❝കുഞ്ഞ് ജനിച്ച ഉടനെ ചെയ്യേണ്ട കാര്യങ്ങൾ❞

*✍️വിഷയം: ❝കുഞ്ഞ് ജനിച്ച ഉടനെ ചെയ്യേണ്ട കാര്യങ്ങൾ❞*
〰️〰️〰️〰️〰️〰️〰️〰️〰️〰️
ഇമാം ഗസ്സാലി(റ) പറയുന്നു: പ്രസവാനന്തരം ചെയ്യേണ്ട അദബുകൾ അഞ്ചാകുന്നു. 

*1)* പെൺ കുഞ്ഞായതിന്റെ പേരിൽ ദുഃഖിക്കുകയോ ആൺ കുഞ്ഞായതിന്റെ പേരിൽ അമിതമായി സന്തോഷിക്കുകയോ ചെയ്യാതിരിക്കുക. കാരണം ഏതിലാണ് ഗുണമെന്ന് അറിയില്ലല്ലോ.

*2)* പ്രസവിച്ച ഉടനെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുക്കുക. അത്പോലെ വലതു ചെവിയിൽ “വ ഇന്നീ ഉഈദുഹാ ബിക വദുർറിയ്യതഹാ മിനശ്ശൈത്വാനിർറജീം” എന്ന ആയത്തും (ആലുഇംറാൻ: 36) സൂറതുൽ ഇഖ്‌ലാസും ഓതൽ സുന്നത്തുണ്ട് (തുഹ്ഫ: 9/376).

*3)* മധുരം തൊട്ടു കൊടുക്കുക.

*4)* പേരിടുക.

*5)* അഖീഖത്ത് അറുക്കുക (ഇഹ്‌യാ: 2/49).

*✍️വലതു ചെവിയിൽ:*
*◾️ഒന്നാമതായി:*
ബാങ്ക് കൊടുക്കുക

*اللَّهُ أَكْبَرُ اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ اللَّهُ أَكْبَرُ۝*
(അല്ലാഹു ഏറ്റവും ഉന്നതനാകുന്നു)

*أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ۝*
(ആരാധിക്കപ്പെടുവാൻ അർഹതയുള്ളവൻ അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു)

*أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ، أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ۝*
(മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു)

*حَىَّ عَلَى الصَّلاَةِ ، حَىَّ عَلَى الصَّلاَةِ۝*
(നിസ്കാരത്തിലേക്ക് വരിക)

*حَىَّ عَلَى الْفَلاَحِ ، حَىَّ عَلَى الْفَلاَحِ۝*
(വിജയത്തിലേക്ക് എത്തുന്ന വണക്കത്തിന് വരിക)

*اللَّهُ أَكْبَرُ اللَّهُ أَكْبَرُ۝*
(അല്ലാഹു ഏറ്റവും ഉന്നതനാകുന്നു)

*لاَ إِلَهَ إِلاَّ اللَّهُ۝*
(ആരാധിക്കപ്പെടുവാൻ അർഹതയുള്ളവൻ അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ല)

*◾️രണ്ടാമതായി:*
ആയത്ത്‌‌ (ആലുഇംറാൻ: 36) ഓതുക

*وَإِنِّیۤ أُعِیذُهَا بِكَ وَذُرِّیَّتَهَا مِنَ ٱلشَّیۡطَـٰنِ ٱلرَّجِیمِ۝*

*◾️മൂന്നാമതായി:*
സൂറത്ത്‌ (ഇഖ്‌ലാസ്) ഓതുക

*بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ*

*قُلۡ هُوَ ٱللَّهُ أَحَدٌ ۝ ٱللَّهُ ٱلصَّمَدُ ۝ لَمۡ یَلِدۡ وَلَمۡ یُولَدۡ ۝ وَلَمۡ یَكُن لَّهُۥ كُفُوًا أَحَدُۢ ۝*

*◾️നാലാമതായി:*
സൂറത്ത്‌ (ഖദ്ർ) ഓതുക

*بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ*

*إِنَّاۤ أَنزَلۡنَـٰهُ فِی لَیۡلَةِ ٱلۡقَدۡرِ ۝ وَمَاۤ أَدۡرَىٰكَ مَا لَیۡلَةُ ٱلۡقَدۡرِ ۝ لَیۡلَةُ ٱلۡقَدۡرِ خَیۡرࣱ مِّنۡ أَلۡفِ شَهۡرࣲ ۝ تَنَزَّلُ ٱلۡمَلَـٰۤىِٕكَةُ وَٱلرُّوحُ فِیهَا بِإِذۡنِ رَبِّهِم مِّن كُلِّ أَمۡرࣲ ۝ سَلَـٰمٌ هِیَ حَتَّىٰ مَطۡلَعِ ٱلۡفَجۡرِ ۝*

കുട്ടിയുടെ വലതു ചെവിയിൽ മേൽ പറഞ്ഞ സൂറത്ത്‌ ഓതൽ സുന്നത്തുണ്ട്. ഇത് ചൊല്ലിയാൽ ആ കുട്ടിയുടെ ജീവിതത്തിൽ വ്യഭിചാരത്തിൽ അകപ്പെടുകയില്ല (ഇആനത്ത്‌: 2/338).  

*✍️ഇടതു ചെവിയിൽ:*
ഇഖാമത്ത്‌ കൊടുക്കുക

*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ۝*

*اللَّهُ أَكْبَرُ اللَّهُ أَكْبَرُ۝*
(അല്ലാഹു ഏറ്റവും ഉന്നതനാകുന്നു)

*أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ۝*
(ആരാധിക്കപ്പെടുവാൻ അർഹതയുള്ളവൻ അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു)

*أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ۝*
(മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു)

*حَىَّ عَلَى الصَّلاَةِ۝*
(നിസ്കാരത്തിലേക്ക് വരിക)

*حَىَّ عَلَى الْفَلاَحِ۝*
(വിജയത്തിലേക്ക് എത്തുന്ന വണക്കത്തിന് വരിക)

*قَدْقَامَتِ الصَّلاَةُ ، قَدْقَامَتِ الصَّلاَةُ۝*
(നിസ്കാരം ഇതാ ആരംഭിച്ചു കഴിഞ്ഞു)

*اللَّهُ أَكْبَرُ اللَّهُ أَكْبَرُ۝*
(അല്ലാഹു ഏറ്റവും ഉന്നതനാകുന്നു)

*لاَ إِلَهَ إِلاَّ اللَّهُ۝*
(ആരാധിക്കപ്പെടുവാൻ അർഹതയുള്ളവൻ അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ല)

*◾️ബാങ്കും ഇഖാമത്തും കൊടുക്കുന്നതിലെ യുക്തി:*

പ്രസവ സമയത്ത് സംഭവിച്ചേക്കാവുന്ന ജിന്ന് പിശാചുക്കളുടെ ഉപദ്രവം തടയാൻ വേണ്ടിയാണിത്. കാരണം ബാങ്ക് കേട്ടാൽ പിശാച് ഓടിപോകുമെന്ന് ഹദീസിലുണ്ട്. മാത്രമല്ല, മരണ സമയത്ത് അവസാനമായി അല്ലാഹുവിന്റെ നാമം കേട്ട് മരിക്കണമെന്ന് പറയും പോലെ ഭൂമിയിലേക്ക് വരുമ്പോൾ ആദ്യമായി കേൾക്കുന്നതും അല്ലാഹുവിന്റെ നാമമായിരിക്കട്ടെ (ബുജൈരിമി: 4/240).

📕ഭാഗം *01* (തുടരും)🔜
=============================
          *പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*(تقبل الله منا ومنكم صالح الاعمال)*