അറഫാ നോമ്പ്. അറഫ നോമ്പ് മറക്കല്ലേ✍🏽

🌹 *അറഫാ നോമ്പ്* 🌹

1️⃣9️⃣4️⃣ഇസ്ലാമിക പഠനങ്ങൾ
 *✍🏽മദീനയുടെ👑വാനമ്പാടി* 

 *അറഫ നോമ്പ് മറക്കല്ലേ✍🏽* 

 _തിരുനബി (സ) പറഞ്ഞു അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.(മുസ്‌ലിം 2/819)_ 

അറഫ ദിനം അഥവാ ദുല്‍ ഹിജ്ജ 9 ഇല്‍ ഹജ്ജ് ചെയ്യാത്തവര്‍ നോമ്പ് എടുക്കുന്നത് സ്ഥിധീകരിക്കപ്പെട്ട സുന്നത്താണ്.സുന്നതായ നോമ്പുകളില്‍ ഏറെ ശ്രേഷ്ടമായതുമാണ് അറഫ നോമ്പ്. മുമ്പുള്ള ഒരു വര്ഷഷത്തെയും ശേഷമുള്ള ഒരു വര്ഷലത്തെയും ദോഷങ്ങള്‍ പൊറുക്കാന്‍ അറഫാ നോമ്പ് കാരണമാവുമെന്ന് ഹദീസുകളില്‍ വന്നതായി കാണാം.അബു ഖാതഥ നിവേദനം :”ഒരിക്കല്‍ പ്രവാചകനോട് അറഫാ നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടു,അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു:”അറഫാ നോമ്പ് പിന്നിട്ടതും വരുന്നതുമായ വര്ഷംത്തെ പാപങ്ങള്‍ പരിശുദ്ധമാക്കും “ (അറഫ നോമ്പ് ആയുസ്സ് വർധിപ്പിക്കുന്ന നോമ്പാണ് എന്നും മഹാന്മാർ രേഖപെടുത്തിയിട്ടുണ്ട് )

*അറഫാ നോമ്പ് ശക്തിയേറിയ സുന്നത്ത്* 

തിരുനബി (സ) പറഞ്ഞു അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.(മുസ്‌ലിം 2/819)

നബി (സ പറഞ്ഞു: സ്വര്‍ഗത്തിനു റയ്യാന്‍ എന്നുപേരുള്ള ഒരു പ്രത്യേക കവാടമുണ്ട്. നോമ്പനുഷ്ഠിക്കുന്നവരല്ലാതെ മറ്റൊരാളും അതിലൂടെ കടക്കുകയില്ല. (സത്യാസത്യവിവേചനത്തിന്റെ നാള്‍) ചോദിക്കപ്പെടും. നോമ്പനുഷ്ഠിച്ചവരെവിടെ? തല്‍സമയം അവര്‍ ആ കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും.പിന്നീട് ആ കവാടം കൊട്ടിയടക്കപ്പെടും. (ബുഖാരി 4/1111, മുസ്ലിം 2/808
നബി (സ)യില്‍ നിന്ന് നിവേദനം: ഒരു ദിവസം വല്ലവനും അല്ലാഹുവിന് വേണ്ടി വ്രതമനുഷ്ഠിച്ചാല്‍ അല്ലാഹു അവനെ നരകത്തില്‍ നിന്നും എഴുപതു വര്‍ഷത്തെ വഴിദൂരത്തേക്ക് മാറ്റിനിര്‍ത്തും. (ബുഖാരി 6/47, 2/808)


 *അറഫാ നോമ്പിന്റെ നിയ്യത്ത്* 

“അറഫാ ദിവസത്തിലെ സുന്നത്ത് നോമ്പിനെ അല്ലാഹു താലാക്ക് വേണ്ടി ഞാൻ നോറ്റ് വീട്ടാൻ കരുതി” എന്ന് നിയ്യത്ത് ചെയ്യാം.
സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത് ചെയ്താല്‍ മതിയാകും. ഇതിന് ഉപോല്‍ബലകമായി ഉദ്ധരിക്കുന്ന ഹദീസ് ആയിശ (റ) യില്‍ നിന്നു നിവേദനം ചെയ്യപ്പെടുന്നതാണ്. ഒരു ദിനം റസൂലുല്ലാഹി (സ) എന്നെ സമീപിച്ച് വല്ലതും ‘ക്ഷിക്കാനുണ്േടാ എന്ന് അന്വേഷിച്ചു. ഞാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന് പ്രസ്താവിച്ചു.

 *ഹാജിമാർക്ക് അറഫാ നോമ്പില്ല.* 

ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാത്തവര്‍ക്കാണ് അറഫാ ദിനത്തില്‍ -ദുല്‍ഹിജ്ജ ഒമ്പതിന്- നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തുള്ളത്.
ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവര്‍ക്ക് സുന്നതില്ല.
മറ്റുള്ളവര്‍ എടുക്കണം.

 *അറഫാ ദിനം വിത്യാസപ്പെടാം* 

 ഓരോ രാഷ്ട്രത്തിലും പ്രവിശ്യയിലും പാര്‍ക്കുന്നവരുടെ മേല്‍ അവരുടെ ദുര്‍ഹിജ്ജ ഒമ്പത് എന്നാണോ എത്തിപ്പെട്ടുന്നത് ആ ദിവസം നോമ്പെടുക്കുക. ഇതിന് വിപരീതമായി അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാന്‍ ലോകത്തെങ്ങുമുള്ളവര്‍ മുതിര്‍ന്നാല്‍ ചിലരുടെ അറഫ നോമ്പ് ദുല്‍ഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും സംഭവിച്ചെന്ന് വരാം.

 *അറഫാ ദിവസം ചൊല്ലേണ്ടതും ഓതേണ്ടതും* 

അറഫാ ദിവസം അസറിന്റെ ശേഷം ചൊല്ലേണ്ടത് (പണ്ഡിതന്മാർ രേഖപ്പെടുത്തിയത് )

1. لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يحي و يميت وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ.എന്ന് 100 വട്ടം ചൊല്ലുക
2. സൂറത്തുൽ ഇഹ്‌ലാസ് 100 വട്ടം ചൊല്ലുക (قُلْ هُوَ اللَّهُ أَحَدٌ,اللَّهُ الصَّمَدُ,لَمْ يَلِدْ وَلَمْ يُولَدْ,وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ)
3. ഇബ്രാഹീമി സ്വലാത് 100 വട്ടം ചൊല്ലുക
(اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، وَبَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ)
4. സൂറത്തുൽ ഹഷർ 3 വട്ടം ചൊല്ലുക
5. സയ്യിദുനാ ഹളർ നബിയുടെ പ്രാർത്ഥന 100 വട്ടം ചൊല്ലുക
بسم الله ما شاء الله و لا قوة إلا بالله ,ما شاء الله كل نعمة من الله, ما شاء الله الخير كله بيد الله ,ما شاء الله لا يصرف السوء إلا الله
(ഈ ദിക്‌ർ എന്നും രാവിലെ 3 തവണ ചൊല്ലുന്നവർക് പ്രകൃതി ദുരന്തങ്ങൾ തടുക്കപ്പെടുമെന്നു മഹാന്മാർ രേഖപെടുത്തിയിട്ടുണ്ട് )
6.ആയത്തുൽ ഹിർസ് 360 തവണ ചൊല്ലുക.ഇത് അറഫാ ദിവസം എപ്പോൾ വേണമെങ്കിലും ഇടവിട്ട്‍ ചൊല്ലാം (ആരെങ്കിലും ആ ആയത്ത് ഓതിയാൽ അവനെ അല്ലാഹു തന്റെ കയ്യാൽ ഏറ്റെടുക്കും എന്ന് മഹാന്മാർ രേഖപെടുത്തിയിട്ടുണ്ട്)
لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ
فَإِنْ تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيم