ഏലസ്സ്, പിഞ്ഞാണമെഴുത്ത്
🌹 *ഏലസ്സ്, പിഞ്ഞാണമെഴുത്ത്* 🌹
1️⃣8️⃣7️⃣ഇസ്ലാമിക പoനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
അംറ് ബ്നു ശുഐബ്(റ) തന്‍റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: “നിങ്ങളില്‍ ആരെങ്കിലും ഉറക്കില്‍ പേടിച്ചാല്‍ ജ്ഞ എന്ന് ചൊല്ലുവീന്‍” എന്ന് റസൂല്‍ (സ) പറഞ്ഞു. ‘ അബ്ദുല്ലാഹി ബ്നു അംറ് (റ) തന്‍റെ പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് ഈ ദുആ പഠിപ്പിച്ച് കൊടുക്കുകയും ഒരു ഏടില്‍ എഴുതി കുട്ടികളുടെ കഴുത്തില്‍ കെട്ടുകയും ചെയ്തിരുന്നു” (അബൂദാവൂദ്, തുര്‍മുദി, മിശ്കാത്ത്:217). ‘ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ ദിക്റ് എന്നിവ അനുവദനീയമായ മഷികൊണ്ട് എഴുതികെട്ടിയോ വെള്ളം മായ്ച് കുടിപ്പിച്ചോ രോഗിയെ ചികിത്സിക്കാം”(റൂഹുല്‍ ബയാന്‍:1/195).’ ഇബ്നു ഉമര്‍ (റ) വിന്‍റെ മകന്‍ ഉബൈദുല്ലാഹി (റ)ന്‍റെ കയ്യില്‍ മന്ത്രിച്ച നൂല്‍ കെട്ടിയിരുന്നു”(ഇബ്നു അബീശൈബഃ:8/40). ‘താബിആയ സഈദ് ബ്നുല്‍ മുസയ്യിബിനോട് ഏലസ്സ് കെട്ടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരുവിരോധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു” (മുസന്നഫ്:8/38, അല്‍ മജ്മൂഅ്:9/6).
ഇമാം റാസി(റ)യുടെ റിപ്പോര്‍ട്ട് പ്രകാരം ‘ അബ്ദുല്ലാഹിബ്നു അംറ്(റ) തന്‍റെ അടിമകളില്‍ നിന്ന് പ്രായപൂര്‍ത്തിയായവര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും അല്ലാത്തവരുടെ കഴുത്തില്‍ എഴുതിതൂക്കുകയും ചെയ്യുമായിരുന്നു”(റാസി:1/75). ‘ഇബ്നു അബ്ബാസ് (റ) ന്‍റെ ശിഷ്യനും പ്രമുഖ താബിഉം ഖുര്‍ആന്‍ വ്യാഖ്യാതാവുമായ മുജാഹിദ് (റ) ജനങ്ങള്‍ക്ക് ഉറുക്ക് എഴുതി കൊടുക്കാറുണ്ടായിരുന്നു” (മുസന്നഫ്:8/39).ഖുര്‍ആനില്‍ നിന്ന് എന്തെങ്കിലും എഴുതി കുട്ടികള്‍ക്കോ മറ്റോ ഏലസ്സാക്കുന്നതില്‍ ഒരുവിരോധവുമില്ലെന്ന് അബൂ ജഅഫര്‍ (റ) പറഞ്ഞു (മുസന്നഫ്:8/39). ‘ ഖുര്‍ആന്‍ ആയത്തുകള്‍, ദിക്റുകള്‍ എന്നിവ കൊണ്ട് ഏലസ്സുകള്‍ എഴുതികെട്ടുന്നത് കൊണ്ട് ഒരു വിരോധവുമില്ല”(ശറഹുല്‍ മുഹദ്ദബ്:9/66).
അല്ലാമാ ആലൂസി(റ) പറയുന്നു: “ഖുര്‍ആന്‍ എഴുതി കൂട്ടിലോ മറ്റോ ആക്കി കെട്ടുന്നത് ഇബ്നുല്‍ മുസയ്യബ് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്. ലോകമുസ്ലിംകള്‍ അന്നും ഇന്നും ചെയ്ത് പോരുന്ന ഒന്നാണത്”(റൂഹുല്‍ മആനി:5/146). ഇബ്നു അബ്ബാസ്(റ) ല്‍ നിന്ന് : “പ്രസവം പ്രയാസമായ സ്ത്രീകള്‍ക്ക് വിശുദ്ധഖുര്‍ആനിലെ രണ്ട് ആയത്തുകള്‍ എഴുതുവാനും അത് കുടിപ്പിക്കുവാനും കല്‍പിച്ചിരുന്നു”. അയ്യൂബ് (റ) പറയുന്നു: “അബൂ ഖിലാബഃ ഖുര്‍ആന്‍ എഴുതി വെള്ളം കൊണ്ട് മായ്ച് രോഗിയെ കുടിപ്പിക്കുന്നത് ഞാന്‍ കണ്ടു”.(അത്തിബ്ബുന്നബവി:176) ഇബ്നു അബ്ബാസി(റ)ല്‍ നിന്നും ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: “ബിസ്മി, അഹ്കാഫിലെ 35-ാം സൂക്തം എന്നീ രണ്ടായത്തുകള്‍ ഒരു പ്ലൈറ്റിലെഴുതി മായ്ച്ച് പ്രസവവേദനയുള്ള സ്ത്രീക്ക് നല്‍കിയാല്‍ അവളുടെ പ്രസവം എളുപ്പമാകും” ( തഫ്സീര്‍ ജമല്‍:4/140, തഫ്സീര്‍ സ്വാവി:4/80).
സ്ത്രീകളെ മന്ത്രിക്കാന്‍ സ്ത്രീകള്‍ തന്നെയാണ് നല്ലത്. ഫാത്വിമ(റ)യുടെ പ്രസവം അടുത്തപ്പോള്‍ അവരെ മന്ത്രിക്കാന്‍ ഉമ്മു സുലൈം(റ), സൈനബ(റ) എന്നിവരെ അയക്കുകയാണ് നബി(സ) ചെയ്തത്. ഹഫ്സ(റ)ക്ക് ശരീരത്തില്‍ ചെറിയ കുരുകള്‍ ഉണ്ടായപ്പോള്‍ മന്ത്രം പഠിപ്പിച്ചു കൊടുക്കാന്‍ നബി(സ) എന്നോട് പറഞ്ഞുവെന്ന് ശിഫാഅ് ബിന്‍ത് അബ്ദില്ലാഹ്(റ) പറഞ്ഞതായി അബൂദാവൂദി(റ)ന്‍റെയും അഹ്മദി(റ)ന്‍റെ യും ഹദീസിലുണ്ട്.
ആത്മീയ ചികിത്സയുടെ മൂല സ്രോതസ്സ് പരിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളുമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അല്ലാമാ സുലൈമാനുല്‍ ജമല്‍(റ) പറയുന്നു: “തീര്‍ച്ചയായും ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശാന്തിയാണ്. പക്ഷേ, നിഷ്കളങ്കതയോടും തികഞ്ഞ ഏകാഗ്രതയോടും പൂര്‍ണ്ണമായും അല്ലാഹുവിലര്‍പിച്ച് നിഷിദ്ധമായത് ഭക്ഷിക്കാതെയും പാപക്കറ പുരളാതെയും ഹൃദയം അശുദ്ധമാകാതെയുമായിരിക്കണം ചികിത്സിക്കേണ്ടത്. ഖുര്‍ആന്‍ കൊണ്ട് ചികിത്സിച്ച് ശമനം വൈകുന്നുവെങ്കില്‍ മന്ത്രിച്ചവന്‍റെയോ മന്ത്രിക്കപ്പെട്ടവന്‍റെയോ കുഴപ്പം കാരണമാണതെന്ന് ചില പണ്ഡിതډാര്‍ പറഞ്ഞത് ഇത് കൊണ്ടാണ്. ഭൗതിക മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ടല്ലോ” (ഹാശിയത്തുല്‍ ഹംസിയ്യഃ:63).
Post a Comment