നബി(സ)യുടെ ജൻമദിനവും വഫാത്തും
🌹 *നബി(സ)യുടെ ജൻമദിനവും വഫാത്തും* 🌹
2️⃣1️⃣8️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
ഈ വിഷയത്തിൽ തിരുനബി(സ) എന്തു പറഞ്ഞെന്ന് നമുക്ക് നോക്കാം.
*നബി (സ്വ) പഠിപ്പിക്കുന്നു എന്റെ ജീവിതവും വഫാത്തും നിങ്ങൾക്ക് ഖൈറാണ്* 👇👇👇👇
*അവിടത്തെ വഫാത്തും നമുക്ക് ഖൈറാണ് അല്ലാതെ ദുരന്തമാചരിക്കാനുള്ളതല്ല*👇👇
[بَابُ مَا يَحْصُلُ لِأُمَّتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ اسْتِغْفَارِهِ بَعْدَ وَفَاتِهِ]
١٤٢٥٠ - عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: " «إِنَّ لِلَّهِ مَلَائِكَةً سَيَّاحِينَ، يُبَلِّغُونَ عَنْ أُمَّتِي السَّلَامَ ". قَالَ: وَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " حَيَاتِي خَيْرٌ لَكَمْ تُحْدِثُونَ وَيُحَدَثُ لَكَمْ، وَوَفَاتِي خَيْرٌ لَكَمْ تُعْرَضُ عَلَيَّ أَعْمَالُكُمْ، فَمَا رَأَيْتُ مِنْ خَيْرٍ حَمَدَتُ اللَّهَ عَلَيْهِ، وَمَا رَأَيْتُ مِنْ شَرٍّ اسْتَغْفَرْتُ اللَّهَ لَكَمْ» ".
رَوَاهُ الْبَزَّارُ، وَرِجَالُهُ رِجَالُ الصَّحِيحِ.
مجمع الزواهد...... ٩/٢٤ - ١٤٢٤٧
🔽
*റസൂലുള്ളാഹി(സ്വ)ജനിച്ചദിവസം തന്നെയല്ലേ വഫാത്തായതും അതിനാൽ അന്ന് ആഘോഷിക്കാൻ പാടുണ്ടോ? ഇമാമീങ്ങൾ എന്ത് പഠിപ്പിച്ചു ?മഹാനായ ഇമാം സുയൂതി (റ) ഹാവിയിലും , സ്വാലിഹിശാമി (റ) സുബുലുൽ ഹുദയിലും പഠിപ്പികുന്നു 🔽*
وَقَوْلُهُ: مَعَ أَنَّ الشَّهْرَ الَّذِي وُلِدَ فِيهِ، إِلَى آخِرِهِ.
جَوَابُهُ أَنْ يُقَالَ أَوَّلًا: إِنَّ وِلَادَتَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْظَمُ النِّعَمِ عَلَيْنَا، وَوَفَاتَهُ أَعْظَمُ الْمَصَائِبِ لَنَا، وَالشَّرِيعَةُ حَثَّتْ عَلَى إِظْهَارِ شُكْرِ النِّعَمِ وَالصَّبْرِ وَالسُّكُونِ وَالْكَتْمِ عِنْدَ الْمَصَائِبِ، وَقَدْ أَمَرَ الشَّرْعُ بِالْعَقِيقَةِ عِنْدَ الْوِلَادَةِ، وَهِيَ إِظْهَارُ شُكْرٍ وَفَرَحٍ بِالْمَوْلُودِ، وَلَمْ يَأْمُرْ عِنْدَ الْمَوْتِ بِذَبْحٍ وَلَا بِغَيْرِهِ بَلْ نَهَى عَنِ النِّيَاحَةِ وَإِظْهَارِ الْجَزَعِ، فَدَلَّتْ قَوَاعِدُ الشَّرِيعَةِ عَلَى أَنَّهُ يَحْسُنُ فِي هَذَا الشَّهْرِ إِظْهَارُ الْفَرَحِ بِوِلَادَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دُونَ إِظْهَارِ الْحُزْنِ فِيهِ بِوَفَاتِهِ،
(١/٢٢٦) الحاوي للفتاوي ، سبل الهدى والرشاد، في سيرة خير العباد، (١/٣٧١)
ഉത്തരം:-
*"റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാണ് എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്ദിയുമാണ് !!! എന്നാൽ ഇസ്ലാമിക ശരീ അത്ത് അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രകടിപ്പിക്കാനും പ്രതിസന്ദിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാണ് പ്രേരിപ്പിച്ചിട്ടുള്ളത് ഇസ്ലാമിക ശരീ അത്ത് ഒരു കുഞ്ഞ് ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത് ആജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാണ് എന്നാൽ മരണപ്പെട്ടാൽ "അഖിഖത്ത് അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം പ്രകടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാണ് ചെയ്തത് ഈ അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നുമാണ് അറിയിക്കുന്നത്.._______🔼*
(ഹാവീ ലിൽ ഫതാവ - 1/226 - , സുബുലുൽ ഹുദാ - 1/371)
🔽
*ഭർത്താവ് മരണപ്പെട്ടാൽ പോലും ഭാര്യക്ക് ദുഖമാവൽ വെറും 03 ദിവസം മാത്രമേ ഇസ്ലാം അനുവദിക്കുന്നുള്ളൂ !!! ഇതൊന്നും പഠിക്കാതെ മരണത്തെ ദുരന്തമായി ആചരിക്കാൻ പറയുന്ന ജാഹിലുകളെ തിരിച്ചറിയുക !!!!*
__________✒💐💐
🔹
*അബൂനാ അബുൽ ബശർ ആദം നബി (അ) ജനിക്കുന്നതും അവിടന്ന് വഫാത്താകുന്നതും വെള്ളിയാഴ്ച ദിവസമാണ് .ഈ ദിവസത്തെ മുഹ്മിനീങ്ങൾക്ക് ഈദ് (ആഘോഷമാക്കിത്തരുന്നത്) അല്ലാഹുവാണ്*
*ഹദീസ് കണ്ടോളൂ 👇*
يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»
*"ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ് അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം) ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുക*
*(മുസ്വന്നഫ് അബ്ദുറസാഖ് - ഹദീസ് Number -5301)*
*ഇമാം മാലികി (റ) വിൻ റ്റെ മുവത്വയിലും , ഇമാം ശാഫിഈ റ വിൻ റ്റെ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.*
*ഹദീസ് 02👇*
قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ يَوْمَ الْجُمُعَةِ سَيِّدُ الْأَيَّامِ، وَأَعْظَمُهَا عِنْدَ اللَّهِ، وَهُوَ أَعْظَمُ عِنْدَ اللَّهِ مِنْ يَوْمِ الْأَضْحَى وَيَوْمِ الْفِطْرِ، فِيهِ خَمْسُ خِلَالٍ، خَلَقَ اللَّهُ فِيهِ آدَمَ، وَأَهْبَطَ اللَّهُ فِيهِ آدَمَ إِلَى الْأَرْضِ، وَفِيهِ تَوَفَّى اللَّهُ آدَمَ،
(ഇബ്നു മാജ -ഹദീസ് Number -1084)
*"വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണങ്ങളിൽ ആദ്യമായി നബി (സ്വ) പഠിപ്പിക്കുന്നത് അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിക്കുകയും , തദിവസത്തിൽ തന്നെ വഫാത്താവുകയും ചെയ്തു എന്നതാകുന്നു."*
🔽
*പ്രസ്തുത ഹദീസുകളിലൂടെ വെള്ളിയാഴ്ച ദിവസം അള്ളാഹുവാണ് മുഹ്മിനീങ്ങൾക്ക് ആഘോഷമാക്കിത്തരുന്നത് അത് കൊണ്ട് ചോദിക്കട്ടെ ?? അമ്പിയാക്കളുടെ വഫാത്ത് ദിനം ദുഖാചരണം നടത്താനുള്ളതാണെന്നും ഈ ദിനത്തിൽ സന്തോഷിക്കാനോ ആഘോഷിക്കാനോ പാടില്ലെന്നും അള്ളാഹുവിന്ന് തിരിഞ്ഞിട്ടില്ലേ മൗലിദ് വിരോധികളേ ??? ആദ്യം എന്താണ് വഫാത്ത് എന്ന് പഠിക്കുക നശ്വരമായ ജീവിതം വിട്ട് യഥാർത്ഥ ജീവിതത്തിലേക്കുള്ള ആദ്യ കാൽ വെപ്പാണ് മരണം ആ യഥാർത്ഥ ജീവിതത്തിലേക്ക് പോകുന്ന മുഹ്മിനീങ്ങൾ ചിരിച്ച് കൊണ്ടാണ് പോകുന്നത് തന്നെ !!! മയ്യിത്തിന്ന് പോലുമില്ലാത്ത ബേജാറാണ് ഞമ്മടെ മൗലിദ് വിരോധികൾക്ക് !!!!!*
🔹
*ലോകത്തിന്റെ നേതാവ് ഹബീബ് (സ്വ) തങ്ങൾ ഈ ഉമ്മത്തിനോട് പറഞ്ഞത് തന്നെ എന്റെ ജീവിതവും വഫാത്തും മുഹ്മിനീങ്ങൾക്ക് ഖൈറാണെന്നാണ് അല്ലാതെ അവിടത്തെ വഫാത്ത് കണ്ണീരൊലിപ്പിക്കാനുള്ളതല്ല.!!!! മുഹ്മിനീങ്ങൾ റബീഉൽ അവ്വൽ 12 ന്ന് ആഘോഷമെന്ന പേരിൽ നടത്തുന്നത് ഡാൻസും ഡിജെയുമല്ല .മറിച്ച് ഹബീബ് (സ്വ) യുടെ മദ് ഹാണ് , റഹ്മത്ത് കൊണ്ട് സന്തോഷിക്കലും അല്ലാഹുവിന്ന് ശുക്റ് ചെയ്യലുമാണ് , അത് പോലെ അന്നദാനം നടത്തി അതിന്റെ പ്രതിഫലം മുത്ത് നബിയിലേക്ക് ഹദ് യ ചെയ്യുകയാണ് , തിങ്കളാഴ്ചയാണെങ്കിൽ കഴിവുള്ളവർ നോമ്പെടുക്കും കഴിയാത്തവർ മറ്റ് സൽക്കർമ്മങ്ങൾ ചെയ്ത് മുത്ത് നബിയാകുന്ന അനുഗ്രഹത്തിൽ അള്ളാഹുവിന്ന് ശുക്റ് ചെയ്യും. ഇതൊക്കെ ശരീഅത്തിന്റെ വ്യാപ്തിയിൽ നിന്ന് മാത്രമാണ് ചെയ്യുന്നത് .അല്ലാതെ ശരീഅത്തിന്ന് വിരുദ്ധമായിട്ടല്ല. ഇനിയാരെങ്കിലും ശരീഅത്തിന്ന് എതിരായത് എന്തെങ്കിലും കാട്ടിക്കൂട്ടിയെങ്കിൽ അതിന്ന് യഥാർത്ഥമായ മൗലിദാഘോഷത്തെ ആരും കുറ്റപ്പെടുത്തുകയും വേണ്ട !! അത്തരം കാട്ടിക്കൂട്ടലുകളെ ശക്തമായി എതിർക്കുകയും ശരിയായ രൂപം പണ്ഡിതൻമാർ പഠിപ്പിക്കുകയും തിരുത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ടും ഇങ്ങനെത്തന്നെയായിരിക്കും.*
_________👍🏻💐
Post a Comment