മന്ത്രം പ്രവാചക (സ)അദ്ധ്യാപനങ്ങളില്‍
🌹 *മന്ത്രം പ്രവാചക (സ)അദ്ധ്യാപനങ്ങളില്‍* 🌹
1️⃣8️⃣2️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
ആഇശ (റ)യില്‍ നിന്ന്: മഹതി പറയുന്നു: നബി(സ)ക്ക് രോഗമായാല്‍ ജിബ്രീല്‍ (അ) മന്ത്രിക്കാറുണ്ടായിരുന്നു. അവര്‍ പറയും (മുസ്ലിം: 13/169) നിരോധിക്കപ്പെട്ടുവെന്ന് തോന്നുന്ന ഹദീസും( മുകളിലുദ്ധരിച്ച ഹദീസും തമ്മില്‍ വൈരുദ്ധ്യമില്ല. കാരണം നിബന്ധനകള്‍ക്ക് വിധേയമല്ലാത്ത മന്ത്രമാണ് നിരോധിക്കപ്പെട്ടത്(ശറഹ് മുസ്ലിം:13/169). മന്ത്രത്തില്‍ ഉമിനീരിന്‍റെ ശ്രേഷ്ഠത റസൂല്‍(സ)യുടെ പ്രവര്‍ത്തിയിലൂടെ വ്യക്തമാണ്. ആഇശഃ(റ)യില്‍ നിന്ന്: (ബുഖാരി). എന്നതില്‍ നിന്ന് ഉമിനീരോടു കൂടെ മന്ത്രിക്കുമ്പോള്‍ പ്രത്യേക ഫലം ലഭിക്കുമെന്ന് തെളിവ് പിടിക്കപ്പെട്ടു. ഇമാം നവവി(റ) പറയുന്നു: “നബി(സ) മന്ത്രിക്കുമ്പോള്‍ തന്‍റെ ചൂണ്ടുവിരലില്‍ അല്പം ഉമിനീര് പുരട്ടി മണ്ണ് കലര്‍ത്തി രോഗിയുടെ വേദനയുള്ള സ്ഥലത്ത് തടവുമായിരുന്നു” (ഉംദത്തുല്‍ ഖാരിഅ്:21/269).
നബി(സ) സ്വന്തം വീട്ടുകാരെ മന്ത്രിച്ചിരുന്നു. ആഇശഃ(റ)യില്‍ നിന്ന്: “നബി(സ) തന്‍റെ വീട്ടുകാരില്‍ ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ മുഅവ്വിദതൈനി ഓതി അവരെ മന്ത്രിച്ചൂതാറുണ്ടായിരുന്നു. അവിടുത്തെ മരണ ശയ്യയില്‍ വെച്ച് ഞാന്‍ ആ സൂറത്തുകള്‍ ഓതി മന്ത്രിച്ചൂതുകയും അവിടുത്തെ കരങ്ങള്‍ കൊണ്ട് തന്നെ തടവിക്കൊടുക്കുകയും ചെയ്തു.
കാരണം ആ കരങ്ങള്‍ എന്‍റെ കരങ്ങളേക്കാള്‍ അനുഗ്രഹീതമാണല്ലോ”(മുസ്ലിം:2/222). മന്ത്രത്തില്‍ ഊത്തും ഫലം ചെയ്യുമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ഇമാം നവവി(റ) പറയുന്നു: “ഖാളീ ഹുസൈന്‍ പറഞ്ഞു. ഊത്തിന്‍റെ ഉദ്ദേശ്യം മന്ത്രത്തോട് ബന്ധപ്പെട്ട ശ്വാസം, വായു, നനവ് എന്നിവ കൊണ്ട് ബറകത്ത് എടുക്കലാണ്.
ദിക്റുകളും അസ്മാഉല്‍ ഹുസ്നയും എഴുതി മായ്ച്ച വെള്ളം കൊണ്ട് ‘ബറകത്ത്’ എടുക്കുന്നത് പോലെ. ഇമാം മാലിക്(റ) മന്ത്രിച്ചാല്‍ ഊതാറുണ്ടായിരുന്നു”(ശറഹ് മുസ്ലിം:2/222) ഇമാം ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: ‘ ആഇശാ(റ) മുഅവ്വിദതൈനി ഓതി വെള്ളത്തില്‍ മന്ത്രിച്ച് കൊടുക്കുകയും അത് രോഗിയുടെ മേലില്‍ കുടയാന്‍ കല്‍പിക്കാറുമുണ്ടായിരുന്നു” (ഖുര്‍ഥുബി:10/318).
അനിഷേധ്യമായ പ്രാമാണിക വസ്തുതകള്‍ ഇങ്ങനെ തെളിഞ്ഞ് കിടക്കുമ്പോഴും ജാഹിലിയ്യാ മന്ത്രത്തെ നിരോധിച്ച ഹദീസുകള്‍ എടുത്ത് കാട്ടി അല്‍പത്തരങ്ങള്‍ സൃഷ്ടിക്കുന്ന മതപരിഷ്കരണവാദികളുടെ ശ്രമങ്ങള്‍ ചില നിഗൂഢ പദ്ധതികളുടെ ഭാഗമാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ വക്രീകരിക്കുന്ന ജൂത-ക്രൈസ്തവരുടെ പണിയാണ് ഇക്കൂട്ടര്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്.
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസിനെ വേണ്ടവിധം മനസ്സിലാക്കാന്‍ അത്തരക്കാര്‍ക്ക് സാധിക്കുന്നില്ല. ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍ (സ) പറഞ്ഞു: ‘ എന്‍റെ സമൂഹത്തില്‍ നിന്ന് എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവര്‍ മന്ത്രിക്കുകയോ പക്ഷിശാസ്ത്രം നോക്കുകയോ ചെയ്യില്ല. സകലവും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതാണ്” (മിശ്കാത്ത്). “മന്ത്രിക്കുകയില്ലായെന്നത് കൊണ്ടുദ്ദേശിക്കുന്നത് ഖുര്‍ആനല്ലാത്തത് കൊണ്ടും അല്ലാഹുവിന്‍റെ നാമം കൊണ്ടും നിരുപാധികം മന്ത്രത്തെ സമീപിക്കാതെ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതിലാണ്”(ഖുര്‍ഥുബി:5/54). ആഇശാ (റ)യില്‍നിന്ന്: “നബി(സ)യുടെ മരണാസന്ന രോഗത്തില്‍ മുഅവ്വിദതൈനി ഓതി ശരീരത്തില്‍ ഊതുമായിരുന്നു. റസൂലിന് രോഗം കഠിനമായപ്പോള്‍ ഞാന്‍ അവ ഓതി ഊതി ബറകത്തിന് വേണ്ടി നബി(സ)യുടെ കരങ്ങള്‍ കൊണ്ടുതന്നെ ശരീരത്തില്‍ തടവുമായിരുന്നു” (ബുഖാരി, ഫത്ഹുല്‍ബാരി:10/240).
കണ്ണില്‍ കാണാത്തതിനെ നിഷേധിക്കല്‍ യുക്തിവാദമാണെന്നതില്‍ സംശയമില്ല.ദുര്‍വ്യാഖ്യാനത്തിനിരയായ മറ്റൊരു ഹദീസ്. ഉത്ബത് ബ്നു ആമിറില്‍ നിന്നുദ്ധരണി: ആരെങ്കിലും ശരീരത്തില്‍ രുദ്രാക്ഷം കെട്ടിയാല്‍ അല്ലാഹു അവന്‍റെ രോഗശമനം പൂര്‍ത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ. “ആരെങ്കിലും രക്ഷാകവടി കെട്ടിയാല്‍ അവന്‍റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരിക്കട്ടെ” (അഹ്മദ്, ഹാകിം).
‘ ഇവിടെയും ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ച ഏലസ്സും രക്ഷാകവടിയും ഒഴിവാക്കുന്നില്ല.”(തൗഹീദ് സമഗ്രപഠനം: സലാം സുല്ലമി 398). ഇബ്നു മസ്ഊദി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: ‘ ‘മന്ത്രവും’ ‘തമാഇമും’ ‘തിവലത്തും’ ശിര്‍ക്കാണ്.” ഇബ്നു ഹജര്‍(റ) തങ്ങള്‍ ഈ ഹദീസിനെ വ്യാഖ്യാനിച്ച് പറയുന്നു. ‘ ‘തമാഇമ്’ ‘തമീമത്തി’ന്‍റെ ബഹുവചനമാണ്. അപകടങ്ങളെ തടുക്കാന്‍ ഇതിന്ന് ശക്തിയുണ്ടെന്ന് വിശ്വസിച്ച് ജാഹിലിയ്യാ കാലത്ത് തലയില്‍ ബന്ധിച്ചിരുന്ന മാലയാണിത്. ‘തിവലത്’ സിഹ്റില്‍നിന്നുള്ള ഒരിനമാണ്. ഭര്‍ത്താവിന്‍റെ മുഴുവന്‍ സംതൃപ്തിയും തന്നിലേക്കാവാഹിക്കുവാന്‍ ജാഹിലിയ്യാ സ്ത്രീകള്‍ ചെയ്തിരുന്ന പ്രവൃത്തിയായിരുന്നു ഇത്. ഇവ ശിര്‍ക്കാണെന്നതില്‍ തര്‍ക്കമില്ല.
ഉപകാരവും ഉപദ്രവവും അല്ലാഹുവില്‍ നിന്നല്ല എന്നും ഇവക്ക് സ്വന്തമായി ദുരിതം തടയുവാനും ഉപകാരം ഉണ്ടാക്കുവാനും സാധിക്കുമെന്നവര്‍ വിശ്വസിക്കുന്നു. ഈ പറഞ്ഞതില്‍ അല്ലാഹുവിന്‍റെ നാമങ്ങളോ കലാമോ ഉള്‍പെടുകയില്ല” (ഫത്ഹുല്‍ ബാരി:10/241). ഇബ്നുത്തീന്‍ (റ) പറയുന്നു.” ‘മുഅവ്വിദതൈനി’ കൊണ്ടും മറ്റു അല്ലാഹുവിന്‍റെ നാമങ്ങള്‍ കൊണ്ടുമുള്ള മന്ത്രം ആത്മീയ ചികിത്സയാണ്. അല്ലാഹുവിന്‍റെ മഹാത്മാക്കളുടെ നാവിലൂടെയാവുമ്പോള്‍ അവന്‍റെ സമ്മതത്തോടെ ശമനം ലഭിക്കുന്നതാണ്”(ഫത്ഹുല്‍ ബാരി:10/241).
Post a Comment