സിഹ്റിനുള്ള ചികിത്സ
🌹 *സിഹ്റിനുള്ള ചികിത്സ* 🌹
1️⃣8️⃣6️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
നബി(സ)യെ ജൂതനായ ലബീദ് ആഭിചാരം ചെയ്തപ്പോഴാണ് മുഅവ്വിദതൈനി അവതീര്‍ണ്ണമായത്. സിഹ്റ് ചെയ്ത സാധനങ്ങള്‍ പുറത്തെടുത്ത് നശിപ്പിച്ചാണ് നബി(സ)യുടെ രോഗം ചികിത്സിച്ചുമാറ്റിയത്. സിഹ്റ് ചെയ്ത വസ്തുക്കള്‍ പുറത്തെടുത്ത് നശിപ്പിക്കുകയാണ് സിഹ്റിനുള്ള ഏറ്റവും നല്ല പ്രതിവിധി (ഫത്ഹുല്‍ ബാരി:13/147). ഇബ്നു ഖയ്യിം പറയുന്നു: “സിഹ്റ് ചെയ്ത വസ്തുക്കള്‍ പുറത്തെടുത്ത് നശിപ്പിക്കുകയാണ് സിഹ്റിനുള്ള ഏറ്റവും നല്ല ചികിത്സ.
നബി(സ) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ആല്ലാഹു ദിവ്യബോധനം നല്‍കിയതനുസരിച്ച് കിണറില്‍നിന്ന് അതിലുണ്ടായിരുന്നത് പുറത്തെടുക്കുകയും ചെയ്ത സംഭവം ബുഖാരിയിലുണ്ട്. അത് ഇരുമ്പിന്‍റെ ചീര്‍പ്പ്, മുടി, ഈന്തപ്പനയുടെ ഉണങ്ങിയ ആണ്‍കുല എന്നിവയിലായിരുന്നു. അത് പുറത്തെടുത്തപ്പോള്‍ കെട്ടുകള്‍ അഴിയുന്നത് പോലെ നബി (സ)യുടെ വിഷമങ്ങളെല്ലാം നീങ്ങുകയായായിരുന്നു. സിഹ്റ് ബാധിച്ചവനെ ചികിത്സിക്കാന്‍ വളരെ നല്ല മാര്‍ഗ്ഗമാണിത്.
ചര്‍ദ്ദിച്ച് കൊണ്ടും മറ്റും ശരീരത്തില്‍നിന്ന് ചീത്തയായ നീര്, പദാര്‍ത്ഥങ്ങള്‍ എന്നിവ നീക്കുന്നതിന് തുല്യമാണ്”(തിബ്ബുന്നബവി:125). ഇബ്നു ഖയ്യിം തുടരുന്നു: “സിഹ്റിനുള്ള ഫലപ്രദമായ ചികിത്സയില്‍ ദൈവിക മരുന്നുകളും(മന്ത്രം) പെടുന്നു. എന്നല്ല, അതാണ് ഫലിക്കുന്ന മരുന്ന്” (തിബ്ബുന്നബവി:126). ഇബ്നു ഹജര്‍(റ) പറയുന്നു: “മന്ത്രം, ദുആ, കാവല്‍ ചോദിച്ചുകൊണ്ടുള്ള ദുആകള്‍ എന്നിവ കൊണ്ടെല്ലാം സിഹ്റ് ഒഴിവാകും” (ഫത്ഹുല്‍ ബാരി:13/161).
Post a Comment