❓സ്വഹാബാക്കളുടെ പേര്‍ കേള്‍ക്കുമ്പോള്‍ റളിയല്ലാഹു അന്‍ഹു എന്ന്‍ പറയുന്നതിന്‍റെ അര്‍ത്ഥം എന്ത്..?
❓സ്വഹാബാക്കളുടെ പേര്‍ കേള്‍ക്കുമ്പോള്‍ റളിയല്ലാഹു അന്‍ഹു എന്ന്‍ പറയുന്നതിന്‍റെ അര്‍ത്ഥം എന്ത്..?
✍🏼മറുപടി നൽകിയത് : അബ്ദുല്‍ മജീദ് ഹുദവി_
🅰️ റളിയല്ലാഹു അന്‍ഹു എന്നതിന് അര്‍ത്ഥം അല്ലാഹു ﷻ അയാളെക്കുറിച്ച് തൃപ്തിപ്പെട്ടിരിക്കുന്നു എന്നാണ്. തൃപ്തിയുണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനാര്‍ത്ഥത്തിലും ഇതേ വാക്യം ഉപയോഗിക്കപ്പെടാറുണ്ട്. ആദ്യകാല സ്വഹാബാക്കളെക്കുറിച്ച് വിശേഷിച്ചും ശേഷം വന്നവരെക്കുറിച്ച് പൊതുവായും പരാമര്‍ശിക്കുന്ന സൂറതുത്തൌബയിലെ നൂറാമത്തെ ആയത്തില്‍ ഈ പദം പ്രയോഗിക്കപ്പെട്ടിരിക്കുന്നു...
മുഹാജിറുകളിലും അന്‍സ്വാറുകളിലും പെട്ട ആദ്യമായി കടന്നുവന്നവരും ശേഷം നന്മകൊണ്ട് അവരോട് പിന്തുടരുകയും ചെയ്തവരും, അല്ലാഹു ﷻ അവരെക്കുറിച്ച് തൃപ്തനായിരിക്കുന്നു, അവര്‍ അല്ലാഹുﷻവിലും തൃപ്തരായിരിക്കുന്നു... (9/100). അവരോടൊപ്പം നമ്മെയും അല്ലാഹു ﷻ അവന്‍റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കട്ടെ.., (ആമീൻ)
Post a Comment