നബി(സ)ദിനാഘോഷം ഇസ്ലാമിൽ

🌹 *നബി(സ)ദിനാഘോഷം ഇസ്ലാമിൽ* 🌹

2️⃣1️⃣6️⃣ഇസ്ലാമിക പഠനങ്ങൾ
 *✍🏽മദീനയുടെ👑വാനമ്പാടി* 

 _തയ്യാറാക്കിയത്: അബൂത്വാഹിർ ഫൈസി മാനന്തവാടി_ 


നബി(സ)ദിനാഘോഷം ആരംഭിച്ചതിനു ശേഷം ജീവിച്ച സാത്വികരും അഗാധ ജ്ഞാനികളുമായിരുന്ന പണ്ഡിതന്മാരുടെ ഇതു സംബന്ധമായ നിലപാട് വഹാബി വീക്ഷണത്തിനു വിരുദ്ധമായിരുന്നുവെന്നത് ഈ ആഘോഷത്തിന്റെ സാധുത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു.

1. ഇമാം അബൂ ശാമ (റ) (ഹിജ്‌റ 7-ാം നൂറ്റാണ്ട്) പറയുന്നു: ഇവയെല്ലാം (മുമ്പ് പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്‍ക്ക് ഗുണം ചെയ്യുകയെന്നതോടൊപ്പം തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച റസൂല്‍ തിരുമേനി (സ്വ)യെ സൃഷ്ടിച്ചതിലൂടെ അല്ലാഹു ചെയ്ത അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കലുമാണത്. (അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്).

2. ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി (8-ാം നൂറ്റാണ്ട്) നബിദിനാഘോഷത്തെ കുറിച്ച് 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഒന്ന്: ജാമിഉല്‍ ആസാര്‍ ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍. രണ്ട്: അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്. മൂന്ന്: മൗരിദുസ്സാദീ ഫീ മൗലിദില്‍ ഹാദീ.

3. ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) 
(9-ാം നൂറ്റാണ്ട്) നബിദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.
ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. (ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്).

4. ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്) പറയുന്നു: നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളധികവും സ്വദഖ, ദിക്ര്‍, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.

5. ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്) പറയുന്നു: ‘ഞാന്‍ നബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ചു ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്‍പം കടല മാത്രമേ ലഭിച്ചുള്ളൂ. അത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.
ഇനിയും നിരവധി പണ്ഡിതന്മാര്‍ നബിദിനാഘോഷത്തെ അനുകൂലിക്കുകയും അതില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാന്‍ കഴിയും.


ഖുർആൻ സന്തോഷിക്കാൻ 
പറഞ്ഞ റഹ്മത്തും തഫ്സീറുകളും


നബി(സ)യെ കൊണ്ട് സന്തോഷം പ്രകടിപ്പിക്കാൻ ഖുർആൻ കൽപ്പിക്കുമ്പോൾ എപ്പോഴും സന്തോഷിക്കാം എന്നായി.
നബി ജനിച്ച ദിവസത്തിൽ അത് ആയിക്കൂട എന്നതിനാണ് തെളിവ് വേണ്ടത്..!!

(6) يَا أَيُّهَا النَّاسُ قَدْ جَائتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ (57) قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ ( يونس : 58) .

ഈ ആയത്തിൽ പരാമർശിക്കപ്പെട്ട റഹ്മത്ത് കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് എന്താണ് എന്ന കാര്യത്തിൽ നിരവധി അപിപ്രായങ്ങൾ കാണാം എന്നാൽ മുഹമ്മദ് നബിയാണ് ഉദ്ധേശമെന്ന് നിരവധി പണ്ഡിതന്മാർ വെക്തമാക്കിയിട്ടുണ്ട്.

ചില തഫ്സീറുകളും ഉപോൽബലകമായ ഉദ്ധരണികളും ഹദീസുകളും ചുവടെ ചേർക്കുന്നു.

നബിദിനം മുസ്ലിമിന്റെ ആഘോഷം തന്നെയാണ്. ആ ആനന്ദത്തിന്റെ ആരവങ്ങൾ വിശ്വാസിയുടെ ഹൃദയത്തിലേ ഉണ്ടാകൂ...


 *നബി(സ)ദിനം ആഘോഷിക്കാം പണ്ഡിതരുടെ ഖിയാസ്* 

 മൗലിദാഘോഷത്തിന്ന് തെളിവായി ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസാണ് സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഖിയാസ്വ് ചെയ്യുന്നത് കാണുക

ഹദീസ് ചുവടെ ഉദ്ധരിക്കുന്നു
3 ലക്ഷ൦ ഹദീസ് മനപ്പാടമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ് ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ് ബഹു ...ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ)പറയുന്നു

നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒൌനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്""

"" ഇതിൽ നിന്നും
ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹു ചെയ്ത അനുഗ്രഹത്തിന്ന് നന്ദി പ്രകടനം നടത്തുക വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കുകയു൦ ചെയ്യുക. അതായത് അള്ളാഹു ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുവിന് ഷുക്റ് ചെയ്യാമെന്നു൦ വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കപ്പെടാമെന്നു൦ ഇതിൽ നിന്നു൦ മനസ്സിലാവുന്നു.

അതിനാൽ നബി സ യുടെ ജനന൦ എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു ഒരനുഗ്രഹം എനി ഏതുണ്ട്. അതിനാൽ നബി സ ഈ ലോകത്തേക്ക് വന്ന ദിവസമായ റബീഉൽ അവ്വൽ 12 ന് നബിദിനാഘോഷ൦ അനുവദനീയമാകുന്നു.
ആഷൂറാആ് ദിവസത്തിൽ മൂസാ നബി (അ) മി൯റ്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബിയെ ഫി൪അൌനിൽ നിന്നു൦ രക്ഷപ്പെടുത്തിയ ദിവസത്തിന് അവ൪ പ്രത്യേകത കൽപിച്ചത് പോലെ നബി സ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജ൯മദിനാഘോഷ൦ നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവ൪കൾ സ്ഥിരപ്പെടുത്തുന്നത്...

الكتاب: الحاوي للفتاوي


വീണ്ടുംസ്വഹീഹ് ബുഖാരിയിൽ നിന്ന് ഹദീസും‌, ഷറഹും നോക്കാം

قَالَ [ص: ١٠] عُرْوَةُ، وثُوَيْبَةُ مَوْلاَةٌ لِأَبِي لَهَبٍ: كَانَ أَبُو لَهَبٍ أَعْتَقَهَا، فَأَرْضَعَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ، قَالَ لَهُ: مَاذَا لَقِيتَ؟ قَالَ أَبُو لَهَبٍ: لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ

صحيح البخاري

                       __________

ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില് അദേഹത്തെ കണ്ടുവെന്നു അബ്ബാസ്(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്(റ)നോട് പറഞ്ഞു: നിങ്ങളുമായി വേർപിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില് ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തൻ റ്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല് തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല് ബാരി 9/145)

നബി(സ്വ) ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചത് കൊണ്ടാണ് അബൂലഹബിന് നരകത്തില്‍ വിരലുകള്‍കിടയിലൂടെ തെളിനീര് ലഭിച്ചത്....!

അവിശ്വാസികൾക്ക് പോലും ഹബീബ് സ്വ യുടെ ജനനത്തിൽ സന്തോഷിച്ച കാരണം കൊണ്ട് പ്രത്യേകമായി ശിക്ഷയിൽ നിന്ന് ഇളവ് അല്ലാഹു നൽകിയെങ്കിൽ നബി‌‌ സ്വ യുടെ ഉമ്മത്തായ നമ്മൾക്ക് തീർച്ചയായും അല്ലാഹു അതിലധികമായി നൽകാതിരിക്കുകയില്ല .!