സൂഫിസം എന്നത് ചുവപ്പ് തൊപ്പിയും നീളൻ കുപ്പായവും ഇട്ടു ഗാനങ്ങൾ ആലപിക്കുന്നവരാണോ ?

🌹 *സൂഫിസം എന്നത് ചുവപ്പ് 🔴തൊപ്പിയും നീളൻ കുപ്പായവും ഇട്ടു ഗാനങ്ങൾ ആലപിക്കുന്നവരാണോ* ❓🌹

1️⃣9️⃣0️⃣ഇസ്ലാമിക പഠനങ്ങൾ 

 *✍🏽മദീനയുടെ👑വാനമ്പാടി* 

 *സംഗീതകവുമായി ബന്ധപെട്ടു നിൽക്കുന്നവരാണ് ഇവർ ഇലാഹീ ഗാനങ്ങൾ ആലപിക്കാൻ അവർ യൂസ്‌ ചെയ്യുന്ന വസ്ത്ര ധാരണ മാത്രമാണ് മഹാന്മാരുടെ വാക്കുകളും മറ്റും കടമെടുത്തു ഗാനങ്ങൾ ആലപിക്കുന്നുണ്ടാവാം എന്നിരുന്നാലും ഇത്തരം പ്രവണതയെ ഇസ്ലാമിക രീതിയായി അവലംബിക്കുന്നവരോട് പറയുകയാണ് യാതാർത്ഥ സൂഫിസവുമായി ഇതിന് ഒരു ബന്ധവും ഇല്ല ✅* 

സുപ്രധാനവും മൗലികവുമായ രണ്ടടിത്തറകളിലാണ് സ്വൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. *ആത്മസമരം (മുജാഹദഃ), അല്ലാഹുവിനോടുളള പരമമായ പ്രേമം* (മുഹബ്ബത്ത്) എന്നിവയാണവ.


 സൂഫിസമെന്നാൽ നാം ഇന്ന് കാണുന്നത് പോലെ തൊപ്പിയും തലപ്പാവും താടിയും നീളൻ വസ്ത്രവുമായി നൃത്തം ചെയ്യലും, മനോഹരമായ അദൈവിക പ്രണയത്തിലും പ്രകൃതി സ്നേഹത്തിലും മാത്രം വിശ്വസിക്കുകയും ,ഈശ്വര കല്പനകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയ
ും , സാധാരണ മനുഷ്യർ ഇഷ്ടപ്പെട്ട് പോകുന്ന ആധുനിക ജീവിതരീതി അവലംബിക്കുകയും ,ഭൗതിക ചിന്തയിൽ മാത്രം ഉല്ലസിക്കുകയും ചെയ്യുന്നവരെ സൂഫികൾ എന്ന് വിളിക്കാൻ നമുക്കാകുമോ ?
ഈശ്വരീയ പ്രണയാനുരാഗം ശക്തി പ്രാപിച്ചു എല്ലാ നേരവും ദൈവസ്മൃതിയിലാണ്ട് കഴിയുകയും ഇഹലോക ജീവിതത്തിന്ന് ഒരു പ്രാധന്യവും നൽകാതെ ആത്മീയതിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സൂഫിവര്യന്മാരായിരുന്നു കഴിഞ്ഞ യുഗത്തിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ദർശിക്കാനായിരുന്നത്. എന്നാൽ വൃത്തിയായ വസ്ത്ര ധാരണയിൽ ശ്രദ്ധിക്കുകയും സുഖഭോഗങ്ങളിൽ താൽപര്യമില്ലാതി
രിക്കുകയും ചെയ്യുന്ന ഈ സൂഫീ ചിന്തകർ ഒരു തരം സന്യാസമാണ് നയിച്ചിരുന്നത്. ഏത് സമയവും ധ്യാനത്തിൽ മാത്രം കഴിഞ്ഞിരുന്ന ഇവർ അവരുടെ നിർബന്ധ പ്രാർത്ഥനകളിൽ ഒന്നിനും പോലും ഭംഗം വരുത്താതെ യഥാ ക്രമം നിർവഹിച്ചിരുന്നു . ഇത്തരം സൂഫിസം നയിക്കുന്നവർ നമുക്കിടയിൽ ഇന്നും കുറച്ചൊക്കെ കാണാമായിരിക്കും.
സുഖ ആർഭാടങ്ങളിലോ ജനസമ്മിതിയിലോ താൽപര്യമില്ലാതെ ആരുമറിയാതെ ഒതുങ്ങി കൂടുന്ന സൂഫി ചിന്തകരാണ് ഈ വിഭാഗം.
എന്നാൽ ആധുനിക സ്വയം പ്രഖ്യാപിത സൂഫികൾ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ മറ്റൊരു ദർശനത്തിലേക്കാണ് മനുഷ്യരെ നയിക്കുന്നത് . ഇവരാകട്ടെ ഈ യുഗത്തിലെ ജീവിക്കുന്ന ഒരു തരം മനുഷ്യരാണ് , അല്ലെങ്കിൽ മാനസിക അസ്വസ്ഥത ബാധിച്ച വിഭാഗമാണ് എന്ന് മാത്രമേ നമുക്ക് കാണാനാകൂ.
ആരൊക്കെ ഈ വിഭാഗത്തെ സൂഫി അനുയായികളും ഉന്നത സൂഫികളും എന്ന് വിശേഷിപ്പിച്ചാലും .
ചിലയിടങ്ങളിൽ
വിവിധ ഭാഷാ ഖവാലിയും കീർത്തനങ്ങളും ഉരുവിട്ട് ,പ്രത്യേക കൂടാരമുണ്ടാക്കി അതിനകത്തു മദ്യവും മയക്കും കഴിച്ച് മറ്റൊരു ലോകത്തായി ജീവിക്കുന്ന ഇവരിലൊന്നും ദൈവ ഭക്തിയോ മുൻകാല സൂഫികളിൽ കണ്ട നന്മയുടെ ഗുണമോ ദർശിക്കാനാവില്ല.
ഇന്ന് നമുക്ക് പല ഭാഗങ്ങളിലും കാണാനാവുന്നത് ഇത്തരം ആധുനിക സ്വയം പ്രഖ്യാപിത സൂഫികളുടെ ആഭാസങ്ങളാണ്.
നമ്മുടെ സാഹിത്യത്തിലും എഴുത്തുകളിലും വർണ്ണിക്കപ്പെടുന്ന സൂഫിസത്തിന്റെ മഹത്വമൊന്നും ഇന്ന് കാണുന്ന വ്യാജ സൂഫിസത്തിലോ കാണാൻ സാധിക്കില്ല എന്നത് സത്യമാണ്. എന്നാലും സൂഫിസമെന്നത് മഹത്തായ ദൈവ പാതയും, മനോഹരമായ ഒരു ആശയവും എന്നതിൽ തർക്കമില്ല.
യഥാർഥ സൂഫിസത്തെ വിശ്വാസികൾക്ക് അവഗണിക്കാനോ വിമർശിക്കാനോ കഴിയില്ല .
Sufism, mystical Islamic belief and practice in which Muslims seek to find the truth of divine love and knowledge through direct personal experience of God.
It consists of a variety of mystical paths that are designed to ascertain the nature of humanity and of God and to facilitate the experience of the presence of divine love and wisdom in the world.

 *സ്വൂഫി തത്വങ്ങള്‍* 

സുപ്രധാനവും മൗലികവുമായ രണ്ടടിത്തറകളിലാണ് സ്വൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. ആത്മസമരം (മുജാഹദഃ), അല്ലാഹുവിനോടുളള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യന്‍ നന്നായി തീരും. അത് നേടിയെടുക്കാന്‍ നടത്തുന്ന ത്യാഗവും സമരവുമാണ് മുജാഹദഃ. അതുപദേശിക്കുന്നവരാണ് ഗുരുക്കന്മാര്‍. വലിയ്യുകള്‍, സാഹിദുകള്‍, സ്വൂഫികള്‍, ശൈഖുമാര്‍ എന്നീ അപരനാമത്തിലറിയപ്പെടുന്നവര്‍ ആത്മീയാചാര്യന്മാരായ ഗുരുക്കളിലൂടെ തിരുനബി (സ്വ) യുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ആത്മശുദ്ധിയുടെ വഴി. ഒരു ഉദാഹരണത്തിലൂടെ ഈ വസ്തുത നമുക്ക് മനസ്സിലാക്കാം: പ്രഭാതത്തില്‍ സൂര്യനുദിക്കുന്നതോടെ സന്ധ്യയുടെ ഇരുള്‍ നീങ്ങുന്നു. രാത്രിയില്‍ പ്രകാശമില്ലാതെ നാം ഒന്നും കാണുന്നില്ല. ഇരുള്‍ഭയം മാത്രം ബാക്കി. സൂര്യപ്രകാശത്തില്‍ നാം സര്‍വ്വ വസ്തുക്കളെയും കാണുന്നു. എങ്കിലും നമ്മുടെ നഗ്നദൃഷ്ടിയില്‍പ്പെടാത്ത ധാരാളം വസ്തുക്കള്‍ അന്തരീക്ഷത്തിലുണ്ട.് അണുക്കള്‍, കീടങ്ങള്‍, ചെറുപ്രാണികള്‍ തുടങ്ങിയവയെ സൂര്യനുദിച്ച് പ്രകാശം പരന്നിട്ടും കാണുന്നില്ല. എന്നാല്‍ സൂര്യപ്രകാശം ദര്‍പ്പണത്തിലേക്കു പതിപ്പിക്കുകയും ദര്‍പ്പണത്തിലൂടെ പ്രതിഫലിപ്പിക്കുന്ന പ്രകാശത്തില്‍ നോക്കുകയും ചെയ്താല്‍ കീടങ്ങളെ കണ്ടുപിടിക്കാന്‍ കഴിയുന്നു. ഇതുപോലെ പ്രവാചക കുടുംബത്തിലെ സൂര്യഗോളമായ തിരുനബി (സ്വ) യുടെ സന്ദേശങ്ങള്‍ സ്വീകരിച്ച മുസ്‌ലിമിന്റെ ഹൃദയം അന്ധകാരം നീങ്ങി ഈമാനിക പ്രകാശം കൊണ്ട് പ്രഭാപൂരിതമായിട്ടുണ്ട്. എങ്കിലും ആ ഹൃദയത്തില്‍ അടിഞ്ഞു കൂടിയ നിരവധി കീടങ്ങളും ബാക്ടീരിയകളുമുണ്ട്. അഹങ്കാരം, അസൂയ, ലോകമാന്യം, വെറുപ്പ്, ദേഷ്യം, പക തുടങ്ങിയവയാണത്. ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുകയില്ല. സ്വഹാബികളും താബിഉകളും പ്രവാചക സഹവാസമെന്ന മഹാഭാഗ്യം കൊണ്ടത് നേടിയെടുത്തു. പിന്‍ഗാമികള്‍ക്കത് കണ്ടുപിടിച്ചു ചികിത്സിച്ചു സുഖപ്പെടുത്താനുളള എളുപ്പ വഴി നബി (സ്വ) യുടെ സന്ദേശങ്ങള്‍ ആത്മീയ ഗുരുക്കന്മാരാകുന്ന കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുകയാണ്. ആ ദര്‍ശനം വഴി നേടിയെടുക്കുന്നത് ആത്മശുദ്ധീകരണമാണ്.

ആത്മീയ ഗുരുക്കള്‍ക്ക് ആവേശം പകരുന്ന ഒരു ഹദീസ് കാണുക. അനസ് (റ) പറയുന്നു: 'തിരുനബി (സ്വ) എന്നെ വിളിച്ചു ഉപദേശിച്ചു. എന്റെ കുഞ്ഞുമോനേ, പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു മനുഷ്യനോടും യാതൊരു വെറുപ്പും നിന്റെ മനസ്സിലില്ലാതെ ജീവിക്കാന്‍ കഴിയുമെങ്കില്‍ നീ അത് ചെയ്യുക. അതെന്റെ ചര്യയാണ്. എന്റെ ചര്യ പുനരുജ്ജീവിപ്പിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.' (തിര്‍മുദി)

ഭൗതിക വിരക്തിയില്‍ പൂര്‍ണ്ണത പ്രാപിച്ചു കൊണ്ടാണ് ഈ സുന്നത്ത് പുനരുജ്ജീവിപ്പിക്കാന്‍ സ്വൂഫീ ലോകത്തിന് കഴിഞ്ഞത്. ജനസ്വാധീനവും അധികാരമോഹവും ഭൗതിക പ്രേമവും കുടികൊളളുന്ന ഹൃദയത്തില്‍ ഈ ചര്യ പ്രവേശിക്കുകയില്ല. (അവാരിഫുല്‍ മആരിഫ് 303)

ആത്മശുദ്ധി നേടുന്നതിന് കഠിനാദ്ധ്വാനം ചെയ്യുന്ന മുജാഹദഃ യെ കുറിച്ചുള്ള ചിത്രം ഇങ്ങനെയാണ്: അല്ലാഹുവില്‍ നിന്ന് മനുഷ്യനെ അകററുന്ന നാലു പ്രതികളുണ്ട്. മനസ്സ്, ദുന്‍യാവ്, പിശാച്. സൃഷ്ടികള്‍. ഇവ നാലും വ്യത്യസ്ത ശൈലിയില്‍ മനുഷ്യന്റെ പ്രയാണത്തിന്ന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നു. ഇവയില്‍ ഒന്നാംപ്രതി മനസ്സാണെന്ന് തിരിച്ചറിയലും സ്വന്തം പോരായ്മകള്‍ കണ്‌ടെത്തി തിരുത്താനുള്ള ആര്‍ജവം നേടലുമാണ് ആത്മസമരത്തിന്റെ ഒന്നാംഘട്ടം. ഈ ഘട്ടം വിജയകരമായി നേരിട്ടാല്‍ പിന്നീടുളള പ്രയാണത്തില്‍ പിശാച് നിരന്തരം പിഴപ്പിക്കാനും പീഡിപ്പിക്കാനും ശ്രമിക്കും. ആ സന്ദര്‍ഭത്തിലാണ് ശൈഖിന്റെ പിന്‍ബലം ഉണ്ടായിരിക്കേണ്ടത്. പ്രസിദ്ധ സ്വൂഫി ചിന്തകനായ ഇബ്‌നു അജീബ (റ) പറയുന്നത് കാണുക: 'നേര്‍മാര്‍ഗ്ഗം തേടുന്നവര്‍ക്ക് മുജാഹദഃ ചെയ്‌തേ ശോഭിക്കാന്‍ കഴിയൂ. ആരംഭം ശുഭമായാല്‍ അവസാനവും ശുഭം തന്നെ. അലസതയും വീഴ്ചയും കൈവെടിഞ്ഞ് അത്യദ്ധ്വാനം ചെയ്യുന്നവര്‍ക്കേ വിജയ പ്രതീക്ഷയുളളൂ.' (ഈഖാളുല്‍ ഹിമമം 2:370)

അല്ലാഹുവിനോടുളള പരമമായ പ്രേമമാണല്ലോ സ്വൂഫി തത്വങ്ങളില്‍ രണ്ടാമത്തെത്. ഇത് സാധിച്ചെടുക്കുന്നതിന് നിരവധി ത്യാഗം ചെയ്യുന്നവരാണ് മുര്‍ശിദുകളായ ആത്മീയ ഗുരുക്കന്മാര്‍. നിരവധി അഗ്നി പരീക്ഷകള്‍ അവര്‍ നേരിടുന്നു. സൂക്ഷ്മതയാണ് ആ ജീവിതത്തിലെ പ്രധാന ധര്‍മ്മങ്ങളിലൊന്ന്. തിരുനബി (സ്വ) യുടെ പാഠശാലയില്‍ നിന്ന് പകര്‍ത്തിയ സുന്നത്തുകള്‍ ഒന്ന് പോലും ചോര്‍ന്നു പോകാതെ അതീവ സൂക്ഷ്മതയോടെ അനുഷ്ഠിക്കുകയും ശരീരത്തിന് പ്രയാസരഹിതമാക്കുകയും ചെയ്യുന്നതായി ഔലിയാക്കളുടെയും സ്വൂഫികളുടെയും ജീവിതം പഠനവിധേയമാക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.

ചില ഉദാഹരണങ്ങള്‍:

മിമ്പറുകളില്‍ നിന്ന് പോലും സ്വൂഫി ദര്‍ശനങ്ങള്‍ പ്രബോധനം ചെയ്ത മഹാനായ സാഹിദാണ് ശിബ്‌ലി നുഅ്മാന്‍ (റ) (മരണം ഹിജ്‌റ 334). ഗുരുവായ ശിബ്‌ലിയുടെ മരണസമയത്തെ സ്ഥിതി വിശേഷമെന്തായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പരിചാരകനോട് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി: 'അദ്ദേഹത്തിന്റെ ശബ്ദം നിലച്ചു. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായപ്പോള്‍ വുളു ചെയ്തു കൊടുക്കണമെന്ന് ആംഗ്യഭാഷയില്‍ എന്നെ അറിയിച്ചു. ഞാന്‍ വുളു ചെയ്തു കൊടുത്തു. പക്ഷേ, അദ്ദേഹത്തിന്റെ ഇടതൂര്‍ന്നു വളര്‍ന്ന താടി തിക്കകററി കൊടുക്കുവാന്‍ ഞാന്‍ മറന്നു പോയി. ഉടനെ എന്റെ കൈ പിടിച്ചു താടിയിലേക്ക് നീക്കി. ഞാന്‍ ആ സുന്നത്ത് ഗുരുവിന് നിര്‍വ്വഹിച്ചു കൊടുക്കുകയും ചെയ്തു'. (അവാരിഫ് 317)

ശൈഖ് ജിലാനീ (റ) ഒരു രാത്രിയില്‍ നാല്‍പതു തവണ കുളിച്ചതും സുന്നത്ത് സൂക്ഷിച്ചതിന്റെ ഉദാഹരണമാണ്. രാത്രിയില്‍ വലിയ അശുദ്ധിയുണ്ടയാല്‍ ഉടനെ കുളിച്ചു ശുദ്ധി വരുത്തല്‍ നിര്‍ബന്ധമില്ല. എങ്കിലും സുന്നത്താണ്. സ്വുബ്ഹി നിസ്‌ക്കാരത്തിനു മുമ്പ് കുളിക്കലേ നിര്‍ബന്ധമുളളൂ. എന്നിട്ടും സ്ഖലനം വഴി അശുദ്ധിയുണ്ടായ ഉടനെ ശൈഖ് ജീലാനി (റ) കുളിച്ചു. വീണ്ടും അശുദ്ധി, വീണ്ടും കുളിച്ചു. ഈ പരീക്ഷണം നാല്പതു തവണ ആവര്‍ത്തിച്ചു. ശൈഖവര്‍കള്‍ വിജയിച്ചു. സുന്നത്തുകള്‍ പാലിച്ചു. ശരീരമൊതുക്കി ആത്മീയത ഉള്‍കൊണ്ട മഹാത്മാക്കളില്‍ ഒരാളാണ് നഫീസത്തുല്‍ മിസ്വ്‌രിയ്യഃ (റ) (മരണം ഹിജ്‌റ 208). മക്കയില്‍ ജനിച്ച് മദീനാശരീഫില്‍ വളര്‍ന്നു ഈജിപ്തില്‍ കുടിയേറി പാര്‍ത്ത മഹതിയുടെ ജീവിതം ജനങ്ങള്‍ക്ക് ഇസ്‌ലാമിക പ്രഭ ചൊരിയുന്നതായിരുന്നു. നോമ്പും നിസ്‌ക്കാരവും ഖുര്‍ആന്‍ പാരായണവുമായി കഴിഞ്ഞു കൂടിയ മഹതി സ്വന്തം കരങ്ങള്‍ കൊണ്ട് ഖബര്‍ കുഴിക്കുകയും അതിലിറങ്ങിയിരുന്നു 190 പ്രാവശ്യം ഖുര്‍ആനോതി തീര്‍ക്കുകയും ചെയ്തിരുന്നു. മരണാസന്നയായി കിടക്കുമ്പോള്‍ നോമ്പുകാരിയായിരുന്നു. നോമ്പു മുറിക്കണമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. 'കഴിഞ്ഞ മുപ്പത് വര്‍ഷമായി എന്നെ നോമ്പുകാരിയായി മരിപ്പിക്കണമന്ന് ഞാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുന്നു. അതിനവസരം കിട്ടിയതാണിപ്പോള്‍. എന്നിട്ട് ഞാനീ നോമ്പ് മുറിക്കുകയോ, അതൊരിക്കലുമില്ല.' (നൂറുല്‍ അബ്‌സ്വാര്‍)

ചുരുക്കത്തില്‍, ഔലിയാക്കളും ശൈഖുമാരും സ്വൂഫികളും തിരുനബി (സ്വ) യുടെ ആത്മീയ ഭാവങ്ങളില്‍ നിന്നകന്നവരല്ല; കൂടുതല്‍ അടുത്തവരാണ്. വെട്ടിപ്പും തട്ടിപ്പുമായി നടന്നു ഭൗതിക സുഖങ്ങളില്‍ മുഖം കുത്തിയവരല്ല; ആത്മത്യാഗം ചെയ്തവരാണ്. സുന്നത്തും ഫര്‍ളും ഒഴിവാക്കി സുഖിച്ചു വിലസിയ അലസന്മാരല്ല; പട്ടിണി കിടന്നും ഉറക്കമൊഴിച്ചും കഷ്ടപ്പെട്ട് ആരാധിച്ചവരാണ്.