🌹...മദീന... 🌹
🌹...മദീന... 🌹
മണൽതരി പോലും മഹത്വം വിതറും പുണ്യ ഭൂമി...
മുത്തായവരുടെ ﷺ മാധുര്യത്താൽ നാമം പോലും മാറിയ മരതക മണ്ണ്...
ആ സ്നേഹ നാട്ടിൽ പെയ്തിറങ്ങും മഴത്തുള്ളികൾ പോലും രോമാഞ്ചം കൊള്ളുകയല്ലേ...
ആ അനുരാഗ ഭൂമിയിലണയാൻ മന്ദമാരുതനും ആവേശമല്ലേ...
ആ തിരു ചാരത്തെത്തുന്ന
പറവക്കൂട്ടങ്ങളും ഹർഷപുളകിതരല്ലേ...
ആ മഹനീയ സവിധമിലണയുന്ന പൂച്ചക്കുഞ്ഞ് പോലും ആവേശഭരിതയല്ലേ...
ആകാശം പോലും നടുവളഞ്ഞ് വിനയം കാണിച്ചത് ആ പരിശുദ്ധ നാടിനോടുള്ള ആദരവ് കൊണ്ടല്ലേ... ഭൂമി അഭിമാനം കൊണ്ടതും ആ സ്നേഹ നഗരിയെ പറഞ്ഞു കൊണ്ടല്ലേ...
ഈത്തപ്പനകൾ രസിച്ചതും ആ പുണ്യ മണലാരണ്യത്തിൽ പിറന്നതിനല്ലേ...
മാദിഹുകൾ ആനന്ദാശ്രുക്കൾ പൊഴിച്ചതും ആ പൂങ്കാവനം കണ്ടപ്പോഴല്ലേ...
ആശിഖീങ്ങൾ അന്തിയുറങ്ങാൻ കൊതിച്ചതും ആ ഇശ്ഖിൻ തോപ്പിലല്ലേ...
കാരണം ആ മദീനയുടെ മടിത്തട്ടിലാണല്ലോ ലോകത്തിന്റെ നായകർ കാരുണ്യക്കടൽ
അഷ്റഫുൽ വറാﷺ🌹യുടെ പുണ്യപൂമേനി ചേർന്നു കിടക്കുന്നത്...
മരണം വരെ മദീനയിൽ തന്നെ ജീവിച്ചു മരിക്കുന്ന ടൈം ഹബീബ് ﷺന്റെ ചാരത്തു ച്ചെന്നു അവിടെത്തെക് ഒന്ന് സലാം പറഞ്ഞു ഹബീബ്ﷺ ന്റെ പുഞ്ചിരിക്കുന്ന തിരു വഹ്ജ് കണ്ടു കലിമ ചൊല്ലി അല്ലാഹ് നിന്റെ ലിഖാഇനെ പറ്റുന്ന ഒരു മരണം നൽകണം അവസാനം ആ ജന്നത്തുൽ ബാഖിഹ് ൽ ഒരു ഖബർ വേണം അർഹതയില്ല എന്നറിയാം നിന്റെ ഔദാര്യം കൊണ്ട് നൽകണേ الله
Post a Comment