📚"നിസ്കാരം നിഷിദ്ധമായ സമയങ്ങൾ"
*📜"ഒരു ദിനം ഒരു അറിവ്"📜*
*📚"നിസ്കാരം നിഷിദ്ധമായ സമയങ്ങൾ"*
നിരുപാധിക സുന്നത്തു നിസ്കാരങ്ങളും പിന്തിയ കാരണമുള്ള സുന്നത്തു നിസ്കാരങ്ങളും അഞ്ചു സമയങ്ങളിൽ നിർവ്വഹിക്കൽ ഹറാമാണ്. മാത്രമല്ല , നിസ്കാരം സാധുവാകുകയുമില്ല.
1️⃣ സുബ്ഹ് നിസ്കാര ശേഷം സൂര്യൻ ഉദിച്ച് ഒരു കുന്തത്തിൻ്റെ ഖദ്ർ ഉയരുന്നത് വരെ ( ഒരു കുന്തത്തിൻ്റെ ഖദ്ർ 20 മിനുട്ടാണ്)
2️⃣ അസ്ർ നിസ്കാരശേഷം സൂര്യൻ അസ്തമിക്കുന്നത് വരെ. (ഈ വിവരിച്ച രണ്ടും പ്രവർത്തിയുമായി ബന്ധപ്പെട്ടതാണ്.
3️⃣ വെള്ളിയാഴ്ച ഒഴികെ സൂര്യൻ മധ്യത്തിലാകുന്ന സമയം.
4️⃣ സൂര്യൻ ഉദിക്കുന്ന സമയം മുതൽ ഉദിച്ച് 20 മിനുട്ട് ആകുന്നതു വരെ . (സുബ്ഹ് നിസ്കരിക്കാത്തവന് കുറ്റമുള്ള സമയം തുടങ്ങുന്നത് സൂര്യൻ ഉദിക്കലോടുകൂടെയാണ്)
5️⃣ സൂര്യൻ മഞ്ഞ നിറമായതു മുതൽ സൂര്യൻ അസ്തമിക്കുന്നതു വരെ . (അസ്ർ നിസ്കരിക്കാത്തവനു കുറ്റമുള്ള സമയം തുടങ്ങുന്നത് സൂര്യൻ മഞ്ഞ നിറമാവലോടുകൂടെയാണ്. ) (ഈ മൂന്നണ്ണവും സമയവുമായി ബന്ധപ്പെട്ടതാണ്) (ഇആനത്ത്: 1/143)
പ്രസ്തുത അഞ്ചു സമയങ്ങളിൽ തസ്ബീഹ് നിസ്കാരം ഹറാമാണ്. സാധുവാകുകയുമില്ല.
തഹിയ്യത്ത് നിസ്കാരം ഒരു സമയത്തും ഹറാമില്ല
കാരണം കൂടാതെ ഫർളു നിസ്കാരം ഖളാആക്കിയവർക്ക് അവ ഖളാ വീട്ടും മുമ്പ് സർവ്വ സുന്നത്തു നിസ്കാരങ്ങളും ഹറാമാണന്ന വിധി പ്രസിദ്ധമാണല്ലോ. അതിനാൽ അത്തരം ഫർള് നിസ്കാരം ഖളാ ഉളളവർ അതു ആദ്യം നിർവ്വഹിക്കുക. എല്ലാം ഖളാ വീട്ടി തീർന്ന ശേഷം മതി സുന്നത്തു നിസ് കാരങ്ങൾ.
*✍🏼എം.എ.ജലീൽ സഖാഫി പുല്ലാര*
=============================
*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*
*(تقبل الله منا ومنكم صالح الاعمال)*
*🤲🏻
Post a Comment