കൊറോണയുടെ പേര് പറഞ്ഞ് ജുമുഅ നഷ്ടപ്പെടുത്തുന്നവർ ശ്രദ്ധിക്കുക

*കൊറോണയുടെ പേര് പറഞ്ഞ് ജുമുഅ നഷ്ടപ്പെടുത്തുന്നവർ ശ്രദ്ധിക്കുക:*

അല്ലാഹു നിങ്ങളെ വെറുതെവിടില്ല. ജുമുഅക്ക് പോയാൽ സമ്പർക്കം. മാർക്കറ്റിൽ പോയാൽ സമ്പർക്കമില്ല. പള്ളിയിൽ ജമാഅത്തിന്ന് പോയാൽ വ്യാപനം. അങ്ങാടിയിൽ കൂട്ടം കൂടി നിന്നാൽ വ്യാപനമില്ല. പള്ളിയിൽ ജുമുഅക്ക് നൂറാളിൽ കൂടിയാൽ കൊറോണ. നിയമസഭയിൽ 140 പേർകൂടിയാൽ കൊറോണ ഇല്ല. ഈമാനുള്ളവർ ചിന്തിക്ക്: കേരളത്തിലെ ഒരു മുസ്ലിമിന്നും ജുമുഅ ഒഴിവാക്കുക എന്നത് ചിന്തിക്കാൻ പോലും കഴിഞ്ഞിരിന്നില്ല. പക്ഷേ, കൊറോണ കാലത്ത് പള്ളികൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. ആ നിയമം പാലിച്ചു പള്ളികൾ പലതും അടച്ചിട്ടു. 2 മാസത്തിൽ കൂടുതൽ ജുമുഅ നമുക്ക് നഷ്ടപ്പെട്ടു. പക്ഷേ, അതിൽ നാം സങ്കടപ്പെടേണ്ടതിന്ന് പകരം പലരും അതൊരു സൗകര്യമായി കണ്ടു. ജുമുഅയുടെ സമയത്ത് പലരും കടകമ്പോളങ്ങൾ തുറന്ന് വെച്ച് ഇരുന്നു. ചിലർ ആ സമയം മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിച്ചു. ഇപ്പോൾ പള്ളികളിൽ 100ൽ അധികരിക്കാത്ത ആളുകളെ കൊണ്ട് ജുമുഅ നടത്താൻ സർക്കാർ നമുക്ക് അനുവാദം തന്നു. ആദ്യമൊക്കെ ടോക്കൺകിട്ടാൻ ആളുകൾ നേരത്തെ വരാൻ തുടങ്ങി. പിന്നെ അത് പതുക്കെ കുറയാൻ തുടങ്ങി ഇപ്പോൾ പല പള്ളികളിലും ജുമുഅക്ക് ആളുകൾ കുറഞ്ഞ് കൊണ്ടിരിക്കുന്നു. 100 പോയി 90 ആയി കുറഞ്ഞു ...........നാൽപ്പത് തികഞ്ഞോ എന്ന് നോക്കേണ്ട അവസ്ഥ: മുസ് ലിമെ നീ ചിന്തിക്ക്, നമുക്ക് ഇപ്പോൾ ജുമുഅ ഒഴിവാക്കേണ്ട ഒരു സാഹചര്യമില്ല. സർക്കാർ പറഞ്ഞ നിബന്ധനകൾ പാലിച്ചുകൊണ്ട് ജുമുഅക്ക് പോകൽ നമുക്ക് നിർബന്ധം. അല്ലാഹു വിൻ്റെ റസൂൽ പറയുന്നു: ഒരാൾ കാരണം കൂടാതെ മൂന്ന് ജുമുഅ ഒഴിവാക്കിയാൽ അവൻ്റെ ഹൃദയത്തിൽ അല്ലാഹു സീൽ വെക്കും. അല്ലാഹു കാക്കട്ടെ. ആമീൻ