നബി(സ) ദിനം ഇമാമുകള്‍ പറഞ്ഞതെന്ത്

🌹 *നബി(സ) ദിനം ഇമാമുകള്‍ പറഞ്ഞതെന്ത്‌* 🌹

2️⃣2️⃣2️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

ഇമാം ഹസന്‍ ബസ്വരി (റ) : ``ഉഹ്‌ദ്‌ പര്‍വ്വതത്തോളം സ്വര്‍ണ്ണം എനിക്കുണ്ടായിരുന്നെ ങ്കില്‍ അത്‌ മുഴുവന്‍ ഞാന്‍ റസൂല്‍ (സ്വ) തങ്ങളുടെ മൗലിദ്‌ പാരായണത്തിന്‌ ചെലവഴിക്കുമായിരുന്നു.'' (ഇആനത്ത്‌).
 
ബഹുമാനപ്പെട്ട മഅ്‌റൂഫുല്‍ കര്‍ഖി (റ) പറഞ്ഞു; ``മൗലിദുര്‍റസൂല്‍' പാരയണം ചെയ്യുന്നതിന്‌ വേണ്ടി വല്ലവനും ഭക്ഷണം തയ്യാര്‍ ചെയ്യുകയും വിളക്ക്‌ കത്തിച്ച്‌ ആളുകളെ വിളിച്ചു കൂട്ടുകയും ജന്മദിനത്തില്‍ പുതുവസ്‌ത്രം ധരിച്ചും സുഗന്ധദ്രവ്യ ങ്ങള്‍ ഉപയോഗിച്ചും ഭംഗിയാവുകയും ചെയ്‌താല്‍ അമ്പിയാക്കന്മാരോട്‌ കൂടി അല്ലാഹു അവനെ ഒരുമിച്ചു കൂട്ടുകയും (``നീ സ്‌നേഹിച്ചവരോടൊപ്പ മാണ്‌ നീ'' എന്ന തിരുവചനം ഓര്‍മ്മിക്കുക) `ഇല്ലിയ്യീന്‍' എന്ന ഉന്നതസ്ഥാനം കൈവരിക്കുകയും ചെയ്യും. ഒരുത്തന്‍ നാണയത്തുട്ടുകളെടുത്ത്‌ വെച്ച്‌ അതില്‍ മൗലിദ്‌ പാരായണം ചെയ്യുകയും ആ പണം തന്റെ പണത്തോട്‌ കൂടെ കൂട്ടി കലര്‍ത്തുകയും ചെയ്‌താല്‍ അതില്‍ ബറക്കത്ത്‌ ഉണ്ടാവുന്നതാണ്‌. അതിന്റെ ഉടമസ്ഥന്‍ ദരിദ്രനാവുകയോ അവന്റെ കരം കാലിയാവുകയോ ഇല്ല. റസൂലുല്ലാഹി (സ്വ) യുടെ ബറക്കത്ത്‌ കൊണ്ട്‌.'' (ഇആനത്ത്‌).


ഇമാം ഖസ്‌ത്വല്ലാനി (റ): ``മുസ്‌ലിംകള്‍ തിരുന ബി (സ്വ) തങ്ങളുടെ ജന്മദിനം ആഘോഷിക്കുകയും അതിന്റെ രാത്രികളില്‍ സദ്യകള്‍ സംഘടിപ്പിക്കു കയും പലതരം ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും നന്മകള്‍ അധികരിപ്പിക്കുകയും ചെയ്യുന്ന പതിവ്‌ മുസ്‌ലികളില്‍ നടന്നുവരുന്ന സദാചാരമാണ്‌. അതിന്റെ ബറക്കത്തിനാല്‍ സര്‍വ്വവിധ മഹത്വങ്ങ ളും അവരില്‍ വെളിവാകുന്നുമുണ്ട്‌ (അല്‍ മവാ ഹിബുല്ലദുന്നിയ്യ).


പുത്തനാശയക്കാര്‍ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്‌നുതൈമിയ്യ:``ജന്മദിനത്തെ ചിലയാളുകള്‍ ബഹുമാനിക്കുകയും അതിനെ ഒരു വലിയ ഉത്സവമാക്കുകയും ചെയ്‌തുവരുന്നു. അവരുടെ സദുദ്ദേശവും നബി (സ്വ) തങ്ങളോടുള്ള ആദരവ്‌ പ്രകടിപ്പിക്കലും കാരണമായി അവര്‍ക്കതിന്‌ മഹത്തായ പ്രതിഫലം ലഭിക്കുകയും ചെയ്യും'' (ഇഖ്‌തിളാഉ സ്വിറാത്തില്‍ മുസ്‌തഖീം).


ചില മൗലിദ്‌ സദസ്സുകളില്‍ നടക്കുന്ന അനാചാരങ്ങളുടെ പേരില്‍ മൗലിദാഘോഷത്തെ എതിര്‍ത്ത ശൈഖ്‌ താജുദ്ദീന്‍ അല്‍ ഫാകിഹാനിയെ ഖണ്ഡിച്ച്‌ കൊണ്ട്‌ അല്ലാമാ ഇമാം സുയൂഥി(റ) പറഞ്ഞത്‌ ചുരുക്കി ഇവിടെ വിവരിക്കാം:``റമളാനിലെ തറാവീഹ്‌ നിസ്‌കാരത്തിന്‌ സമ്മേളിക്കുന്ന സന്ദര്‍ഭത്തിലും ഇത്തരം അനാചാരങ്ങള്‍ ചിലയാളുകള്‍ ചെയ്യുന്നത്‌ നമുക്ക്‌ കാണാം. എന്ന്‌ കരുതി തറാവീഹിനെ ആക്ഷേപിക്കാനും അത്‌ തെറ്റാണെന്ന്‌ പറയാനും സാധിക്കുമോ?ഒരിക്കലും പറ്റില്ല. മറിച്ച്‌ തറാവീഹ്‌ നിസ്‌കാരത്തിന്‌ ഒരുമിച്ചു കൂടുന്നതിന്റെ അടിസ്ഥാനം സുന്നത്തും സല്‍കര്‍മ്മവുമാണ്‌. അതിലേക്ക്‌ കൂടിയ അനാചാരങ്ങള്‍ വൃത്തികെട്ടതുമാണ്‌. അതേപ്രകാരം ജന്മദിനത്തില്‍ ബഹുമാനവും സന്തോഷവും പ്രകടിപ്പിക്കുന്നതിന്‌ വേണ്ടി ഒരുമിച്ചു കൂടുന്നത്‌ സുന്നത്തും സല്‍കര്‍മ്മവുമാണ്‌. എന്നാല്‍ അതിലേക്ക്‌ കൂട്ടിച്ചേര്‍ക്കുന്ന അനാചാരങ്ങള്‍ ആക്ഷേപാര്‍ഹവും എതിര്‍ക്കപ്പെടേണ്ടതുമാണ്‌. (അല്‍ ഹാവീ ലില്‍ഫതാവാ)

ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).

ഇമാം സുയൂഥി(റ)എഴുതുന്നു: “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചു കൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുായ സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെ യ്യുക, ജനനത്തില്‍ സംഭവിച്ച അല്‍ഭുതങ്ങളെടുത്തുപറയുക എന്നിവയാണ്…. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം ക്െ സന്തോഷിക്കലുമുള്ള തുക്ൊ”(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 181, ശര്‍വാനി വാ: 7, പേ:422).


ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറയുന്നു. “നബി ദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണം, അന്നദാനം, ധാനധര്‍മ്മങ്ങള്‍, പ്രവാചകകീര്‍ത്തനങ്ങള്‍, മനസ്സുകള്‍ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തിവിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയില്‍ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 196).

ഇമാം സുയൂഥി(റ)യില്‍ നിന്ന് ഇസ്മാഈലുല്‍ ഹിഖ്വി(റ)പറയുന്നു.” നബി (സ്വ)യുടെ ജന്മ ദിനത്തില്‍ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).


ഇസ്മാഈലുല്‍ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വിേ ജനങ്ങള്‍ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).


ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).


ഇമാം ശൈബാനി(റ)പറയുന്നു. “നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ്” (ഹദാഇഖുല്‍ അന്‍വാര്‍, വാ: 1,പേജ്: 19).


നബി(സ്വ)വഫാത്താവുക നിമിത്തമായി ദുഃഖമുായ മാസം കൂടിയാണല്ലോ റബീഉല്‍ അവ്വല്‍ ?. ഈ ചോദ്യത്തിന് ഇമാം സുയൂഥി (റ) മറുപടി പറയുന്നു. “നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്. നബി(സ്വ)യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസ്വീബത്തുമാ കുന്നു. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനും മുസ്വീബത്തുകളുടെ മേല്‍ ക്ഷമിക്കാനുമാണ് ശരീഅത്ത് കല്‍പ്പിക്കുന്നത്” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 256).