പണ്ഡിതര്‍ ഖുത്വുബ പരിഭാഷയെ എന്തു കൊണ്ടനുവദിച്ചില്ല?

🌹 *പണ്ഡിതര്‍ ഖുത്വുബ പരിഭാഷയെ എന്തു കൊണ്ടനുവദിച്ചില്ല?* 🌹

 *✍🏽മദീനയുടെ👑വാനമ്പാടി* 

1️⃣8️⃣0️⃣ഇസ്ലാമിക പഠനങ്ങൾ

ഖുത്വ്‌ബ പരിഭാഷക്ക്‌ വലിയ പ്രയോജനമുണ്ടെന്നും മതം പഠിക്കാനുള്ള സുവര്‍ണ്ണാവസരമായി അതിനെ ഉപയോഗപ്പെടുത്താമെന്നും ചിന്തിക്കാന്‍ ഇസ്‌ലാമിന്റെ വെളിച്ചം അറബേതര രാജ്യങ്ങളില്‍ വ്യാപിച്ച കാലത്ത്‌ പോലും സാധ്യതയുണ്ടായിരുന്നു. പക്ഷേ, എല്ലാവര്‍ക്കും തിരിയാന്‍ വേണ്ടി എന്ന ന്യായയുക്തിയെ തിരസ്‌കരിക്കാന്‍ അക്കാലത്തെ പണ്ഡിതന്‍മാര്‍ക്ക്‌ നിരവധി കാരണങ്ങളുണ്ടായിരുന്നു.

ഖുത്വ്‌ബ ഒരു ഇബാദത്താണ്‌, ഇബാദത്തിന്‌ ഇത്തിബാഅ്‌ അത്യവശ്യമാണെന്നാണ്‌ അവയില്‍ പ്രധാനപ്പട്ടത്‌. ഖുത്വ്‌ബ ഇബാദത്താണെന്ന്‌ പൂര്‍വ്വീകരായ പണ്ഡിതരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌.

തുഹ്‌ഫ(2/446), ഇബ്‌നു കസീര്‍(3/514), നിഹായ(2/313) എന്നീ ഗ്രന്ഥങ്ങളെല്ലാം ഖുത്വ്‌ബ ഇബാദത്താണെന്ന്‌ പറയുന്നുണ്ട്‌. പരിഭാഷ വാദക്കാര്‍ തന്നെ ഇതംഗീകരിക്കുന്നു: ?നിസ്‌കാരവും ഖുത്വ്‌ബയും ഇസ്‌ലാമില്‍ ആരാധനകളാണ്‌, പ്രതിഫലം ലഭിക്കുന്ന പുണ്യ കര്‍മങ്ങള്‍.??(അല്‍ മനാര്‍: 1986). അതിനാല്‍ ശുദ്ധിയോടെ പ്രത്യേക നിബന്ധനകള്‍ പാലിച്ച്‌ നിര്‍വ്വഹിക്കേണ്ട ആരാധനയാണിത്‌. ഖുത്വ്‌ബ ആരാധനയായിരുക്കുമ്പോള്‍ സ്വാഭാവികമായും അത്‌ നിര്‍വ്വഹിക്കേണ്ടതിന്റെ മാനദണ്ഡമെന്തായിരിക്കും?

പൂര്‍വീക പണ്‌ഡിതര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ അത്‌ വ്യക്തമാക്കുന്നു. ആരാധന നിര്‍വ്വഹണത്തിന്റെ മാനദണ്ഡം ഇത്തിബാഅ്‌ തന്നെ.

?ഖുത്വ്‌ബ കൊണ്ടുള്ള ഉദ്ദേശ്യം ഉപദേശം മാത്രമല്ല, ഇത്തിബാഉമാണ്‌. ഇരു ഖുത്വ്‌ബയും ഇബാത്താണല്ലോ എന്നതാണ്‌ കാരണം? (ഹാശിയത്തു ന്നിഹായ: 2/109).(6) ?ഇബാദത്തുകളുടെ അടിസ്ഥാനം ഇത്തിബാഇനെ പരിഗണിക്കുന്നതിലാണ്‌? (ഈആനത്ത്‌: 2/26).(7)

മതത്തിന്റെ എല്ലാ കാര്യവും പഠിപ്പിക്കാന്‍ നിയുക്തരായ നബി(സ), ആ ജീവിതം കണ്ടും കേട്ടും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരികയും അല്ലാഹു തൃപ്‌തിപ്പെട്ടവരെന്ന്‌ വിശേഷിപ്പിക്കുകയും ചെയ്‌ത സ്വഹാബികള്‍, അവരെ കണ്ടുപഠിച്ച താബിഉകള്‍ തുടങ്ങിയ പൂര്‍വീകരില്‍ നിന്ന്‌ വളരെ സൂക്ഷമമായി ആദാനം ചെയ്‌ത്‌, ഒന്നും വിട്ടു പോകാതെ പില്‍കാല സമൂഹത്തിന്‌ കൈമാറ്റം ചെയ്‌തുപോന്ന മുസ്‌ലിംകളുടെ പൊതുധാരയെ ആര്‍ക്കും നിഷേധിക്കാനാവില്ല.

അല്ലാഹു പറയുന്നു:??സന്മാര്‍ഗ്ഗം വ്യക്തമായ ശേഷം ആരെങ്കിലും റസൂലുമായി എതിര്‍ത്തു നില്‍ക്കുകയും മുഅ്‌മിനുകളുടെ മാര്‍ഗ്ഗമല്ലാത്തതിനെ പിന്തുടരുകയും ചെയ്‌താല്‍ അവന്‍ തിരിഞ്ഞ ഭാഗത്തേക്ക്‌ നാം അവനെ തിരിക്കും. അവസാനം അവനെ നാം നരകത്തിലിട്ട്‌ കത്തിക്കുകയും ചെയ്യും. അത്‌ എത്ര ദുഷിച്ച സങ്കേതം??(അന്നിസാഅ്‌-115)(8)

റസൂലിനെതിരെ പ്രവര്‍ത്തിക്കലും, മുഅ്‌മിനുകള്‍ നിലകൊണ്ട പന്ഥാവില്‍ നിന്ന്‌ വ്യതിചലിക്കലും നരകാഗ്നിയില്‍ വീഴ്‌ത്തുന്ന പാതകമാണെന്നാണ്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്‌. പ്രസ്‌തുത സൂക്തത്തെ വിശദീകരിച്ച്‌ ഇമാം റാസി(റ) പറയുന്നു: ?അല്ലാഹു തആല (നരകത്തില്‍ കത്തിക്കുമെന്ന) താക്കീതിനെ (വഈദ്‌) റസൂലിനോട്‌ എതിരാവുകയും മുഅ്‌മിനുകളുടെ മാര്‍ഗ്ഗമല്ലാത്തതിനെ പിന്‍പറ്റുകയും ചെയ്യുന്നവരോട്‌ ചേര്‍ത്തിപറഞ്ഞിരിക്കുന്നു. റസൂലിനോട്‌ എതിര്‌ പ്രവര്‍ത്തിക്കല്‍ തന്നെ ഈ താക്കീതിന്‌ പാത്രമാകുന്നതിനെ അനിവാര്യമാക്കുന്നു. എന്നാല്‍, മുഅ്‌മിനുകളുടെ മാര്‍ഗ്ഗമല്ലാത്തതിനെ പിന്‍പറ്റല്‍ താക്കീതിനെ അനിവാര്യമാക്കുന്നില്ലെങ്കില്‍ അതു സ്വന്തമായി തന്നെ താക്കീതിനെ അനിവാര്യമാക്കുന്ന കാര്യത്തിലേക്ക്‌(റസൂലിനോട്‌ എതിരുപ്രവര്‍ത്തിക്കല്‍) സ്വന്തമായി താക്കീതില്‍ ഒരു സ്വാധീനവും ചെലുത്താത്തതിനെ(മുഅ്‌മിനുകളുടെ മാര്‍ഗമല്ലാത്തത്‌ പിന്‍പറ്റല്‍) ചേര്‍ക്കലായിപ്പോകും. ഇത്‌ അനുവദനീയമല്ല. അപ്പോള്‍ മുഅ്‌മിനുകളുടെ വഴിയല്ലാത്തത്‌ പിന്‍പറ്റല്‍ ഹറാമാണെന്ന്‌ സ്ഥിരപ്പെട്ടു. ഇക്കാര്യം സ്ഥിരപ്പെട്ടാല്‍ മുഅ്‌മിനുകളുടെ മാര്‍ഗ്ഗം പിന്‍പറ്റലും നിര്‍ബന്ധമാണെന്ന്‌ സ്ഥിരപ്പെടുന്നതാണ്‌. കാരണം, മുഅ്‌മിനുകളുടെ മാര്‍ഗ്ഗം പിന്‍പറ്റാതിരിക്കുക എന്നതിന്റെ താല്‍പര്യം മുഅ്‌മിനുകളുടെ മാര്‍ഗ്ഗമല്ലാത്തതിനെ സ്വീകരിക്കുക എന്നതാണ്‌. മുഅ്‌മിനുകളുടെ വഴിയല്ലാത്തത്‌ പിന്‍പറ്റല്‍ ഹറാമാണെങ്കില്‍ അവരുടെ മാര്‍ഗ്ഗത്തെ പിന്‍പറ്റാതെ തിരസ്‌കരിക്കലും ഹറാമാകുന്നു. മുഅ്‌മിനുകളുടെ മാര്‍ഗ്ഗം പിന്‍പറ്റാതിരിക്കല്‍ ഹറാമാവുന്നുവെങ്കില്‍ അവരെ പിന്‍പറ്റല്‍ നിര്‍ബന്ധവുമാണ്‌? (റാസി:11/44).(9)

ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യത്തില്‍പ്പെട്ട ഇജ്‌മാഅിനെ വ്യക്തമാക്കുന്ന സൂക്തമാണിത്‌. ഒരു കാലഘട്ടത്തിലെ മുജ്‌തഹിദുകള്‍ ഒരുവിഷയത്തില്‍ ഏകാഭിപ്രായക്കാരാവുക എന്നതാണല്ലോ ഇജ്‌മാഅ്‌. ഇതിനപവാദമായി പ്രവര്‍ത്തിക്കല്‍ ഹറാമാണെന്നും അവരുടെ പാത പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്നും റാസി(റ) വ്യക്തവും യുക്തവുമായി അവതരിപ്പിച്ചു. ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ലോക മുസ്‌ലിംകള്‍ ഏകഖണ്‌ഠമായി നിലനിര്‍ത്തിപ്പോന്ന ഖുത്വ്‌ബയുടെ അറബി ഭാഷയെ പ്രാദേശികവല്‍കരിക്കാന്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പാദ ദശയില്‍ നടന്ന ശ്രമം ഹറാമാണെന്ന്‌ വ്യക്തമായല്ലോ?

ഇമാം സുയൂത്വി(റ) ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു:??മാലിക്‌(റ) നിന്ന്‌ നിവേദനം: ഉമറു ബ്‌നു അബ്‌ദില്‍ അസീസ്‌(റ) പറയാറുണ്ടായിരുന്നു; നബി(സ)യും നബി(സ)ക്ക്‌ ശേഷം ഭരണാധികാരികളും നിരവധി കാര്യങ്ങള്‍ ചര്യയാക്കി. അതിനെ സ്വീകരിക്കല്‍ അല്ലാഹുവിന്റെ കിതാബിനെ വാസ്‌തവമാക്കലും അല്ലാഹുവിനോടുള്ള വഴിപ്പെടലിന്റെ സമ്പൂര്‍ണ്ണതയും അല്ലാഹുവിന്റെ ദീനിന്‌ ശക്തി പകരലുമാകുന്നു. ഒരാള്‍ക്കും അതിനെ മാറ്റം വരുത്താനോ, അവരോട്‌ എതിരാകുന്ന കാര്യങ്ങള്‍ ചിന്തിക്കുവാനോ പാടില്ല. ഈ വഴി അനുഗമിച്ചവന്‍ സന്മാര്‍ഗ പ്രാപിയും സഹായം തേടിയവന്‍ സഹായം ലഭിക്കുന്നവനുമാകുന്നു. ഈ ചര്യക്ക്‌ എതിരുനില്‍ക്കുന്നവന്‍ സത്യവിശ്വാസികളുടെ വഴിയല്ലാത്തതിനെ അനുഗമിച്ചനും അവന്‍ തിരിഞ്ഞ ഭാഗത്തേക്ക്‌ അല്ലാഹു അവനെ തിരിച്ചുകളയുകയും അവനെ നരകത്തില്‍ കത്തിക്കുകയും ചെയ്യും. നരകം എത്രമോശമായ സങ്കേതം! (അദ്ദുര്‍റുല്‍ മന്‍സൂര്‍: 2/393).(10)

മുഅ്‌മിനുകളുടെ മാര്‍ഗത്തെ അവഗണിച്ചവര്‍ക്ക്‌ വരാനിരിക്കുന്ന ശിക്ഷകളുടെ ഗൗരവമാണ്‌ പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉണര്‍ത്തിയിരിക്കുന്നത്‌. ഇമാം ഇബ്‌നു സുബ്‌കി(റ) ?ജംഉല്‍ ജവാമിഇ?ല്‍ പറയുന്നു:??ആരെങ്കിലും റസൂലിനോട്‌ എതിരുപ്രവര്‍ത്തിച്ചാല്‍? എന്ന ആയത്ത്‌ മുഅ്‌മിനുകളുടെ മാര്‍ഗ്ഗമല്ലാത്തിതിനെ പിന്‍പറ്റുന്നതിനെ താക്കീത്‌ ചെയ്‌തതിനാല്‍ മുഅ്‌മിനുകളുടെ മാര്‍ഗ്ഗമവലംബിക്കല്‍ നിര്‍ബന്ധമാണ്‌. അവരുടെ മാര്‍ഗ്ഗമെന്നത്‌ അവരുടെ വാക്കുകളും പ്രവൃത്തികളുമാകുന്നു? (ജംഉല്‍ ജവാമിഅ്‌: 195/2).

അത്‌ കൊണ്ട്‌ തന്നെ പണ്ഡിതന്‍മാര്‍ ഖത്വ്‌ബ അറബിയാകുന്നതിന്‌ ആധികാരിക തെളിവായി സ്വീകരിച്ചത്‌ നാം സൂചിപ്പിച്ച ഇത്തിബാഅ്‌ തന്നെയാകുന്നു. അവര്‍ പറയുന്നു: ?എല്ലാ ജനങ്ങളും നിര്‍വ്വഹിച്ച്‌ വന്നതിന്‌ വേണ്ടി ഖുത്വ്‌ബ അറബി ഭാഷയിലാകല്‍ ശര്‍ത്വാണ്‌? (ശറഹു കബീര്‍: 579/4). ?ജനങ്ങള്‍ നിര്‍വ്വഹിച്ച്‌ വന്നതിനു വേണ്ടി ഖുത്വ്‌ബ പൂര്‍ണമായും അറബിയിലായിരിക്കല്‍ ശര്‍ത്വാണ്‌??(മഹല്ലി:278/1). ?സലഫു-ഖലഫിനെ പിന്‍പറ്റാന്‍ വേണ്ടി രണ്ട്‌ ഖത്വ്‌ബയിലും അറബി ശര്‍ത്വാക്കപ്പെട്ടു??(ഫത്‌ഹുല്‍ മുഈന്‍:56).(11)

മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും പാത ഒന്ന്‌ തന്നെയായിരുന്നു. ശ്രേഷ്‌ഠരായ എല്ലാ പണ്ഡിതന്മാരും അവരുടെ ഗ്രന്ഥങ്ങളില്‍ ഖുത്വ്‌ബയുടെ മറ്റു ശര്‍ത്വുകള്‍ പ്രതിപാദിച്ച കൂട്ടത്തില്‍ അറബിയാവണമെന്ന നിബന്ധനയും വെച്ചു. അഞ്ചാം നൂറ്റാണ്ടിലെ മുജ്‌തഹിദായ ഇമാം അബൂഹാമിദില്‍ ഗസ്സാലി(റ), എ.ഡി 1200-ല്‍ ഇറാനില്‍ ജീവിച്ച ഇമാം റാഫിഈ(റ), 1400-ല്‍ ഈജിപ്‌തില്‍ ജീവിച്ച പണ്ഡിത ശ്രേഷ്‌ഠര്‍ ഇമാം മഹല്ലി(റ), 1500-ല്‍ മലബറില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്‌ ചുക്കാന്‍ പിടിച്ച സൈനുദ്ദീന്‍ മഖ്‌ദൂം(റ) തുടങ്ങിയ ഇരുത്തം വന്ന പണ്ഡിതരൊക്കെ ഖുത്വ്‌ബയുടെ സാധുതക്ക്‌ അറബി ഭാഷ നിബന്ധനയാണെന്ന്‌ വ്യക്തമാക്കിയവരാണ്‌. ഭാഷാപരമായ പക്ഷപാതിത്വമായിരുന്നില്ല ഇതിന്‌ പിന്നില്‍. കാരണം ഇറാനില്‍ ജീവിച്ച ഇമാം റാഫിഈ(റ) എഴുതിയതും ഖുത്വ്‌ബ നിര്‍വ്വഹിച്ചതുമൊക്കെ അറബി ഭാഷയിലായിരുന്നു. മതം നിഷ്‌കര്‍ഷിച്ച മതഭാഷയിലാവണമെന്ന ബോധമാണഅ ഇങ്ങനെ തുറന്നെഴുതാന്‍ അവരെ പ്രേരിപ്പിച്ചത്‌. മറിച്ചാണ്‌ പറയുന്നതെങ്കില്‍ ?ഞാന്‍ നിസ്‌കാരം നിര്‍വ്വഹിച്ചത്‌ കണ്ട പോലെ നിങ്ങള്‍ നിസ്‌കരിക്കുക? എന്ന തിരുവചനത്തിന്റെ നഗ്ന ലംഘനമായിരക്കുമതെന്ന്‌ അവര്‍ ഭയന്നു.