ഖുത്വുബുൽ അഖ്ത്വാബ് ശൈഖ് ജീലാനി ‎رضي اللّٰه عنه ‏

L**يا سيدي سندي غوثي ويامددي* *كن لي ظهيرا على الاعداء بالمدد.* 
 *مجير عرضي وغذ بيدي مداى مدد* *خليفة الله فينا محي الدين** 

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَات

 **ഖുത്വുബുൽ അഖ്ത്വാബ് ശൈഖ് ജീലാനി رضي اللّٰه عنه ** 

..............വിദ്യാഭ്യാസം..............

*ഏറും അറഫാ നാൾ പശുവെ പായിച്ചാരെ*

*ഇതിനോ പടച്ചെന്ന് പശുവ് പറഞ്ഞോവർ*

തൻ്റെ വിദ്യ തേടിയുള 
യാത്രക്ക് നിമിത്തമായ സംഭവം ശൈഖ് ജീലാനി رضي اللّٰه عنه പറയുന്നത് നോക്കുക : ഞാൻ ബാലനായിരിക്കുമ്പോൾ ഒരു അറഫാ ദിനത്തിൽ പശുവിന്റെ പിന്നാലെ മലഞ്ചെരുവിലേക്ക് പോയി അത് എന്റെ നേർക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു : ഓ അബ്ദുൽ ഖാദിർ താങ്കൾ ഇതിന് വേണ്ടിയല്ല സ്യഷ്ടിക്കപ്പെട്ടത് ! ഇതല്ല നിങ്ങളോട് കൽപ്പിക്കപ്പെട്ടത്

എനിക്കതിശയമായി ,ഒപ്പം ഭീതിയും .ഞാനുടൻ വീട്ടിലേക്ക് മടങ്ങി .വീട്ടിലെത്തി മട്ടുപ്പാവിൽ കയറി നോക്കുമ്പോൾ ജനങ്ങൾ അറഫയിൽ നിൽക്കുന്ന രംഗമെനിക്ക് കാണാൻ കഴിഞ്ഞു .ഞാൻ ഉമ്മയെ സമീപിച്ചു പറഞ്ഞു : ഉമ്മാ.. എന്നെ അല്ലാഹുവിന്റെ മാർഗത്തിൽ നൽകണം .ബഗ്ദാദിൽ പോയി ജ്ഞാനം നേടാൻ സമ്മതം തരണം .പുണ്യ പുരുഷരെ സമീപിച്ച് ആത്മീയ പുരോഗതി വരുത്താൻ അനുമതി തരണം ! എന്താണ് മോൻ ഇങ്ങനെ പറയാനുള്ള കാരണമെന്നായി ഉമ്മ ! ഞാൻ ഉണ്ടായ സംഭവങ്ങളൊക്കെ ഉമ്മക്ക് വിശദീകരിച്ചു കൊടുത്തു

ജീവിത സായാഹ്നത്തിൽ രക്ഷിതാവ് നൽകിയ മകൻ ഒരു നിമിഷം പോലും വേർ പിരിഞ്ഞിരിക്കുന്നത് ആ ഉമ്മക്ക് അസഹനീയമായിരുന്നു .പക്ഷേ ജ്ഞാനോത്തരങ്ങൾ പഠിക്കാനുള്ള മകൻ്റെ താൽപര്യത്തിന് താൻ വിഘ്നമായിക്കൂട ! ആധികളുടെ കൊടുങ്കാറ്റടിക്കുമ്പോഴും മകൻ്റെ അഭിഷ്ടത്തിന് വഴങ്ങാൻ ആ മാതൃഹൃദയം തയ്യാറായി

വൈജ്ഞാനിക രംഗത്തെന്ന പോലെ ബഗ്ദാദ് അന്ന് സാമ്പത്തിക രംഗത്തും പുരോഗതിയുടെ പാരമ്യത പ്രാപിച്ചിരുന്നു .ആഗോള തലത്തിൽ തന്നെ ബഗ്ദാദിന്റെ അഭിവൃദ്ധിയും പുരോഗതിയും വിഷയീഭവിച്ച സന്ദർഭം .ശൈഖ് رضي اللّٰه عنه വിന്റെ നാടായ ജീലാൻ ഇതിന് തീർത്തും എതിരായിരുന്നു .സാമ്പത്തിക ഞെരുക്കവും ഭക്ഷണ ദൗർലഭ്യവും ആയിരുന്നു ജീലാനിന്റെ മുഖ മുദ്ര .ശൈഖ് ജീലാനി رضي اللّٰه عنه വിന്റെ കുടുംബമാണെങ്കിൽ പിതാവിന്റെ അഭാവത്തിൽ പരാധീനതകൾക്കൊപ്പമാണ് സഞ്ചരിച്ചത് .കൃഷിയിടത്തിൽ നിന്ന് ലഭിക്കുന്നത് കേവലം അന്നമൊപ്പിക്കാൻ മാത്രമേ തികയുകയുള്ളൂ

ഈ പരിത സ്ഥിതിയിൽ ശൈഖ് رضي اللّٰه عنه വിന്റെ ബഗ്ദാദ് യാത്രയും അനുബന്ധ കാര്യങ്ങളും ഒരു ചോദ്യ ചിഹ്നമായി ഉയർന്നു നിന്നു .പക്ഷേ ഭൗതിക സാഹചര്യങ്ങൾ പ്രതിബന്ധമാകുന്നത് അവിടുന്ന് മുഖവിലക്കെടുത്തതേ ഇല്ല .അല്ലാഹുവിലേക്ക് ഹൃദയം തിരിച്ച് ആ ബാലൻ ചിന്തിച്ചത് മുഴുവൻ ബഗ്ദാദും അവിടുത്തെ ജ്ഞാനിവര്യരെ കുറിച്ചും മാത്രമായിരുന്നു .ആ ചിന്തയിൽ തളക്കപ്പെട്ട ആ ഹൃത്തടത്തിൽ തടസങ്ങളുടെ ഓർമകൾ കടന്നതേയില്ല .പിതാമഹനിൽ നിന്നും മാതാവിൽ നിന്നും നേടി വെച്ച ആത്മീയ മധുരത്തിൽ അവിടുന്ന് ലയിച്ചു കഴിഞ്ഞിരുന്നു

.............ബഗ്ദാദിലേക്ക്............

അദമ്യമായ ആ ജ്ഞാന തൽപരതക്ക് മുന്നിൽ പ്രതിബന്ധങ്ങൾ തകർന്നടിഞ്ഞു .മകൻ്റെ അടങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ ആ ഉമ്മയും സമ്മതം മൂളി .മകനെ യാത്രയാക്കാനുള്ള ഒരുക്കങ്ങളിൽ ആ ഉമ്മ വ്യാപൃതയായി .വിങ്ങുന്ന മനസ്സുമായി അനിശ്ചിതമായ ഒരു തിരിച്ചു വരവിന്റെ പ്രതീക്ഷയിൽ കണ്ണും നട്ട് ആ ഉമ്മ മകനെ യാത്രയാെക്കാനുരുങ്ങി .അല്ലാഹുവിന്റെ പ്രത്യേകമായ സുരക്ഷയിൽ ആശ്വസിച്ച ആ മാതൃഹൃദയം എല്ലാം കാരുണ്യ കടലായ റബ്ബിൽ ഭരമേൽപ്പിച്ചു 

ശൈഖ് رضي اللّٰه عنه വിന്റെ പിതാവിന്റെ ശേഷിപ്പായി 80 ദീനാർ മാത്രമാണ് ആ മാതാവിന്റെ കൈവശമുള്ളത് .പ്രസ്തുത പണം യാത്രക്കും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ടി ഉമ്മ മകനു നൽകി .പക്ഷേ ആ സംഖ്യ മുഴുവനും സ്വീകരിക്കാൻ ശൈഖ് ജീലാനി رضي اللّٰه عنه തയ്യാറായില്ല .40 ദീനാർ തൻ്റ സഹോദരനും അവകാശപ്പെട്ടതാണെന്ന മകൻ്റെ പ്രതികരണം ഉൾക്കൊണ്ട ഉമ്മ 40 ദീനാർ ശൈഖ് رضي اللّٰه عنه വിനു നൽകി .പ്രസ്തുത സംഖ്യ ഒരു പ്രത്യേക കവറിലാക്കി ശൈഖ് رضي اللّٰه عنه വിന്റെ വസ്ത്രത്തിൽ കക്ഷത്തിന്റെ താഴെയായി തുന്നി പിടിപ്പിച്ചു കൊടുത്തു .മകൻ്റെ സുരക്ഷയെ കരുതിയാണ് ആ ഉമ്മ അങ്ങനെ ചെയ്തത് 

https://chat.whatsapp.com/EhECaa2np9u2MO5IDuU2Zv

ജീലാനിൽ നിന്നും ബഗ്ദാദിലേക്കുള്ള വഴി അത്ര സുരക്ഷിതമല്ല .കാടും മേടും നിറഞ്ഞ ദുർഘടമായ ആ വഴി അക്രമികളുടെയും തസ്കരരുടെയും വിള നിലമാണ് .മകൻ്റെ തനിച്ചുള്ള യാത്ര അത് വഴി അപകടകരമാകുമെന്ന് ആ ഉമ്മ ഭയപ്പെട്ടു .അതിനാൽ തന്നെ മകനെ ഒറ്റക്ക് വിടില്ലെന്നും ബഗ്ദാദിലേക്ക് പോകുന്ന വ്യാപാര സംഘങ്ങൾക്കൊപ്പം പറഞ്ഞു വിടാമെന്നും ആ ഉമ്മ തീരുമാനിച്ചിരുന്നു .അന്വേഷണത്തിനൊടുവിൽ ഒരു സംഘം വ്യാപാരാർത്ഥം ബഗ്ദാദിൽ പോകുന്നതറിഞ്ഞു .അവരുടെ കൂടെ പോകാൻ ശൈഖ് رضي اللّٰه عنه തീരുമാനിച്ചുy

*കളവ് പറയല്ലാ എന്ന് ഉമ്മ ചൊന്നാരെ*

*കള്ളൻ്റെ കയ്യില് പൊന്ന് കൊടുത്തോവർ*

ഉമ്മ മകനെ യാത്രയാക്കുകയാണ് .വിരഹത്തിന്റെ വേദനയിൽ ബാഷ്പകണങ്ങൾ ചാലിട്ടൊഴുകി .ഹൃദയം തരിച്ചു നിന്നു .ആ അധരങ്ങളിൽ നിന്ന് പ്രിയ മകന് ഉമ്മ കൊടുത്ത വിലപ്പെട്ട ഉപദേശമായിരുന്നു ഇത് : *മകനെ..ഒരിക്കലും നീ കളവ് പറയരുത് യഥാർത്ഥ വിശ്വാസി കളവ് പറയില്ല .കാലാ കാലം സത്യസന്ധനായി ജീവിക്കുക .നിന്നെ ഞാൻ അങ്ങനെയാണ് വളർത്തിയെടുത്തത് അതാണ് നിന്നെ കുറിച്ചുള്ള എന്റെ പ്രതീക്ഷകളും*

നിറ കണ്ണുകളോടെ ഉമ്മ എനിക്ക് വിട തന്നു അവസാനം ഉമ്മ പറഞ്ഞു : കുഞ്ഞു മോനെ ഞാൻ നിന്നെ പടച്ചവന് വേണ്ടി പറഞ്ഞയക്കുന്നു .ഒരു പക്ഷേ ഈ മുഖം അന്ത്യദിനം വരെ മോൻ കണ്ട് കൊള്ളണമെന്നില്ല ! ഞാൻ വല്ലാത്ത വികാരത്തിൽ പടിയിറങ്ങി .വ്യാപാര സംഘത്തോടൊപ്പം ബഗ്ദാദിലേക്ക് പുറപ്പെട്ടു .ഞങ്ങൾ ഹമദാനിലെത്തി തറൻതക എന്ന സ്ഥലത്തെത്തിയതും അറുപതോളം വരുന്ന കൊള്ള സംഘം ഞങ്ങൾക്ക് മേൽ ചാടി വീണു .യാത്രാ സംഘത്തിന്റെ മുതൽ അവർ കവർന്നു .എന്നെ ആരും ശ്രദ്ധിച്ചില്ല .കൂട്ടത്തിൽ ഒരു കൊള്ളക്കാരൻ എന്റെ സമീപത്തു കൂടെ പോയി .അയാൾ വെറുതെ എന്നോടു ചോദിച്ചു : ഏയ് കുട്ടി ,നിന്റെ പക്കൽ വല്ലതും ഉണ്ടൊ ! 

ഞാൻ പറഞ്ഞു : 40 ദീനാർ ഉണ്ട് ,കൊള്ളക്കാരൻ കരുതി ഞാൻ പരിഹാസം പറയുകയാണെന്ന് .അയാൾ അത് ഗൗനിക്കാതെ നടന്നകന്നു .അൽപം കഴിഞ്ഞ് മറ്റൊരു കള്ളൻ എന്നോടു ചോദിച്ചു : നിൻ്റെ പക്കൽ വല്ലതും ഉണ്ടൊ !

ഞാൻ വീണ്ടും പറഞ്ഞു : 40 ദീനാറുണ്ട് ! പക്ഷെ അയാളും അത് വിശ്വസിച്ചില്ല .കളവാണെന്ന് കരുതി വിട്ടു കളഞ്ഞു .അങ്ങനെ അവർ ഈ സംഗതി കൊള്ളത്തലവനോട് ഒരു നേരം പോക്കിന് വേണ്ടി പറഞ്ഞു .കൊള്ളത്തലവൻ ആക്രാന്തമുള്ളവനായിരുന്നു .

എവിടെ അവനെ കൊണ്ടു വരൂ ,അയാൾ കൽപ്പിച്ചു ,അങ്ങനെ എന്നെ തലവനു മുമ്പിൽ കൊണ്ടു വരപ്പെട്ടു ,അവർ കൊള്ള മുതൽ ഓഹരി വെക്കുന്ന ഹരത്തിലാണ് .

എവിടെ നിന്റെ വശം പണം !

എന്റെ കുപ്പായ കക്ഷത്തിൽ 

തലവൻ പരിശോധന നടത്തി .പണം പുറത്തെടുത്തു .കൃത്യം 40 ദീനാർ .ഇതെന്ത് കഥ കള്ളനു മുമ്പിൽ സത്യം പറയുകയോ ! 

തലവൻ ചോദിച്ചു : എന്താണ് നീ ഇങ്ങനെ സത്യം പറയാൻ കാരണം !

ഞാൻ എന്റെ ഉമ്മക്ക് കൊടുത്ത വാക്കാണ് സത്യം മാത്രമേ പറയുവെന്ന് .ഉമ്മാനെ വഞ്ചിക്കാൻ എനിക്കാകില്ല .ഞാൻ പറഞ്ഞു 

ഇതു കേട്ടതും കൊള്ളത്തലവൻ പൊട്ടി കരഞ്ഞു .പഞ്ചാത്താപത്തിന്റെ വാതിൽ അയാളുടെ മനസ്സിൽ തുറന്നു 

നീ നിന്റെ ഉമ്മാക്ക് നൽകിയ കരാർ ലംഘിക്കില്ലെന്ന് ശഠിക്കുന്നു .കുട്ടീ ഈ ഞാൻ എത്ര കൊല്ലമായി ഈ കൊള്ളയുമായി കഴിയുന്നു .ഇതിനകം സ്വന്തം രക്ഷിതാവിന്റെ വാക്കുകൾ ഞാനെത്ര ലംഘിച്ചു .കൊള്ളത്തലവൻt പശ്ചാത്താപ വിവശനായി .അതു കണ്ട് സംഘത്തിൽ പെട്ടവർ ഒന്നടങ്കം പറഞ്ഞു : താങ്കൾ ഇത്രയും കാലം ഞങ്ങൾക്ക് കൊള്ളപ്പണിക്ക് നായകനായി ,ഇപ്പോഴിതാ നേർമാർഗ്ഗത്തിൽ ജീവിക്കാൻ തീരുമാനിച്ചു 

പശ്ചാത്താപത്തിന്റെ വാതിൽ കടന്നിരിക്കുന്നു .അതു കൊണ്ട് പശ്ചാത്താപത്തിന്റെ വിഷയത്തിലും താങ്കൾ ഞങ്ങളുടെ നേതാവാകട്ടെ .മാത്യകാ പുരുഷനാകട്ടെ !

അങ്ങനെ ആ കൊള്ള സംഘം ഒന്നടങ്കം ഖേദിച്ചു മടങ്ങി .അവർ കൈവശപ്പെടുത്തിയ കൊള്ള മുതൽ വ്യാപാര സംഘത്തിന് തിരിച്ചു നൽകി .സമാധാനത്തോടെ ഞങ്ങൾ യാത്ര തുടർന്നു 

ശൈഖ് ജീലാനി رضي اللّٰه عنه പറഞ്ഞു : എന്റെ ജീവിതത്തിൽ ഞാൻ വഴി നന്നായ ആദ്യത്തെ സംഘമായിരുന്നു അത്

.............ലക്ഷ്യം പ്രാപിക്കുന്നു.......

ശൈഖ് ജീലാനി رضي اللّٰه عنه യാത്ര പുറപ്പെട്ടതും .ബഗ്ദാദിൽ എത്തിച്ചേർന്നതുമൊക്കെ ഹിജ്റ 488 ൽ ആയിരുന്നു .ഒട്ടേറെ പുണ്യ പുരുഷരാൽ തൽസമയം ബഗ്ദാദ് ധന്യമായിരുന്നു .ബഗ്ദാദിന് നേട്ടവും കോട്ടവും സമ്മിശ്രമായി അനുഭവപ്പെട്ട കാലഘട്ടമായിരുന്നു അത് .പ്രമുഖ പണ്ഡിതനും ഉന്നത വ്യക്തിത്വവുമായിരുന്ന ശൈഖ് അബ്ദുൽ വാഹിദ് അത്തമീമിയുടെ رحمه اللّٰه വിയോഗം ബഗ്ദാദിന്റെ വൈജ്ഞാനിക ഭൂമികയിൽ കാര്യമായ കുറവ് വരുത്തി 

അതു പോലെ അതീവ ജ്ഞാനവല്ലഭനായിരുന്ന ഇമാം അബൂ ഹാമിദിൽ ഗസ്സാലി رضي اللّٰه عنه മദ്റസത്തുന്നിളാമിയ്യയിലെ തൻ്റെ അധ്യാപനം ഉപേക്ഷിച്ചു .തീർത്തും അദ്ധ്യാത്മ ചിന്തകളിൽ ലയിച്ച് ബഗ്ദാദ് വിട്ടതും നികത്താനാവാത്ത വിടവായാണ് ബഗ്ദാദിൽ ചർച്ച ചെയ്യപ്പെട്ടത് .ഈ നൊമ്പരങ്ങൾക്കിടയിലാണ് ഒരു പരിവർത്തന വിളിനാദവുമായി ശൈഖ് ജീലാനി رضي اللّٰه عنه വിന്റെ രംഗ പ്രവേശം

[قلائد الجواهر ، بهجة ، شيخ عبد القادر الجيلاني]

തുടരും إن شاء اللّٰه 

മഹാനവർകൾക്ക് ഒരു ഫാതിഹ ഓതുമല്ലൊ....

اِلَى حَضْرَةِ رُوحِ الشَّيْخِ الطَّرِيقَةِ وَإِمَامِ الْحَقِيقَةِ ، اَلْمَحْبُوبِ السُّبْحَانِيِّ ،وَالْمَعْشُوقِ الرَّحْمَانِيِّ ،سِرَاجِ الْأَحْبَابِ ،وَتَاجِ الْأَقْطَاب ،ِ اَلشَّيْخِ مُحْيِ الدِّينِ عَبْدِ الْقَادِرِ الْجِيلَانِيِّ رضي اللّٰه عنه اَلْفَاتِحَة