വിമർശനം,മറുപടി

വിമർശനം,മറുപടി

പൊതുവെ നഹ്സുകളെ നിഷേധിക്കുന്ന വഹാബികൾ ഇതിനേയും വിമർശിക്കുന്നത് കാണാം.
അതിനുള്ള അവരുടെ പ്രമാണം
 لا طيرة ولا صفر
(പക്ഷി ലക്ഷണമോ സഫറോ ഇല്ല.)
എന്നുള്ള ഹദീസാണ്.
ഇവിടെ ഹദീസിലെ സഫർ എന്ന പദത്തിനെ പ്രഥാനമായും രണ്ട് വ്യാഖ്യാനങ്ങൾ നൽകി പണ്ഡിതർ പരിചയപ്പെടുത്തുന്നത് കാണാം
ഒന്ന് : വയറ്റിലുള്ള ഒരുതരം രോഗം, അല്ലെങ്കിൽ പാമ്പ്.
ഇത് ജാഹിലിയ്യാ കാലക്കാരുടെ വിശ്വാസമായിരുന്നു. അത് പകരുമെന്ന് അവർ വിശ്വസിച്ചു.
രണ്ട്: സ്വഫർ മാസത്തെ മുഴുവനായും അവർ അശുഭകരമായി മനസ്സിലാക്കിയിരുന്നു.
(മിർഖാത്ത് നോക്കുക)
ഇതിനെയാണ് നബി(സ) തങ്ങൾ നിഷേധിച്ചത്.
അല്ലാതെ ഏതെങ്കിലും ഒരു ദിവസത്തെ അല്ല, ചില ദിവസങ്ങൾ ചില കാര്യങ്ങൾക്ക് അശുഭമാണെന്ന് നബി(സ) തങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നിരിക്കെ വഹാബികളെ നമുക്ക് അവഗണിക്കാം