മൻഖൂസ് മൗലിദ് നാം അറിയേണ്ടത്

🌹 *മൻഖൂസ് മൗലിദ് നാം അറിയേണ്ടത്* 🌹
...................................................

2️⃣1️⃣5️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

കേരളത്തിൽ മുഴുവനും പാരായണം ചെയ്യുന്നതും നമ്മുടെ അഭിമാനമായ മഹാ പണ്ഡിതന്‍ സൈനുദ്ദീൻ മഖ്ദൂം (റ) എഴുതിയതുമായ മൻഖൂസ്വ് മൗലിദ് ആകെ പരതിയിട്ട് കിട്ടിയ വരിയായിരിക്കണം ഇത്. ഈ വരിയില്‍ കണ്ടെത്തിയ പിഴവ് എന്താണ് എന്ന് എത്ര വായിച്ചിട്ടും മനസിലാവുന്നില്ല.

നബി ( സ ) യുടെ സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ ആരാണ് നമ്മെ ഇരു ലോകത്തും രക്ഷിക്കാനുള്ളത്?

മേൽ സൂചിപ്പിച്ചതിൽ പറഞ്ഞത് പോലെ റസൂല്‍ ( സ ) യിലേക്ക് വന്നവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കുമെന്നും റസൂല്‍ ( സ) യിലേക്ക് വരാന്‍ ക്ഷണിക്കുമ്പോൾ കപട വിശ്വാസികൾ തല തിരിച്ചു കളയുമെന്നും ഖുര്‍ആന്‍ പറയുമ്പോൾ "നബിയേ അങ്ങയെ ഉദ്ദേശിച്ചു ഞാനിതാ വന്നിരിക്കുകയാണ്" എന്ന വരി എത്ര സുന്ദരമാണ്. ...

മങ്കൂസ് മൌലിദില്‍:

يا سيد السادات جئتك قاصدا أرجوا حماك فلا تخيب مقصدي
( നേതാക്കന്മാരുടെ നേതാവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')

إرتاكبت على لخطا غير حصر و عدد 
لك أشكو فيه يا سيدي خير النبي 
 ഞാൻ എണ്ണവും കണക്കുമില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയ്‌., ..നബിമാരിൽ ഉത്തമനായവരേ, അങ്ങയോട്‌ ഞാൻ ആവലാതി ബോധിപ്പിക്കുന്നു.

ഇത്തരം പ്രയോഗം പല സ്വഹാബികളും നടത്തിയതായി കാണാം. ഉദാഹരണം ആമിർ ബ്ൻ അക്വഅ്(റ) പാടി:
فاغفر فداء لك ما اقتفينا
( *നബിയേ എന്റെ ദോഷം പൊറുക്കണേ* ..)
ഇത് നബി(സ) തങ്ങളോടുള്ള സമ്പോധനയായിരുന്നു എന്ന് ഫത്ഹുൽബാരി സാക്ഷ്യപ്പെടുത്തുന്നു.
ഈ സ്വഹാബി മുശ്രിക്കായോ?
ഇല്ല മറിച്ച് നബി (സ)യുടെ അനുമോദനമാണ് ലഭിച്ചത് കാരണം നബി (സ) തങ്ങൾ വഹാബി ആയിരുന്നില്ല.

...........................................................
 സാദരണക്കാർ ചിന്തിക്കുക.
ഈ മൗലിദുകൾ നമുക്ക് വേണ്ടി ക്രോഡീകരിച്ച് തന്നതാരാ,..?
എന്നെയും നിങ്ങളേയും പോലോത്തവരാണോ..?
വഹാബികളെ പോലോത്ത തൗഹീദിൽ പോലും തെറ്റുപറ്റിയെന്ന് കുമ്പസരിച്ച പൊട്ടന്മാരാണോ?
അല്ല അതി സൂക്ഷമശാലികളും പണ്ഡിത സൂരികളും നിരവധി ഗ്രന്ഥങ്ങളുടെ ഉപജ്ഞാതാക്കളുമാണ്. അവർ ശിർക്കും തൗഹീദും തിരിയാത്ത പടു ജാഹിലുകളാണോ? അവരേക്കാൾ വലുതാണോ ആധുനിക വഹാബീ മുഫ്തികൾ..?
ചിന്തിക്കുക. 
::::::::::::::::::::::::::::::::::::::::::