ച സംഭവിക്കുന്ന ചില അബദ്ധങ്ങൾ
1) ആളുകളിൽ ചിലർ വെള്ളിയാഴ്ചയെ അലസ മനോഭാവത്തോടെ കാണുകയും ജുമുഅ ഒഴിവാക്കുകയും ചെയ്യൂന്നു . നബി (സ) പറഞ്ഞു " ജുമുഅ ഒഴിവാക്കുന്നവർ ആ പ്രവണത ഒഴിവാക്കട്ടെ അല്ലാത്ത പക്ഷം അള്ളാഹു അവരുടെ ഹൃദയങ്ങൾക്ക്‌ സീൽ വെക്കുന്നതാണ് , പിന്നീട് അവർ അശ്രദ്ധയിൽ ആയിരിക്കുകയും ചെയ്യും"" (മുസ്ലിം)

2) ചിലര് വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോവുകയാണ് എന്ന യാതൊരു ഒരുക്കവും ഉദ്ദേശവും ഇല്ലാതെ സാധാരണ വീട്ടിൽ നിന്നും ഇറങ്ങുന്നത് പോലെ മാത്രം ഇറങ്ങി പോകുന്നു , എന്നാൽ കർമ്മങ്ങൾ സ്വീകരിക്കപ്പെടുക നിയ്യത് (ഉദ്ദേശം) അനുസരിച്ച് മാത്രം ആയിരിക്കും.(ബുഖാരി)

3) ചില ആളുകള് വ്യാഴാഴ്ച ദിവസം നേരം വളരെ വൈകുന്നത് വരെ ഉറക്കം ഒഴിക്കുകയും സുബഹി പോലും നമസ്ക്കരിക്കാതെ കിടന്നുറങ്ങുകയും ചെയ്യുന്നു . അത് വളരെ പുണ്യം നഷ്ട്ടപ്പെടുത്തുകയും ഗൌരവമേറിയ തെറ്റ് ചെയ്തു കൊണ്ട് വെള്ളിയാഴ്ച ദിവസം ആരംഭിക്കാൻ കാരണമാകുന്നു . നബി (സ) പറഞ്ഞു "' അല്ലഹുവിങ്കൽ ഏറ്റവും ശ്രേഷ്ട്ടമായ നമസ്ക്കാരം വെള്ളിയാഴ്ച ദിവസത്തെ ജമാഅത് ആയ സുബഹി നമസ്ക്കാരം ആണ് . (സഹീഹ് 1566)

4) ജുമുഅ ഖുതുബ പലരും നിസ്സാരമായി കാണുന്നു, ഖുതുബ പകുതി ആകുമ്പോഴോ തീരാറാകും സമയത്തോ മാത്രം കയറി വരുന്നു . എന്നാൽ അള്ളാഹു പറയുന്നു " നേരത്തെ അല്ലാഹുവിന്റെ ഉൽബോധനതിലെക്കു ധൃതിപ്പെടണം (സൂറത്തുൽ ജുമുഅ ) .

5) വെള്ളിയാഴ്ച ജുമുഅയുടെ നിയ്യത്തില്ലാതെ ആണ് സാധാരണ പലരും കുളിക്കുന്നത് , മറ്റു ചിലര് നല്ല വസ്ത്രം ധരിക്കാതെയും സുഗന്ധം ഉപയോഗിക്കാതെയും നബി (സ) യുടെ സുന്നത്തുകളെ ശ്രദ്ധിക്കാതെ വിടുന്നു .

6) ബാങ്കിനു ശേഷവും കച്ചവടം നിർവ്വഹിക്കൽ : അള്ളാഹു പറയുന്നു വിശ്വാസികളെ നിങ്ങൾ വെള്ളിയാഴ്ച നമസ്കാരത്തിനായി വിളിക്കപ്പെട്ടാൽ നിങ്ങൾ അല്ലാഹുവിന്റെ ഉൽബൊധനതിലെക്കു ധൃതിപ്പെടുകയും കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുക അതാണ്‌ നിങ്ങൾക്ക് ഉത്തമം , നിങ്ങൾ അറിവുള്ളവർ ആണെങ്കിൽ . (ജുമുഅ)

7) വെള്ളിയാഴ്ച തോറും താടി വടിക്കൽ പുണ്ണ്യ കർമ്മം എന്ന ധാരണയിൽ ചെയ്തു വരൂന്നു . അത് ഒഴിവാക്കേണ്ടതാണ്. തീര്ച്ചയായും അത് അല്ലാഹുവിനോടുള്ള ധിക്കാരം ആണത്. 
താടി വളർത്തൽ ആണ് നബി ചര്യ .

8) ചിലര് പളളിയിൽ മുൻഭാഗത്തും ഒന്നാമത്തെ വരിയിലും സ്ഥലം ഉണ്ടെങ്ങിലും പുറ ഭാഗത്തോടു ചേർന്ന് ഇരിക്കുന്നു . നബി (സ) പറഞ്ഞു ഒന്നാമത്തെ സഫ്ഫിനുള്ള ശ്രേഷ്ട്ടത എങ്ങാനും ഒരാള് അറിഞ്ഞിരുന്നെങ്കിൽ നറുക്കിട്ട് എങ്കിലും അത് നേടാൻ മത്സരിക്കുക തന്നെ ചെയ്യും (ബുഖാരി)

9) മറ്റുള്ളവർ ഇരിക്കുന്ന സ്ഥലത്ത് നിന്നും അവരെ എഴുന്നേല്പ്പിച്ചു ആ സ്ഥലത്ത് ഇരിക്കരുത്. എന്നാൽ നിങ്ങൾ വിശാലത ഉണ്ടാകി സൌകര്യപ്പെടുത്തി കൊടുക്കണം 
(മുസ്ലിം)

10) രണ്ടാളുകൾ ഇരിക്കുന്നതിനിടയിൽ അവരെ ബുദ്ധിമുട്ടിച്ചും പ്രയാസപ്പെടുതിയും ചാടി കടക്കരുത് . നബി (സ) ഒരു വെള്ളിയാഴ്ച ജുമുഅ ഖുതുബ നടത്തി കൊണ്ടിരിക്കെ ഒരാള് മറ്റുള്ളവരുടെ ചുമലിലൂടെ ചാടി കടന്നപ്പോൾ നബി (സ) തീർച്ചയായും നീ ഉപദ്രവിച്ചു. കുറ്റം ചെയ്തു .

11) നമ്സ്ക്കരിക്കുന്നവർക്കും ഖുർആൻ ഓതുന്നവർക്കും ശല്യം ആകും വിധമുള്ള സംസാരം ഉപേക്ഷിക്കേണ്ടതാണ് . ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതും ശ്രദ്ധിക്കേണ്ടതാണ് .

12) ഖുതുബ നടക്കുമ്പോൾ അത് ശ്രദ്ധിക്കാതെ മറ്റു എന്തെങ്ങിലും കാര്യത്തിൽ ഏർപ്പെടാൻ പാടില്ല.

☘☘☘☘☘☘