വുളു ഇല്ലാതെയും ഫോണിൽ നോക്കിയും ഖത്മുൽ ഖുർആൻ ഓതി തീർക്കാൻ കഴിയുമോ? ഖത്മം പൂർത്തിയാക്കാൻ വൈകുന്നതിൽ തെറ്റുണ്ടോ?

............ *ചോദ്യോത്തരം​*.........

*➡ വുളു ഇല്ലാതെയും ഫോണിൽ നോക്കിയും ഖത്മുൽ ഖുർആൻ ഓതി തീർക്കാൻ കഴിയുമോ? ഖത്മം പൂർത്തിയാക്കാൻ വൈകുന്നതിൽ തെറ്റുണ്ടോ?*

*📖 വുളു ഇല്ലാതെയും ഫോണിൽ നോക്കിയും ഖത്മുൽ ഖുർആൻ ഓതി തീർക്കാൻ കഴിയുമോ? ഖത്മം പൂർത്തിയാക്കാൻ വൈകുന്നതിൽ തെറ്റുണ്ടോ?*
_മറുപടി നൽകിയത്   നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
 

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


വിശുദ്ധ ഖുർആൻ തൊടാൻ വുളൂഅ് നിർബ്ബന്ധമാണെങ്കിലും ഓതാൻ വുളൂഅ് സുന്നത്തേയുള്ളു. അതിനാൽ മൊബൈലിൽ നോക്കി വുളൂഇല്ലാതെ ഓതാം (അത്തിബ്യാൻ). വിശുദ്ധ ഖുർആൻ ഖത്തം തീർക്കുന്നത് പിന്തിക്കൽ തെറ്റോ കുറ്റമോ അല്ല. പ്രത്യുത വിശുദ്ധ ഖുർആൻ ഖത്തം തീർക്കൽ ഏറെ പുണ്യകരവും സത്യവിശ്വാസിയുടെ സ്വഭാവവുമാണ്. സത്യ വിശ്വാസിയോട് പരലോകത്ത് വെച്ച് പറയപ്പെടും: നീ ദുനിയാവിൽ നിന്ന് ഓതിയത് പോലെ അതേ രീതിൽ ഖുർആൻ ഓതൂ. നീ ഓതിത്തീരുന്നിടത്താണ് അല്ലാഹുവിന്റെ അടുക്കലുള്ള നിന്റെ സ്ഥാനം (അബൂ ദാവൂദ്, തിർമ്മിദി, അഹ്മദ്). അതിനാൽ വിശുദ്ധ ഖുർആനുമായുള്ള ബന്ധം കഴിയുന്നത്ര വർദ്ധിപ്പിക്കുക. എന്നാൽ ആഖിറത്തിൽ ലഭിക്കാൻ പോകുന്ന പദവിയുടെ ഔന്നത്യം വർദ്ധിക്കും, അല്ലെങ്കിൽ കുറയും.