☘പ്രയാസം, രോഗം, ടെൻഷൻ, അക്രമ ഭീതി**അല്ലാഹു പറയുന്ന 4 പരിഹാര മാർഗങ്ങൾ...!☘

*☘പ്രയാസം, രോഗം, ടെൻഷൻ, അക്രമ ഭീതി*
*അല്ലാഹു പറയുന്ന 4* *പരിഹാര മാർഗങ്ങൾ...!☘*

*اسلام عليكم ورحمة الله تعالى وبركاته*

*بسم الله الرحمن الرحيم*


*☘പ്രയാസം, രോഗം, ടെൻഷൻ, അക്രമ ഭീതി*
*അല്ലാഹു പറയുന്ന 4* *പരിഹാര മാർഗങ്ങൾ...!☘*
ഇമാം ജഅഫർ സ്വാദിഖ് (റ) പറയുന്നു: ഒരാൾക്ക് ഭയവും പേടിയും ഉണ്ടായി. എന്നിട്ട് അവൻ 

*حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ*

എന്ന് ചൊല്ലിയില്ലെങ്കിൽ അവന്റെ കാര്യത്തിൽ എനിക്ക് അദ്ഭുതമാണ്. കാരണം അങ്ങനെ ചൊല്ലിയപ്പോളാണ് സ്വഹാബികൾക്ക് ബദ്റിൽ വെച്ച് അല്ലാഹുവിന്റെ സഹായം ലഭിച്ചത് (ആലു ഇംറാൻ 173, 174).

*ഇനി ഒരാൾക്ക് എന്തെങ്കിലും പ്രയാസമോ രോഗമോ ഉണ്ടായിട്ട് അവൻ*

*أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ*

എന്ന് ചൊല്ലിയില്ലെങ്കിൽ അവന്റെ കാര്യവും അദ്ഭുതമാണ്. കാരണം അങ്ങനെ ചൊല്ലിയപ്പോഴാണ് അയ്യൂബ് നബി (അ) യുടെ രോഗം മാറിയത് (അമ്പിയാ 83, 84).

*ഇനി ഒരാൾക്ക് 'ടെൻഷൻ' ഉണ്ടായിട്ട് അവൻ*

 *لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ*

എന്ന് പറഞ്ഞില്ലെങ്കിൽ അവന്റെ കാര്യവും അഭ്ഭുതം തന്നെ! കാരണം അപ്രകാരം ചൊല്ലിയപ്പോൾ യൂനുസ് (അ) മത്സ്യത്തിന്റെ വയറ്റിൽ നിന്ന് രക്ഷപ്പെടുകയും അദ്ധേഹത്തിന്റെ ടെൻഷൻ മാറുകയും ചെയ്തു (അമ്പിയാ 87, 88).

*ഇനി ആരെങ്കിലും അക്രമിക്കപ്പെട്ടിട്ട്*

 *وَأُفَوِّضُ أَمْرِي إِلَى اللَّهِ* 

എന്ന് ചൊല്ലുന്നില്ലെങ്കിൽ അവന്റെ കാര്യത്തിലും ഞാൻ അഭ്ഭുതപ്പെടുന്നു. കാരണം അങ്ങനെ ചൊല്ലിയപ്പോഴാണ് മൂസാ നബി (അ) യെ ഫിർഔന്റെയും പരിവാരങ്ങളുടെയും ആക്രമണങ്ങളിൽ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയത് (ഗാഫിർ 44).

അതുകൊണ്ട് നമുക്ക് എപ്പോഴും ഉണ്ടാവാറുള്ള പ്രയാസം, രോഗം, ടെൻഷൻ, ആക്രമണ ഭീതി തുടങ്ങിയ സന്ദർഭങ്ങളിൽ ഖുർആൻ പറഞ്ഞ മേൽ ദിക്റുകൾ ശീലമാക്കുക. പരിഹാരം ഉറപ്പ്..

=============================

*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*(تقبل الله منا ومنكم صالح الاعمال)*