രക്ഷാകവചമായി, എത്തുന്ന സ്വലാത്ത്

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *✍മദീനയാണെന്റെ സ്വപ്നം*
------------------------------------------------------
   *☘️ രക്ഷാകവചമായി ☘️* 
       *🌹എത്തുന്ന സ്വലാത്ത്🌹*

💚🌹💚🌹💚🌹💚🌹
 അബൂബക്കർ ശിബ്‌ലി (റ) പറയുന്നു, എന്റെ ഒരു അയൽവാസി മരണപ്പെട്ടു. അദ്ദേഹത്തെ ഞാൻ മരണാനന്തരം സ്വപ്നം കണ്ടു. ഞാൻ അദ്ദേഹത്തോട് അല്ലാഹു ﷻ താങ്കളെ എന്ത് ചെയ്തുവെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: അല്ലയോ ശിബ് ലി.., ഭീതിതമായ പല അവസ്ഥകളും കഴിഞ്ഞു ഖബ്റിലെ ചോദ്യവേളയിൽ ഞാനാകെ കുഴങ്ങിപ്പോയി... ഉത്തരം പറയാൻ കഴിയാതെ ഞാനാകെ വിഷമിച്ചു. ഉത്തരം മുട്ടി. ഞാൻ ചിന്തിച്ചു എങ്ങിനെയാണീ നാശം എനിക്ക് വന്നുപെട്ടത്..? മുസ്ലിമായിട്ടല്ലെ ഞാൻ മരിച്ചത്..? അപ്പോൾ ഒരു വിളിയാളം കേട്ടു ഇത് നീ നിന്റെ നാവിനെ സൂക്ഷിക്കാത്തതുകൊണ്ട് വന്ന വിപത്താണ്. അങ്ങിനെ രണ്ട് മലക്കുകൾ എന്നെ ശിക്ഷിക്കാനൊരുങ്ങിയപ്പോൾ സുന്ദരനായൊരു മനുഷ്യൻ എന്റെയും മലക്കുകളുടെയും ഇടയിൽ മറയായി നിന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും പരിമളം അടിച്ചു വീശുന്നു. അദ്ദേഹം എനിക്ക് ഉത്തരം പറഞ്ഞു തന്നു. ഞാനത് പറഞ്ഞു. ശേഷം ഞാൻ പറഞ്ഞു താങ്കൾക്ക് അല്ലാഹു ﷻ അനുഗ്രഹം ചൊരിയട്ടെ താങ്കൾ ആരാണ്..? അദ്ദേഹം പറഞ്ഞു, നീ തിരുനബി ﷺ യുടെ മേൽ ചൊല്ലിയ സ്വലാത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ട ആളാണ് ഞാൻ. ഏതു വിഷമഘട്ടത്തിലും നിന്നെ സഹായിക്കാൻ എനിക്ക് നിർദ്ദേശമുണ്ട്...
  (ഖൗലുൽ ബദീഅ്)

*اَللّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ الْفَاتِحِ لِمَا اُغْلِقَ وَالْخَاتِمِ لِمَا سَبَقَ وَالنَّاصِرِ الْحَقِّ بِالْحَقِّ وَالْهَادِي اِلَى صِرَاطِكَ الْمُسْتَقِيمَ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ.*

*സ്വലാത്ത് ചൊല്ലാൻ മറക്കല്ലേ കൂട്ടുക്കാരെ...☺️*

*محمد عاشق✍🏻*