സൂറത്തുൽ കഹഫ് ജുമുഅക്ക് മുൻപ് തന്നെ ഓതണമൊ? ജുമുഅ കഴിഞ്ഞ ശേഷം ഒതിയാൽ ആ പ്രത്യേക കൂലി കിട്ടുമോ?

☘️സൂറത്തുൽ കഹ്‌ഫ് ☘️*


               സൂറത്തുൽ കഹഫ് ജുമുഅക്ക് മുൻപ് തന്നെ ഓതണമൊ? ജുമുഅ കഴിഞ്ഞ ശേഷം ഒതിയാൽ ആ പ്രത്യേക കൂലി കിട്ടുമോ?


    ☘️ വ്യാഴാഴ്ച പകല്‍ സൂര്യന്‍ അസ്തമിച്ചതു മുതല്‍ (ശറഉ പ്രകാരം വെള്ളിയാഴ്ച രാവ്) വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുന്നതിനിടയില്‍ ഏതു സമയത്ത് അല്‍ കഹ്ഫ് സൂറത് ഓതിയാലും വെള്ളിയാഴ്ച ഓതിയതിന്‍റെ പ്രത്യേക പ്രതിഫലം ലഭിക്കും. അടുത്ത ജുമുഅവരെ പ്രത്യേക പ്രഭ നല്‍കപ്പെടുക, മക്കവരെ നീണ്ടു കിടക്കുന്ന പ്രകാശം നല്‍കപ്പെടുക, അടുത്ത ജുമുഅക്കിടയില്‍ സംഭവിച്ച ചെറു ദോശങ്ങള്‍ പൊറുക്കപ്പെടുക, ദജ്ജാല്‍, കുഷ്ഠം, വെള്ളപാണ്ട്, തളര്‍വാദം, മറ്റു രോഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള മോചനം, എഴുപതിനായിരം മലക്കുകളുടെ പ്രാര്‍ത്ഥന എന്നിവ വെള്ളിയാഴ്ച അല്‍ കഹ്ഫ് സൂറത് ഓതുന്നതിന്‍റെ നേട്ടങ്ങളാണ്.

എങ്കിലും രാത്രിയേക്കാള്‍ ഏറ്റവും ഉത്തമം പകലിലോതുന്നതാണ്. പകലില്‍ തന്നെ സുബ്ഹിക്കു ശേഷമാണുത്തമം. സൂര്യനുദിക്കുന്നതിനു മുമ്പാണെന്നും അസ്വറിനു മുമ്പാണെന്നും അഭിപ്രായങ്ങളുണ്ട്.