ഒടുവിലെ ബുധൻ
🌹 *ഒടുവിലെ ബുധൻ* 🌹
1⃣2⃣ഇസ്ലാമിക പഠനങ്ങൾ✍🏽
*******************
സ്വഫര്‍ മാസത്തെ അവസാനത്തെ ബുധന്‍ (ഒടുവിലെ ബുധന്‍) വളരെ ഗൗരവമേറിയ ഒരു ദിനമാണ്. മേല്‍ ദിവസത്തില്‍ ഇറക്ക പ്പെടുന്ന ആഫാത് ബലാഉ ( ബുദ്ധിമുട്ടു) കളെ ക്കുറിച്ചും അതില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ തേടുന്നതിനെ സംബന്ധിച്ചും നമ്മുടെ മുന്‍ഗാമികള്‍ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്.
മസ്‍ജിദുല്‍ ഹറാമില്‍ മഖാമു ഇബ്റാഹീമിന്റെ ചാരത്ത് ദർസ് നടത്തിയിരുന്ന മഹാനായ ശാഫിഈ പണ്ഡിതന്‍ അല്ലാമഃ അബ്‍ദുല്‍ ഹമീദ് അലി അല്‍ ഖുദ്സ്(റ) തന്റെ കന്‍സുന്നജാഹിവസ്സുറൂര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു :
കഷ്‍ഫിന്റെയും തംകീനിന്റെയും അവകാശികളായ ചില ആത്മജ്ഞാനികള്‍ പറയുന്നു : "എല്ലാ വര്‍ഷവും സ്വഫര്‍ മാസത്തെ അവസാന ബുധനാഴ്‍ച മൂന്ന് ലക്ഷത്തി ഇരപതിനായിരം ആപത്തുകളെ ഇറക്കപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ദിനമാണത്. ആരെങ്കിലും ഈ ദിനം നാല് റക്അത്ത് നിസ്‍കരിക്കുകയും എല്ലാ റക്അത്തിലും ഫാതിഹക്ക് ശേഷം സൂറത്തുല്‍ കൗസര്‍-17, ഇഖ്‍ലാസ്-5, ഫലഖ്-1, നാസ്-1 എന്നിവ ഓതുകയും ചെയ്യുക. അവസാനം സലാം വീട്ടിയതിന് ശേഷം താഴപ്പറയുന്ന ദുആ ഓതുന്ന പക്ഷം മേല്‍പ്പറയപ്പെട്ട ദിവസം ഇറക്കപ്പെടുന്ന മുഴുവന്‍ ആപത്തുകളെത്തൊട്ടും അല്ലാഹു നമ്മെ കാക്കുന്നതാണ്. ആ വര്‍ഷം പൂര്‍ണ്ണമാകും വരെയും മേല്‍ ആപത്തുകള്‍ അവനെച്ചുറ്റിപ്പറ്റി വരുകയേ ഇല്ല". (ഇന്‍ഷാ അല്ലാഹ്)
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَ عَلَى آلِهِ وَ صَحْبِهِ وَ سَلِّمْ , اَللَّهُمَّ يَا شَدِيدَ القُوَى يا شَديدَ الْقُوَى وَيَا شَدِيدَ الْمِحالِ يَا عَزيزُ ذَلَّتْ لِعِزَّتِكَ جَميعُ خَلْقِكَ اِكْفِنى مِنْ جَمِيعِ خَلْقِكَ يا مُحْسِنُ يا مُجْمِلُ يا مُنْعِمُ يا مُكْرِمُ يَا مَنْ لَا إِلـهَ اِلاّ اَنْتَ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ. اَللَّهُمَّ بِسِرِّ الْحَسَنِ وَ أَخِيهِ, وَ جَدِّهِ وَ أَبِيهِ, اِكْفِنِى شَرَّ هَذَا الْيَوْمِ وَ مَا يَنْزِلُ فِيهِ يَا كَافِى, فَسَيَكْفِيكَهُمُ اللهُ وهو السَّمِيعُ العَلِيمُ , وَحَسْبُنَا اللهُ وَ نِعْمَ الْوَكِيلُ , وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ, وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.
---------------------------------------------
ചില പുണ്യാത്മാക്കള്‍ പറയുന്നു :
സ്വഫറിലെ അവസാനത്തെ ബുധന്‍ വിട്ടൊഴിയാത്ത നഹ്സിന്റെ ദിവസമാകുന്നു. അത് കൊണ്ട് ആ ദിനത്തില്‍ സൂറത്ത് യാസീന്‍ പാരായണം ചെയ്യുന്നത് നല്ലതാണ്. സൂറത്തിലെ سَلَامٌ قَوْلًا مِنْ رَبِّ الرَّحِيم ആയത്ത് എത്തിയാല്‍ അതിനെ 313 വട്ടം ആവര്‍ത്തിക്കുക. അവസാനം ഈ ദുആ ഇരക്കുക.
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَلَاةً تُنْجِينَا بِهَا مِنْ جَمِيعِ الأَحْوَالِ وَالْآفَاتِ, وَ تَقْضِى لَنَا بِهَا جَمِيعَ الْحَاجَاتِ, وَتُطَهِّرُنَا بِهَا مِنْ جَمِيعِ السَّيِّئَاتِ, وَ تَرْفَعُنَا بِهَا أَعْلَى الدَّرَجَاتِ, وَتُبَلِّغُنَا بِهَا أَقْصَى الْغَايَاتِ مِنْ جَمِيعِ الْخَيْرَاتِ فِى الْحَيَاةِ وَبَعْدَ الْمَمَاتِ, ٱللّٰهُمَّ اِصْرِفْ عَنّٰا شَرَّ مٰا يَنْــزِلُ مِنَ ٱلسَّمٰآءِ، وَمٰا يَخْرُجُ مِنَ ٱلْأَرْضِ، إِنَّكَ عَلٰى كُلِّ شَيْئٍ قَدٖيرٌ، وَصَلَّى اللهُ تَعٰالٰى عَلٰى سَيِّدِنٰا مُحَمَّدٍ وَعَلٰىٓ آلِهٖ وَصَحْبِهٖ وَسَلَّمْ، وَٱلْحَمْدُ لِلّٰهِ رَبِّ ٱلْعٰالَـمٖينَ﴾
۞സലാമിന്റെ ആയത്തുകൾ എന്നറിയപ്പെടുന്ന ആയത്തുകൾ ഒരു പിഞ്ഞാണത്തിൽ എഴുതി മായ്ച്ചു കുടിക്കുന്നതും വളരെ വിശേഷമാണ്. ഏറ്റവും ആദ്യം വിവരിച്ച നാലു റക്അത്തുകളുടെ ശേഷമാണെങ്കിൽ ബഹുവിശേഷമായി. സലാമിന്റെ ആയത്തുകളാണ് ഇനി പറയുന്നത്.
سلام قولاً من رب رحيم
سلامٌ على نوح في العالـمين
سلام على إبراهيم
سلام على موسى وهارون
سلام على إلياسين
سلام عليكم طبتم فادخلوها خالدين
من كل أمر سلام هي حتى مطلع الفجر
മൊത്തം നാലു കാര്യങ്ങൾ നാമിവിടെ പറഞ്ഞു, ഇതെല്ലാം സ്വാലിഹീങ്ങൾ തങ്ങളുടെ ഗ്രന്ഥങ്ങളിൽ വിവരിച്ചതു തന്നെ. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇവിടെ കൂടുതൽ വിവരണങ്ങൾക്കു മുതിരാത്തത്. വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഇവിടെ പരാമർശിച്ച കാര്യം ഇമാം മുസ്ലിം റിപ്പോർട്ടു ചെയ്ത ഹദീസിലുണ്ട്. ഏതു ദിവസം എന്നു നിർണ്ണയിച്ചു പറഞ്ഞിട്ടില്ല എന്നേ ഉള്ളൂ. അതെന്തുമാകട്ടെ, മുൻഗാമികൾ നടത്തി വന്നിരുന്ന ചില കാര്യങ്ങളാണ് ഇവിടെ വിവരിച്ചത്. താല്പര്യം ഉള്ളവർക്കു ചെയ്യാം.
തൗഫീഖ് നൽകേണ്ടവൻ അല്ലാഹുവത്രെ!
/ *മദീനയുടെ👑വാനമ്പാടി*
Post a Comment