ത്വയ്ബ നൽകിയ സന്തോഷം (lyrics) Thwaiba nalkiya sandhosham
🌹 *ത്വയ്ബ നൽകിയ സന്തോഷം* 🌹
Lyrics: *CA PANG*
ത്വയ്ബ നൽകിയ സന്തോഷം റൗളയെ പുൽകിയ ആ വേഷം തങ്ക മനസ്സുകൾ ഒത്തൊരുമിച്ചൊരു ഇഷൽ മഴ തുകുന്നെ മേലെ വാനിൽ ആഘോഷം താഴെ ഭൂമിയിൽ ഉല്ലാസം മുർത്വളമാഹി നബിയിലുയർന്ന സ്വാലാത്തിൻ സംഗീതം ദുരെ പാറും കുഞ്ഞാറ്റക്കിളി പോലും മദ്ഹോതും നേരം സാരം മൗലീദ് രാഗം (2) (ത്വയ്ബ നൽകിയ സന്തോഷം) സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹിവസല്ലം സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹിവസല്ലം സ്വല്ലള്ളാഹു അലാമുഹമ്മദ് യാറബ്ബി സല്ലി അലൈഹ വസല്ലിം കാലം കരകൗഷലമേകിയ ഭംഗികളോക്കെയും നിഷ്ഫലമാകും കണ്ണോരം കൗതുകമേകിയ നബി തൻ പ്രഭയാലെ കാറ്റിൻ ചിറകേറി വരുന്നെരു റൈഹാൻപൂവിലെ ഗന്ധം പോലും ഖാമിലരൻ നബിയിൽ നിന്നും കടം കൊണ്ടത് പോലെ പൊന്നാരപുകൾ ഒഴുകുന്നെ പാരിടത്തിലെ പൊൻ വിളക്കായ് മുന്നിൽ എന്നും സന്മാർഗാത്തിൽ സൗഭാഗ്യ ചേലായി ആമോതത്താൽ നമ്മളൊരുക്കും മൗലീദിൻ ശീല് പാടാം നേടാം സ്വർഗീയ വീട് പാടാം നേടാം സ്വർഗീയ വീട് ( ത്വയ്ബ നൽകി സന്തോഷം ..... സ്വല്ലള്ളാഹു അലാ മുഹമ്മദ് .... യാറബ്ബി സല്ലി അലൈഹിവ സെല്ലിം) ദേശം ദിശ തേടിയലഞ്ഞൊരു കൂരിരുളിൽ മറമായ്ച്ചു വെളിച്ചം തന്നൊരിൽ നമ്മളെരുക്കും മദ്ഹിൻ പെതുഗീതം ദുരെ തിരു നുറ് പടർത്തിയ ദീരസ്വാഹിബികളെക്കെയും പാടി പരിപാവന സ്വവനം നേടിയെടുത്ത് ശരിയല്ലെ എന്നാലും ജയവഴി പൂകാം വന്നാലും പ്രിയമായ് കൂടാൻ കുളിരലയായ് മനസ്സാകെ ഹുബ്ബ് നിറച്ചൊരു കിസ്സ പാടാൻ ആരാഗസദസ്സിൽ നമ്മളൊരുക്കുംചേല് പാടാം നേടാം സ്വർഗീയ വീട് പാടാം നേടാം സ്വർഗീയ വീട് ( ത്വയ്ബ നൽകിയ സന്തോഷം .....) (2) (സ്വല്ലള്ളാഹു അലാ മുഹമ്മദ് ........ യാറബ്ബി സ്വല്ലി അലൈഹിവ സെല്ലിം)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment