വീണ്ടുമൊരു അധ്യാപകദിനം കൂടി കടന്നുവരുമ്പോള്‍

*📍വീണ്ടുമൊരു അധ്യാപകദിനം കൂടി കടന്നുവരുമ്പോള്‍*
 

  ✍🏼 വീണ്ടുമൊരു അധ്യാപകദിനം കൂടി നമ്മിലേക്ക് കടന്നുവരികയാണ്,സെപ്തംബര്‍ 5 ദേശീയ അധ്യാപക ദിനമായി ആചരിക്കാന്‍ തുടങ്ങിയത് 1961 ലാണ്, ഇന്ത്യയുടെ മുന്‍ രാഷട്രാപതിയും അധ്യാപകനും തത്ത്വചിന്തകനം എഴുത്തുകാരനുമായിരുന്ന ഡോ.സര്‍വ്വേ പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ ദേശീയ അധ്യാപക ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുത്തിരുന്നത്, ഇന്ത്യയെ കൂടാതെ ഏകദേശം 19 രാജ്യങ്ങള്‍ ഇതേ ദിവസം ദേശീയ അധ്യാപക ദിനമായി ആചരിച്ച് പോരുന്നു, അസര്‍ബൈജാന്‍,ബള്‍ഗേറിയ,കാനഡ,എസ്‌തോണിയ,ജര്‍മ്മനി,ലിത്വാനിയ,മാസിഡോണിയ,മാലിദ്വീപ്,മൗറീഷ്യസ്,റിപ്പബ്ലിക്ക് ഓഫ് മോള്‍ഡോവ,നെതര്‍ലന്റ്, പാകിസ്ഥാന്‍,ഫിലിപ്പിന്‍സ്, കുവൈത്ത്,ഖത്തര്‍,റൊമേനിയ,റഷ്യ,സെര്‍ബിയ,ഇംഗ്ലണ്ട്, തുടങ്ങിയ രാഷ്ട്രങ്ങളാണവ, ലോക അധ്യാപക ദിനമായി ആചരിക്കുന്നത് ഒക്ടോബര്‍ 5നാണ്, ഓരോ അധ്യാപക ദിനവും കടന്നു പോകുമ്പോള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് മാതൃക തീര്‍ത്തു കടന്ന് പോയ മഹത്തായ ഒരു പാട് അധ്യാപകരുടെ ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങളാണ്, അവര്‍ ചേര്‍ത്തുവെച്ച അടയാളപ്പെടുത്തലുകളാണ്, പ്രവാചകന്‍ മുഹമ്മദ് (സ) ലോകത്തിന് മാതൃക തീര്‍ത്ത അധ്യാപകനായിരുന്നു, അധ്യാപനം എന്നത് തീര്‍ത്തും ഒരു കലയാണ്, വിദ്യക്ക് വിശുദ്ധ ഇസ്‌ലാം ഒരുപാട് പ്രാധാന്യം കല്‍പിക്കുന്നുണ്ട്, അറിവുള്ളവരും അറിവില്ലാത്തവരും സമന്മാരാണോ എന്ന ഖുര്‍ആനിക സൂക്തം തന്നെ അറിവിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു. അറിവുള്ളവനോ അറിവ് നേടുന്നവനോ അറിവ് നേടുന്നവനെ സഹായിക്കുന്നവനോ ആകുക എന്ന പ്രവാചക വചനവും അറിവിലേക്ക തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
മഹാനായ പ്രവാചകന്‍ (സ) ലോകത്തിന് തന്നെ അറിവ് നല്‍കിയ മാതൃക അധ്യാപകനായിരുന്നു. നമ്മിലൂടെ നല്‍കുന്ന അറിവ് കേള്‍ക്കുന്നവര്‍ക്ക് ശ്രോദ്ധാക്കള്‍ക്ക മനസ്സിലാക്കിക്കൊടുക്കുക എന്ന വലിയ ദൗത്യമാണ് അധ്യാപകന്‍ നിര്‍വ്വഹിക്കേണ്ടത്. പലപ്പോഴും നാം പകര്‍ന്നു നല്‍കുന്ന വിഷയങ്ങള്‍ നന്നായി വളരെ പെട്ടെന്ന് ഉള്‍കൊള്ളാന്‍ കഴിയുന്നവരും എന്നാല്‍ സാവധാനം ഉള്‍കൊള്ളാന്‍ കഴിയുന്നവരും ഉണ്ടാവും, എല്ലാവരെയും പരിഗണിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളിലേക്ക് അറിവ് നല്‍കേണ്ടത്. പ്രവാചകരോട് ചോദിക്കുന്ന പലകാര്യങ്ങള്‍ക്കും പ്രവാചകര്‍ മൂന്ന് പ്രാവശ്യം പറഞ്ഞ് കൊടുത്തതായി ഹദീസില്‍ കാണാന്‍ സാധിക്കും. വിദ്യാര്‍ത്ഥികളുടെ നന്മകള്‍ എടുത്തുപറയേണ്ടത് അധ്യാപകര്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകമാണ്, അറിവില്ലാത്തവനെയോ പഠിക്കാന്‍കഴിയാത്തവനോ ആയ വിദ്യാര്‍ത്ഥിയെ കൂടുതല്‍ പരിശീലനങ്ങള്‍ നല്‍കി മെച്ചപ്പെടുത്തിക്കൊണ്ടുവരാനാണ് നല്ല അധ്യാപന്‍ ശ്രമിക്കേണ്ടത്. വിഢ്ഢിയെന്നോ മന്ദബുദ്ധിയെന്നോ മറ്റോ വിളിച്ച് അധിക്ഷേപിക്കുന്നതിനും പരിഹസിക്കുന്നതിനും സ്ഥിരമായി അവനെ അങ്ങനെ ബ്രാന്‍ഡിംഗ് ചെയ്യുന്നതില്‍ നിന്നും പിന്മാറേണ്ടത് യഥാര്‍ത്ഥ അധ്യാപകന്റെ കടമയാണ്. അഗാധഗര്‍ത്തത്തില്‍ വീണവന് പിടിവള്ളിയും സഹായിയുമായാണ് അധ്യാപകന്‍ തന്റെ ധര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. അടിച്ചേല്‍പ്പിക്കലല്ല അധ്യാപനം. പണ്ഡിതന്മാര്‍ നബിമാരുടെ പിന്മാഗികളാണെന്നാണ് നബി വചനം വലിയ ഉത്തരവാദിത്വവും ദൗത്യനിര്‍വ്വഹണവുമാണ് തന്നിലൂടെ നടക്കുന്നതെന്ന തികഞ്ഞ ബോധവും അധ്യാപകനിലുണ്ടാവണം. ഒരു വിദ്യാര്‍ത്ഥിയെ കൂടുതല്‍ പരിഗണിക്കുകയോ മറ്റൊരു വിദ്യാര്‍ത്ഥിയെ കൂടുതല്‍ അവഗണിക്കുകയോ അരുത്.എല്ലാവരോടും നീതിപുലര്‍ത്തുന്ന രീതിയിലാവണം അധ്യാപകന്റെ പെരുമാറ്റം. അധ്യാപനം എന്നത് കലയാവുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ അതിനെ അയച്ചുകൊടുക്കുമ്പോള്‍ ഹൃദയത്തില്‍ ഉണ്ടാവുന്ന വെളിച്ചത്തെയാണ് . ആവെളിച്ചമാണ് നമ്മുടെ കുട്ടികളുടെ മുഖത്ത് തെളിഞ്ഞ് കാണേണ്ടത് .

അത്തരത്തിലുള്ള അധ്യാപകരെയാണ് നമ്മുടെ വിദ്യാലയങ്ങളില്‍ വളര്‍ന്നുവരേണ്ടതും.
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുല്‍ കലാം പറഞ്ഞത് ഞാന്‍ ' അധ്യാപകനായി അറിയപ്പെടുന്നതിലാണ് ഏറെ സന്തോഷിക്കുന്നതെന്നാണ്, അദ്ധേഹം ഒരു ശാസ്ത്രജ്ഞനായിരുന്നു,എഴുത്തുകാരനായിരുന്നു,പ്രഭാഷകനായിരുന്നു, അതിലുപരി അദ്ധേഹം ആഗ്രഹിച്ചത് നല്ല അധ്യാപകനായി അറിയപ്പെടുന്നതില്‍ സന്തോഷിക്കുന്നുവെന്നാണ്.മറ്റുള്ളവര്‍ക്ക് വഴിവിളക്കാകുന്ന നന്മ വിളയുന്ന അധ്യാപകന്മാരാണ് വളര്‍ന്നു വരേണ്ടത്, ബ്രാന്‍ഡിഗിന്റെ . പേരില്‍ കുട്ടികളെ പിന്നോട്ട് വലിക്കുന്നവരല്ല, നല്ല അധ്യാപകരാകുക എന്നതാണ് നാം ജീവിതയാത്രയില്‍ കണ്ട നൂറോഅതിലധികമോ വരുന്ന അധ്യാപകരില്‍ ഒരുനിലക്കല്ലെങ്കില്‍ മറ്റൊരു നിലയില്‍ നമ്മെ സ്വാധീനിച്ചിരുന്നവരായിരുന്നിരിക്കാം,അവരില്‍ നിന്ന് നന്മകള്‍ പിന്തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുക എന്നത് തന്നെയാണ് ഈ ദിനത്തിന്റെ സന്ദേശം.
*✍🏼അബ്ദുല്‍ ഹഖ് മുളയങ്കാവ്‌*
=============================

*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*(تقبل الله منا ومنكم صالح الاعمال)*

  
📿📿📿📿💎💎📿📿📿📿