ജനാസയും ദിഖ്റും ഇമാം നവവി(റ) പറഞ്ഞതും

🌹 *ജനാസയും ദിഖ്റും ഇമാം നവവി(റ) പറഞ്ഞതും* 🌹

 *✍🏽മദീനയുടെ👑വാനമ്പാടി* 

2️⃣1️⃣3️⃣ഇസ്ലാമിക പഠനങ്ങൾ

ഇവ്വിഷയകമായി ശാഫിഈ മദ്ഹബിലെ ആതികാരിക പണ്ഡിതന്മാരുടെ എതാനും പ്രസ്താവനകൾ നമുക്കിപ്പോൾ വായിക്കാം, 

 1 ഇമാം റംലി(റ) പറയുന്നു:

ويسن الأشغال بالقراءة والذكر سرا (نهاية ۲۳/۳)

പതുക്കെ ഖുർ ആൻ പാരായണം
 *കൊണ്ടും ദിക്ർ കൊണ്ടും ജോലിയാകൽ സുന്നത്താണ്* (നിഹായ, 3/23)


2 .ബിഗ്യ'യിൽ നിന്നു വായിക്കുക;

وقد عمت البلوي بما يشاهدون من اشتغال المشيعين
بالحديث الدنيوي، وربما أداهم إلى نحو الغيبة، فالمختار
اشتغال أسماعهم بالذكر المؤدي إلى ترك الكلام أو تقليله( بغية ٩٣)


മയ്യിത്ത് സംസ്കരിക്കുന്നവർ ഭൗതിക
സംസാരങ്ങളിൽ മുഴുകുന്ന മുസ്വീബത്ത്
ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒന്നാ
ണ്. പരദൂഷണം പറയുന്നതിലേക്കുവരെ
ചിലപ്പോൾ അവരുടെ സംസാരം ചെന്നെത്താറുണ്ട്. അതിനാൽ ഭൗതികസംസാരത്തെ പാടെ ഉപേക്ഷിക്കുവാനോ അതിനെ കുറക്കുവാനോ സഹായിക്കുന്ന *ദിക്റു കൊണ്ട് അവരുടെ ശ്രവണ പുടങ്ങളെജോലിയാക്കുന്നതാണ് നല്ലത്* (ബിഗ്യ
ത്തുൽ മുസ്തർശിദീൻ. 93)

3 'ഹാശിയത്തുൽ ഇഖ് നാഉപറയുന്നു

لا باس بذلك لأنه شعار للميت، لأن تركه مزر بالميت، ولو قيل بوجوبه لم يبعد (حاشية الإقناع: ۲۳۷/۱)

 മയ്യിത്ത് കൊണ്ടുപോകുമ്പോൾ ദിക്ർ
 *ചൊല്ലുന്നതിന് യാതൊരു വിരോധവുമില്ല.* 
കാരണം അത് മയ്യിത്തിനുള്ള ഒരു ചിഹ്നമാണ്. അതൊഴിവാക്കുന്നത് മയ്യിത്തിനെ തരം താഴ്ത്തലുമാണ്. അതിനാൽ അത് നിർബന്ധമാണെന്ന് പറഞ്ഞാലും വിദൂരമായ ഒന്നായി അതിനെ കാണാൻ പറ്റില്ല.
(ഹാശിയത്തുൽ ഇഖ്നാഅ്. 1/237)

4 'ഇമാം റംലി(റ) എഴുതുന്നു:

والمختار والصواب كما في المجموع ما كان عليه السلف
من السكوت في حال السير،فلا يرفع صوت بقراءةولا ذكرولا غيرهما، بل يشتغل بالتفكر في الموت وما بعده وفناء
الدنيا، وأن هذا آخرها، 

ويسن الإشتغال بالقراءة والذكر سرا

(نهاية المحتاج ٣/٢٣)

ഇമാം നവവി(റ) മജ്മൂഇൽ പറഞ്ഞതു
പോലെ മയ്യിത്തിന്റെ കൂടെ പോകുമ്പോൾ
ശാന്തരായി പോകുകയെന്ന, സലഫ് സ്വീ
കരിച്ചിരുന്ന നയം സ്വീകരിക്കുന്നതാണ്ശരി. അതിനാൽ ഖുർആൻ പാരായണം
കൊണ്ടോ ദിക്ർ കൊണ്ടോ മറ്റുള്ള തു
കൊണ്ടോ ശബ്ദം ഉയർത്തരുത്. പ്രത്യുത്
മരണത്തെക്കുറിച്ചും അതിന്റെ ശേഷമുള്ളകാര്യത്തെ ക്കുറിച്ചും ഐഹിക ലോകത്തിന്റെ നാശത്തെക്കുറിച്ചും അവൻ ചിന്തിച്ചുകൊണ്ടിരിക്കണം.

 എന്നാൽ *പതുക്കെഖുർആൻ പാരായണം കൊണ്ടുംദിക്ർ കൊണ്ടും ജോലിയാകുന്നത് സുന്നത്താണ്.* (നിഹായത്തുൽ മുഹ്താജ്. 3/23)


നിഹായയുടെ വാക്കുകൾ ഉദ്ധരിച്ച ശേഷം 5 'അലിയ്യുശ്ശബ്റാമലിസി (റ) പറയുന്നു:

 “ജനാസയുടെ മുമ്പിൽ യമാനികളും അല്ലാത്തവരുമായ ആളുകൾ ഇന്ന് ചെയ്ത് വരുന്ന ശബ്ദമുയർത്തി ദിക്ർ
ചൊല്ലൽ സുന്നത്താണെന്ന് പറഞ്ഞാൽ അത് വിദൂരമൊന്നുമല്ല.
കാരണം *അത് ഉപേക്ഷിക്കുന്നതിൽ മയ്യിത്തിനെ നിന്ദിക്കലും സംസാരത്തിന് വഴിവെക്കലുമുണ്ട്* .” (ഹാശിയത്തുന്നി വാ 3 പേ23)


 6 :ബഹു. ഇബൽ അല്ലാൻ (റ) പറയുന്നു: “സയ്യിദ് ത്വാഹിർ (റ) സയ്യിദ് ഹുസൈനുൽ അഹ്ദലി(റ)ൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു. ജനങ്ങൾ മയ്യിത്ത് കൊണ്ട്
പോകുമ്പോൾ ഉച്ചത്തിൽ ദിക്റ്
ചൊല്ലുന്നത് തടയാനോ അത് തെറ്റായ ബിദ്അത്താണെന്ന് പറയാനോ ന്യായമില്ല. കാരണം അതിനെ വിരോധിക്കുന്ന യാതൊരുനബി(സ) വചനവുമില്ല. 

മാത്രമല്ല, അതുപേക്ഷിച്ചാൽ കൂടെയുള്ളവർപരദൂഷണം പോലെയുള്ളവയിൽ മുഴുകും. അത് വലിയ കുറ്റത്തിന് വഴി ഒരുക്കലാണ്. ബഹു. ഇബ്നു സിയാദ് (റ) ഇത് ഉദ്ധരിച്ച
ശേഷം ഇങ്ങനെ പറഞ്ഞു: ധാരാളം കർമ്മശാസ്ത്ര പണ്ഡിതന്മാരു
ടെയും സ്വാലിഹീങ്ങളുടെയും മറ്റും സാന്നിധ്യത്തിൽ ജനങ്ങൾ ജനാ
സയുടെ കൂടെ പോകുമ്പോൾ *ഉച്ചത്തിൽ ദിക്ർ ചൊല്ലുന്നതിനെ അവരാരും തടഞ്ഞിട്ടില്ല.* 

അതുകൊണ്ട് തന്നെ എന്റെ പ്രബലമായ
അഭിപ്രായം അവർ പരദൂഷണം പോലെയുള്ളവയിൽ നിന്ന് അകന്ന്
നിൽക്കാനും *അല്ലാഹുവിനെ സ്മരിക്കാനും ദിക്ർ ചൊല്ലണമെന്നാണ്.”* (അൽ ഫുതൂഹാതുർറബ്ബാനിയ്യ വാ: 1, പേ: 183)


 7 'മനുഷ്യരെ കുറ്റകരമായ സംസാരങ്ങളിൽ നിന്ന് തടയാൻ ദിക്റ് ഉപയു
ക്തമായതിനാലും മയ്യിത്ത് കൊണ്ടു പോകുമ്പോൾ ദിക്റ് പാടില്ലെന്ന
നിരോധം ഇല്ലാത്തതിനാലും *ദിക്റ് ചൊല്ലൽ പുണ്യകരമാണ്.* മയ്യിത്തിനെ
അനുഗമിക്കുന്നവരോട് അത് ചൊല്ലാൻ ഉപദേശിക്കേണ്ടതുമാണ്. ഹൃദയ
ത്തിന്ന് കുരുട് ബാധിച്ചവരല്ലാതെ അത് തടയുകയില്ല. (ലവാഖിഹുൽ അൻവാ
രിൽ ഖുദ്സിയ്യ ഇമാം ശഅ്റാനീ 2-142)



8' മയ്യിത്ത് കൊണ്ട് പോകുമ്പോൾ ജനങ്ങൾ അനുവദനീയമായതും അല്ലാത്തതുമായ ഈ ലോക വർത്തമാനങ്ങളിൽ ഏർപ്പെടുന്നത് തടയുകയാണ് *അപ്പോൾ ദിക്റ് ന്യപ്പാക്കയതിലുള്ള യുക്തി* . (മീസാനു ശഅറാനി 2 / 1 46)

മാത്രമല്ല, ജനാസ കൊണ്ട് *പോകുമ്പോൾ ദിക്ർ ചൊല്ലുക* 
എന്ന നബി(സ) വചനം ബഹു. സുയൂഥി (റ) നിവേദനം ചെയ്തിട്ടുണ്ട്.
(ജാമിഉസ്സഗീർ നോക്കുക)


9.സലൈമാനുൽ ബുജൈരിമി (റ) തന്റെ തുഹ്ഫതുൽ ഹബീബ്
ലം ശർഹിൽ ഖത്വീബ് വാ: 2, പേ: 292) ൽ പറയുന്നു:

 “മയ്യിത്ത്കാണ്ട് പോകുമ്പോൾ ദിക്ർ ചൊല്ലുന്നത് *മുസ്ലിമായ മയ്യിത്തിന്റെ അടയാളമായത് കൊണ്ടും അതുപേക്ഷിക്കുന്നതിൽ മയ്യിത്തിനെനിന്ദിക്കലുള്ളത്* കൊണ്ടും അതിൽ പന്തികേടില്ലെന്ന് മാത്രമല്ല, ഈ
കാലഘട്ടത്തിൽ നിർബന്ധമാണെന്ന് പറഞ്ഞാൽ അത് വിദൂരമാവു
കയില്ല. ഇപ്രകാരം മുദാബഗി (റ) ഉദ്ധരിച്ചിട്ടുണ്ട്."


 10 'എന്നാൽ മയ്യിത്ത് കൊണ്ടുപോകു
മ്പോൾ അത്യുച്ചത്തിൽ ദിക്ർ ചൊല്ലി കോലാഹലം ഉണ്ടാക്കൽ കറാഹത്താണ്. 

 . ഇബ്നുഹജറുൽ ഹൈതമി(റ) എഴുതുന്നു:
ويكره اللغط وهو رفع الصوت ولو بالذكر والقراءة (في) المشي (الجنازة) لأن الصحابة رضي الله عنهم كرهوه حينئذ
رواه البيهقي... بل يسكت متفكرا في الموت وما يتعلق به وفناء الدنيا 

ذاكرا بلسانه سرا ( تحفة7 18")
 . ,
ജനാസ കൊണ്ടുപോകുമ്പോൾ ദിക്ർ
കൊണ്ടോ ഖുർആൻ പാരായണം കൊ
ണ്ടോ ആണെങ്കിൽ പോലും ശബ്ദമുയർത്തി ശബ്ദകോലാഹലം കറാഹത്താണ്. തൽസമയം
സ്വഹാബത്ത്(റ) അതിനെ വെറുത്തിരുന്ന
തായി ഇമാം ബൈഹഖി(റ) നിവേദനം
ചെയ്തിട്ടുണ്ട്...... 

പ്രത്യുത നാവുകൊണ്ട്
പതുക്കെ ദിക്ർ ചൊല്ലുന്നവനായി, 

മരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടവി
ഷയങ്ങളിലും ഐഹികലോകത്തിന്റെ
നാശത്തിലും ചിന്തിക്കുന്ന 
മുയർത്താതെ, ചിന്തിക്കുന്നവനായി, ശബദമുയർത്താതെ അവൻ പോകണം. 

(തുഹ്ഫ 3/ 187)


ശാഫിഈ മദ്ഹബിലെ പ്രബലങ്ങളായ കിതാബുകളിലെ ഉദ്ധരണികളാണ് മുകളിൽ വിവരിച്ചത് ' അപ്പോൾ ശാഫിഈ മദ്ഹബ് അനുസരിച്ച് മയ്യിത്ത് കൊണ്ട് പോകുമ്പോൾ ദിക്റ് ചൊല്ലൽ സുന്നത്താണന്ന് വ്യക്തമായി


 *ഇനി ഇമാം നവവി(റ) അദ്കാറിൽ എന്താണ് പറഞ്ഞത് എന്ന് നോക്കാം* 

ഒഹാബി പുരോഹിതന്മാർ പറയുന്നത് പോലെ ദിക്റ് ചൊല്ലരുത് എന്ന് ഇമാം നവവി പറത്തിട്ടില്ല.

باب ما يقوله الماشي مع الجنازة44: (

«والصواب ما كان عليه السلف من السكوت في حال السير مع الجنازة، فلا يُرفَعُ صَوتٌ بقراءةٍ ولا ذكرٍ ولا غيرِهما؛ لأنه أَسكنُ للخاطر، وأَجمعُ للفكر فيما يتعلق بالجنازة، وهو المطلوب في هذا الحال، فهذا هو الحق ولا تغتر بكثرة من يخالفه، فقد قال أبو علي الفضيل بن عياض: «الزم طرقَ الهدى ولا يغرَّكَ قلَّة السالكين، وإياك وطرقَ الضلالةِ ولا تغترّ بكثرة الهالكين»( )، وقد رَوَيْنا( ) في «سنن البيهقي»( ) ما يقتضي 
ما قلتُه، وأما ما يفعله الجهلةُ من القراءة بالتَّمطيط، وإخراج الكلام عن موضوعه، فحرام بإجماع العلماء، وقد أوضحتُ قُبحَه، وغِلَظَ تحريمه، وفسقَ من تمكن من إنكاره فلم ينكرْه في كتابي «آداب القراء»( ) ا.هـ
മറിച്ച് അവരുടെ അദ്കാർ എന്ന കിതാബിലെ ഹെഡിങ്ങ് തന്നെ 
باب ما يقول الماشي مع الجنازة
ജനാസയുടെ കൂടെ നടക്കുന്നവൻ ചൊല്ലേണ്ടതിനെ പറ്റിയുള്ള അദ്ധ്യായം .എന്നാണ്

ചൊല്ലാൻ പാടില്ലാ എന്നല്ല ഇവിടെ അദ്ധ്യായമിട്ടത് എന്നത് വളരെ ശ്രദ്ധേയമാണ്.

ശേഷമുള്ള ഉദ്ധരണികളിൽ ദിക്റ് ചൊല്ലരുത് എന്ന് അദ്ധേഹം പറയുന്നില്ല. 

 ശേഷം ഇമാം നവവി റ പറയുന്നത് കാണുക ' 

يستحب له أن يكون مشتغلاً بذكر الله تعالى، 

والفكر فيما يلقاه الميت، وما يكون مصيره، وحاصل ما كان فيه، وأن هذا آخر الدنيا ومصير أهلها، وليحذر كل الحذر من الحديث بما لا فائدة منه، فإن هذا وقت فكر وذكر، يقبح فيه الغفلة واللهو والاشتغال بالحديث الفارغ، فإن الكلام بما لا فائدة فيه منهي عنه في جميع الأحوال، فكيف في هذا الحال.( الاذكار النووي ١٤٥)


 *മയ്യിത്തിന്റെ കൂടെ നടക്കുന്ന വന്ന് അല്ലാഹു വിന്റെ ദിക്റ് കൊണ്ട് ജോലിയാവൽ പുണ്യമാണ്.* 
മയ്യിത്തിന് വരാനുള്ള അവസ്ത കളെ പറ്റി ചിന്തിക്കുകയും ചെയ്യണം

ഫലമില്ലാത്ത സംസാരങ്ങളെ തൊട്ട് സൂക്ഷിക്കണം കാരണം ഇത് ദിക്റ് ചൊല്ലേണ്ടതും ചിന്തിക്കേണ്ടതു മായസമയുമാണ് (അൽ അദ്കാർ 145)

ഇവിടെ അദ്ധ്യായമിട്ടതിന് ശേഷം തുടങ്ങുന്നത് തന്നെ 
يستحب له أن يكون مشتغلاً بذكر الله تعالى، .( الاذكار النووي ١٤٥)
 *മയ്യിത്തിന്റെ കൂടെ നടക്കുന്ന വന്ന് അല്ലാഹു വിന്റെ ദിക്റ് കൊണ്ട് ജോലിയാവൽ പുണ്യമാണ്.* 

(അൽ അദ്കാർ 145)
എന്ന് പറഞ്ഞ് കൊണ്ടാണ് ദിക്റ് ചൊല്ലരുത് എന്ന് പറഞ്ഞ് കൊണ്ടല്ല.
എന്നിട്ടും ഇമാം നവവി റ ദിക്റ് ചൊല്ലരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന ഒഹാബി പുരോഹിതന്മാർ പറഞ്ഞു പരത്തി കബളിപ്പിക്കുകയാണ്.

ശേഷവും ഇമാം നവവി റ പറയുന്നത് അത് തന്നെയാണ്
، فإن هذا وقت فكر وذكر
കാരണം ഇത് ദിക്റ് ചൊല്ലേണ്ടതും ചിന്തിക്കേണ്ടതു മായസമയുമാണ് (അൽ അദ്കാർ 145)
എന്ന് ഇമാം നവവി റ വെക്തമാക്കുകയും ചെയ്തിരിക്കുന്നു

ഇവിടെ ദിക്റ് കൊണ്ടുള്ള ഉദ്ധേശ നാവ് കൊണ്ട് ദിക്റ് ചൊല്ലലാന്ന് എന്ന് ഇമാം നവവി റ യുടെ മിൻഹാജിന്റെ ശറഹിൽ ഇബ്ന് ഹജർ റ വെക്തമാക്കിയിട്ടുണ്ട്.


ذاكرا بلسانه سرا ( تحفة7 18")
 *പ്രത്യുത നാവുകൊണ്ട്
പതുക്കെ ദിക്ർ ചൊല്ലുന്നവനായി,* (തുഹ്ഫ 187)