നിഷിദ്ധമാക്കപ്പെട്ട മന്ത്രങ്ങള്‍

🌹 *നിഷിദ്ധമാക്കപ്പെട്ട മന്ത്രങ്ങള്‍* 🌹

1️⃣8️⃣8️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑 വാനമ്പാടി* 

ഭൗതിക ചികിത്സയില്‍ ഉള്ളത് പോലെതന്നെ ആത്മീയ ചികിത്സയിലും നിഷിദ്ധമാക്കപ്പെട്ടവയും അനുവദനീയമായതുമുണ്ട്. അബ്ദുല്ലാഹി ബ്നു മസ്ഊദി(റ)ല്‍ നിന്ന്: “മന്ത്രങ്ങളും തമാഇമും(രുദ്രാക്ഷം) തിവലത്തും (ആഭിചാരം) ശിര്‍ക്കിന്‍റെ ഇനമാണെന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടു” (അബൂദാവൂദ്). “പ്രവാചകന്‍ (സ) മന്ത്രം ശിര്‍ക്കാണെന്ന് പറഞ്ഞത് കൊണ്ടുള്ള ഉദ്ദേശ്യം പിശാചുക്കളുടെയും ബിംബങ്ങളുടെയും നാമങ്ങള്‍ ജപിച്ചുള്ള മന്ത്രങ്ങളാണ്. മറിച്ച് പരിശുദ്ധ ഖുര്‍ആന്‍, ദുആകള്‍ എന്നിവ കൊണ്ടുള്ള മന്ത്രങ്ങളല്ല”(ബദലുല്‍മജ്ഹൂദ്:16/213). ‘മന്ത്രം, തമാഇം, തിവലത്ത് എന്നിവ നിരോധിച്ച് കൊണ്ട് വന്ന സര്‍വ്വ ഹദീസുകളുടെയും ഉദ്ദേശ്യം ശിര്‍ക്ക് ഉള്‍ക്കൊള്ളുന്ന മന്ത്രങ്ങളാണ് ‘ എന്ന് ശാഹ് വലിയുല്ലാഹി ദ്ദഹ്ലവി(റ) തന്‍റെ പ്രസിദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു (ഹുജ്ജത്തുല്ലാഹില്‍ ബാലിഗഃ:2/194). ‘അല്ലാഹുവില്‍ ശിര്‍ക്ക് വരാത്ത എന്ത് കൊണ്ടും നീ മന്ത്രിക്കുക”(ഹാകിം) “നിങ്ങളുടെ മന്ത്രങ്ങള്‍ എനിക്ക് വെളിവാക്കിത്തരുക, ശിര്‍ക്കില്ലാത്ത മന്ത്രങ്ങള്‍ തെറ്റില്ല”(മുസ്ലിം,അബൂദാവൂദ്).

 *കെട്ടുകളില്‍ ഊതല്‍ അനുവധിച്ചതും അനുവധിക്കാത്തതും എങ്ങനെ ?* 

“കെട്ടുകളില്‍ മന്ത്രിച്ചൂതുന്ന മാരണക്കാരുടെ ശര്‍റില്‍ നിന്ന് സംരക്ഷണം തേടുക”(അന്നാസ്). ഈ ആയത്തിനെ വ്യാഖ്യാനിച്ച് ഇമാം റാസി(റ) പറയുന്നു: ‘ കെട്ടുകളില്‍ മന്ത്രിച്ചൂതുന്നതിനെ ഖുര്‍ആന്‍ വിലക്കുന്നത് അത് ജനങ്ങളെ ഉപദ്രവിക്കുന്ന മാരണമായാലാണ്. ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാനായി കെട്ടുകളില്‍ മന്ത്രിച്ചൂതുന്നതിനെ ഒരിക്കലും ഖുര്‍ആന്‍ വിലക്കിയിട്ടില്ല”(റാസി:32/190). ഇമാം ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: “കെട്ടുകളില്‍ ഊതുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് ആത്മാവുകള്‍ക്ക് ദോഷകരമായി ബാധിക്കുന്ന സിഹ്റിനെയാണ്. എന്നാല്‍ ഈ ഇനം ഊതല്‍(അനുവദനീയമായത്) ശരീരങ്ങള്‍ക്ക് നډ ഉദ്ദേശിച്ചുള്ളതാണ്. ഉപകാരപ്രദമായതിനെ ഉപദ്രവകരമായതിനോട് താരതമ്യം ചെയ്യപ്പെടാവതല്ല” (ജാമിഉല്‍ ബയാന്‍:20/258).