ഇസ്ലാമിലെ വസ്ത്ര ധാരണം
🌹 *ഇസ്ലാമിലെ വസ്ത്ര ധാരണം* 🌹
2️⃣1️⃣7️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
വസ്ത്രത്തിന് വ്യക്തമായ മാര്ഗനിര്ദേശം ഇസ്ലാം വരച്ചു കാണിച്ചിട്ടുണ്ട്.
♦പുരുഷന് പട്ട് നിഷിദ്ധം.
♦വെള്ള വസ്ത്രം അഭികാമ്യം
♦ കറുപ്പ് വസ്ത്രം ദു:ഖ സൂചകമാക്കി ധരിക്കുന്നത് നിശിദ്ധo.
♦പുരുഷന് കുങ്കുമ വസ്ത്രം (കാവി) നിശിദ്ധം
♦ഞെരിയാണിക്ക് താഴെ വസ്ത്രം ഇഴഞ്ഞുകൂടാ.
♦സ്ത്രീകൾക് ശരീരം മുഴുവൻ ഔറത്താണ്.( വസ്ത്ര ധാരണ 4 സാഹചര്യങ്ങൾ ഉണ്ട് )
♦സ്രതീകൾ തലയിലിടുന്ന വസ്ത്രം മാറിടത്തിലൂടെ താഴ്ത്തിയിടണം.' വസ്ത്രത്തിന്റെ കാര്യത്തില് ഇസ്ലാമിന്റെ പ്രാഥമിക നിഷ്കര്ഷയാണിത്.
🔷ചുവപ്പും പച്ചയും വസ്ത്രങ്ങൾ നബി(സ) ധരിച്ചിരുന്നു.
🔷ആണും പെണ്ണും വേര്തിരിച്ചറിയാത്ത വസ്ത്രമാകരുത്.
🔷സ്ത്രീ പുരുഷവേഷം കെട്ടരുത്; മറിച്ചും.
🔷തൊലി മറഞ്ഞിട്ടുണ്ടെങ്കിലും ശരീരഭാഗങ്ങള് വ്യക്തമായി കാണത്തക്ക വിധം ഇടുങ്ങിയതോ ശരീരം നിഴലിച്ചുകാണുന്നതോ ആകരുത്.'
വെള്ള വസ്ത്രം അണിയൽ സുന്നത്ത്, കോട്ടൻ, രോമം പോലുള്ളവ കൊണ്ടുള്ള വസ്ത്രം അനുവദനീയമാണ്
➡ഇത്രയും കാര്യങ്ങള് ശ്രദ്ധിച്ചുകൊണ്ട് ഏതു ഫാഷന് വസ്ത്രവും മുസ്ലിംകള്ക്കണിയാം.
👉💭മൂക്കും മുഖവും പോലും മറയ്ക്കുന്ന പുരുഷനും മാറും വയറും മറയ്ക്കാത്ത പെണ്ണും ഇന്നത്തെ ലോകത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. മുസ്ലിംകള്ക്കിതു ഭൂഷണമല്ല. 💭
നല്ല വസ്ത്രങ്ങൾ ധരിക്കാം. പക്ഷേ ധൂർത്ത് പാടില്ല. എന്നാൽ الله അവന് നൽകിയ അനുഗ്രഹത്തെ പ്രകടമാക്കുന്ന രീതിയിൽ നല്ല വസ്ത്രങ്ങൾ ധരിക്കുന്നത് നബിﷺ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
അമുസ്ലിംകൾ അവരുടെതായി പ്രത്യേകമായി അണിയുന്ന വസ്ത്രങ്ങൾ ധരിക്കലും നിശിദ്ധമാണ്. (കാവി പോലോത്ത ).
കറുത്ത വസ്ത്രവും ,ചുവപ്പ വസ്ത്രവും നബിﷺ ധരിച്ചിരുന്നു.എന്നാൽ ദു:ഖ സൂചകമായി കറുപ്പ് വസ്ത്രം ധരിക്കുകയുമരുത്.
*വസ്ത്രം നിലത്തിഴയരുത്* :
നബി (സ) പറഞ്ഞു : "വസ്ത്രം നിലത്ത് ഇഴക്കുന്നതിനെ നീ ശ്രദ്ധിക്കുക. തീർച്ചയായും അത് അഹങ്കാരത്തിൽ പെട്ടതാകുന്നു." (അഹമ്മദ്)
*നെരിയാണിക്ക് താഴെ വസ്ത്രം ഇറങ്ങരുത്* :
അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: "രണ്ട്നെരിയാണിവിട്ട് താഴേക്ക് ഇറങ്ങിയ വസ്ത്രം നരകത്തിലാണ്." (ബുഖാരി. 7. 72. 678)
അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: "ഒരാൾ തൻറെ വസ്ത്രം താഴ്ത്തിയിട്ട് നമസ്കരിക്കെ റസൂൽ(സ) അയാളോട് പറഞ്ഞു: "നീ പോയി വുളുചെയ്യുക" ............ (നബി -സ-) പറഞ്ഞു: "അവൻ വസ്ത്രം താഴ്ത്തിയിട്ടാണ് നമസ്കരിച്ചത്. വസ്ത്രം താഴ്ത്തിയിടുന്നവൻറെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല." (അബൂദാവൂദ്)
അബദ്ധത്തിൽ വസ്ത്രം ഇറങ്ങിപ്പോകുന്നതിൽ കുറ്റമില്ല.
ഇബ്നുഉമർ(റ) പറയുന്നു: നബി(സ) അരുളി: "വല്ലവനും അഹങ്കാരത്തോട് കൂടി തൻറെ വസ്ത്രം നിലത്തു വലിച്ചാൽ അന്ത്യദിനത്തിൽ അല്ലാഹു അവൻറെ നേരെ നോക്കുകയില്ല. അപ്പോൾ അബൂബക്കർ(റ) പറഞ്ഞു: "പ്രവാചകരേ! എൻറെ തുണിയുടെ ഒരു ഭാഗം നിലത്ത് പതിക്കാറുണ്ട്. ഞാൻ ജാഗ്രത പുലര്‍ത്തിയാൽ ഒഴികെ." നബി(സ)അരുളി: "നീയത് അഹങ്കാരത്തോട് കൂടിചെയ്യുന്നവരിൽ പെട്ടവനല്ല." (ബുഖാരി. 7. 72. 675)
*സ്ത്രീകളുടെ വസ്ത്രം:*
ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: "അഹങ്കാരത്തോടുകൂടി വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല." ഉമ്മുസലമ(റ) ചോദിച്ചു: "സ്ത്രീകൾ വസ്ത്രാഗ്രം എന്തുചെയ്യണം.?" തിരുദൂതൻ(സ) അരുളി: "അവർ ഒരു ചാൺ താഴ്ത്തിയിടട്ടെ!" ഉമ്മുസലമ(റ) പറഞ്ഞു: "അവരുടെ പാദങ്ങൾ വെളിവായാലോ?" അപ്പോൾ അവിടുന്ന് പറഞ്ഞു: "എന്നാലവർ ഒരു മുഴം താഴ്ത്തണം. അതിൽ കൂടതൽ വേണ്ട." (അബൂദാവൂദ്, തിര്‍മിദി)
=
സഹീഹ് മുസ്ലിമിൽ, അബൂഹുറയ്റ (റ) വില നിന്നും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ, വസ്ത്രം ധരിക്കുകയും (അതേസമയം) നഗ്നകളായി കാണപ്പെടുകയും ചെയ്യുന്ന സ്ത്രീകളെ നരകത്തിൽ കാണുന്നതിനെ പറ്റി ഉണ്ട് . (ഹദീസ് ന: 5310)
ഇതിൻറെ വ്യാഖ്യാനത്തിൽ 2 ആശയങ്ങളാണ് പണ്ഡിതന്മാർ പറയുന്നത്. അതിൽ ഒന്ന് വലപോലെ നേർത്ത വസ്ത്രം ധരിക്കുക വഴി നഗ്നയായി കാണപ്പെടുക രണ്ട്, ഇറുകിയ വസ്ത്രം ധരിക്കുകവഴി ശരീരം വ്യക്തമാവുക.
ഖതാദ: പറയുന്നു: നബി(സ)ക്ക് ഏറ്റവും തൃപ്തികരമായ വസ്ത്രം മാത്രം ഏതാണെന്ന് ഞാൻ അനസിനോട് ചോദിച്ചു. അപ്പോൾ അനസ്(റ) പറഞ്ഞു: യമനിൽ നെയ്ത *ഒരുതരം പച്ചപ്പുതപ്പ്.* (ബുഖാരി. 7. 72. 703)
4) ആയിശ(റ) നിവേദനം: നബി(സ) മരിച്ചപ്പോൾ യമനിൽ നെയ്ത ഒരുപച്ചപ്പുതപ്പ് കൊണ്ടാണ് മൂടിയിരുന്നത്. (ബുഖാരി. 7. 72. 705)
അബൂഉസ്മാൻ(റ) പറയുന്നു: ഞങ്ങൾ ഉത്ബ: യുടെ കൂടെ ആദർബീച്ചാനിൽ ഇരിക്കുമ്പോൾ ഉമർ(റ)ന്റെ എഴുത്ത് ഞങ്ങൾക്ക് ലഭിച്ചു. തീർച്ചയായും നബി(സ) പട്ടുവിരോധിച്ചിട്ടുണ്ട്. തന്റെ ചൂണ്ടുവിരലും നടുവിരലും ചൂണ്ടിക്കൊണ്ട് ഇത്രയും വീതിയുളളതാണെങ്കിൽ വിരോധമില്ലെന്ന് അരുളിയിട്ടുണ്ട്. അപ്പോൾ അദ്ദേഹം ഉദ്ദേശിച്ചത് വരകൾ ആണെന്ന് ഞങ്ങൾ മനസ്സിലാക്കി. (ബുഖാരി. 7. 72. 718)
അബൂഉസ്മാൻ(റ) നിവേദനം: ഉമർ(റ) എനിക്ക് ഇപ്രകാരം എഴുതി. നബി(സ) അരുളി; വല്ലവനും പട്ട് ദുൻയാവിൽ ധരിച്ചാൽ പരലോകത്ത് അതിൽ നിന്ന് അൽപം പോലും അവൻ ധരിക്കുകയില്ല. (ബുഖാരി. 7. 72. 719)
ഇബ്നുസുബൈർ(റ) പ്രസംഗിച്ചുപറഞ്ഞു: മുഹമ്മദ്(സ) പറഞ്ഞു: വല്ലവനും ദുൻയാവിൽ പട്ടു ധരിച്ചാൽ പരലോകത്ത് അതു ധരിക്കുകയില്ല. (ബുഖാരി. 7. 72. 724)
*വെള്ള വസ്ത്രം അണിയൽ സുന്നത്ത്, കോട്ടൻ, രോമം പോലുള്ളവ കൊണ്ടുള്ള വസ്ത്രം അനുവദനീയമാണ്*
അല്ലാഹു പറഞ്ഞിരിക്കുന്നു: (ആദം സന്തതികളേ, നിങ്ങൾക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നൽകിയിരിക്കുന്നു, ധർമ്മ നിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണ് കൂടുൽ ഉത്തമം (അഅ്‌റാഫ് 26)
(നിങ്ങളെ ചൂടിൽ നിന്നും കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും നിങ്ങളന്യോന്യം നടത്തുന്ന അക്രമണത്തിൽ നിന്നു നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവൻ നിങ്ങൾക്ക് നൽകിയിരിക്കുന്നു (നഹ്ൽ: 81)
സുമുറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു, നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക, അതാണ് ഏറ്റവും പരിശുദ്ധവും, ഉത്തമമായതും.നിങ്ങളിൽനിന്ന് മരണപ്പെട്ടവരെ അതിൽ കഫൻ ചെയ്യുകയും ചെയ്യുക. (നസാഈ)
ബർറാഅ്(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ) അധികം നീണ്ടവരോ വളരെ കുറിയവരോ അല്ലാത്ത ഒത്ത ഒരാളായിരുന്നു. ഒരിക്കൽ അദ്ദേഹം ചുവന്ന നിറമുള്ള ഒരു തരം വസ്ത്രം ധരിച്ചതായി ഞാൻ കാണുകയുണ്ടായി. അതിൽ കൂടുതൽ സൗന്ദര്യമുള്ള യാതൊന്നും ഞാൻ കണ്ടിട്ടില്ല. (മുത്തഫഖുൻ അലൈഹി)
അബൂറുംഥത്തുത്തമീമീ(റ)വിൽ നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: പച്ചവർണ്ണത്തിലുള്ള വസ്ത്രം ധരിച്ചനിലയിൽ ഒരിക്കൽ നബി(സ)യെ ഞാൻ കാണുകയുണ്ടായി. (അബൂദാവൂദ്)
ജാബിർ(റ)വിൽ നിന്ന് നിവേദനം: മക്കാവിജയ ദിവസം കറുത്ത തലപ്പാവണിഞ്ഞ നിലയിലാണ് നബി(സ)മക്കയിൽ പ്രവേശിച്ചത് (മുസ്‌ലിം)
ആയിശ(റ)വിൽ നിന്ന് നിവേദനം: (യമനിലെ)സുഹൂലിൽ നെയ്‌തെടുത്ത വെളുത്തതും പരുത്തി കൊണ്ടുള്ളതുമായ മൂന്നു വസ്ത്രത്തിലാണ് നബി(സ)യെ കഫൻ ചെയ്തത്. അതിൽ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല, (മുത്തഫഖുൻ അലൈഹി)
മുഗീറത്ത് ബ്‌നു ശുഉബ(റ)നിൽ നിന്ന് നിവേദനം: ഒരു രാത്രിയിൽ യാത്രയിൽ ഞാൻ നബി(സ)യുടെ കൂടെ ഉണ്ടായിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു നിന്റെ പക്കൽ വെള്ളമുണ്ടോ . അപ്പോൾ അതെ എന്ന് ഞാൻ പറഞ്ഞു, ഉടനെ അദ്ദേഹം വാഹനത്തിൽ നിന്ന് ഇറങ്ങി മലമൂത്ര വിസർജ്ജനം നിർവ്വഹിക്കാനായി മറഞ്ഞിരുന്നു. തിരിച്ചു വന്നപ്പോൾ ഞാൻ തോൽപാത്രത്തിൽ നിന്ന് വെള്ളെം ചെരിച്ച് കൊടുത്തു, നബി(സ)മുഖം കഴുകി. രോമം കൊണ്ടുള്ള ഒരു ജുബ്ബയായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.അതിൽ നിന്നും തന്റെ രണ്ടു മുഴങ്കൈകളും പുറത്തേക്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അവസാനം ജുബ്ബയുടെ താഴ്ഭാഗത്തുകൂടിയാണ് വലിച്ചെടുത്തത്. ശേഷം രണ്ട് കൈകളും കഴുകുകയുംതല തടവുകയും ചെയ്തു. അനന്തരം അദ്ദേഹത്തിന്റെ സോക്‌സ് അഴിച്ചുമാറ്റാൻ ഞാൻ കുനിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, അത് രണ്ടും നീ വിട്ടേക്കുക, വുളു ചെയ്തു കൊണ്ടാണ് ഞാൻ അത് ധരിച്ചത് എന്ന് പറഞ്ഞ് അതിൻമേൽ തടവുകയും ചെയ്തു. (മുത്തഫഖുൻ അലൈഹി)
ഇബ്‌നുഖയ്യിം(റ) എഴുതുന്നു: നബി(സ) വെള്ളിയാഴ്ച ദിവസവും രണ്ടു പെരുന്നാള്‍ ദിവസങ്ങളിലും ഏറ്റവും ഭംഗിയുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ചിലപ്പോള്‍ പച്ച നിറമുള്ള വസ്ത്രം ധരിക്കും. ചിലപ്പോള്‍ ചുവപ്പ് നിറവും (സാദുല്‍ മആദ് 1:441).
Post a Comment