ഇബ്ലീസ്
🚪 *ഇബ്ലീസ്* 🚪
1⃣6️⃣2️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
അഹങ്കാരത്തിൻ്റെയും അസൂയയുടെയും അനുസരക്കേടിൻ്റെയും ഫലമാണ് *ഇബ്ലീസ്*
പിശാചിന്റെ വ്യക്തിനാമമാണ് ഇബ്‌ലീസ്. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവന്‍, ദുഷ്ടന്‍ എന്നൊക്കെയാണ്അര്‍ഥം. പിശാച് സാമാന്യതലത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത് ശൈത്വാന്‍ എന്ന പദത്തിലൂടെയാണ്. *ശൈത്വാന്‍ എന്നത് ഖുര്‍ആനില്‍ 52 സ്ഥലത്ത് പ്രയോഗിച്ചിട്ടുണ്ട്* . എതിരാളി എന്നും ഖുര്‍ആന്‍ പരികല്‍പന നടത്തുന്നു. എന്നാല്‍ ഇബ്‌ലീസ് എന്ന വ്യക്തിനാമം തന്നെ 9 സ്ഥലത്ത് പ്രയോഗിക്കുന്നുണ്ട്. ചില സൂക്തങ്ങളില്‍ (ഉദാ: അല്‍ബഖറ 34) *ഇബ്‌ലീസ് എന്നും ശൈത്വാന്‍ എന്നും ഒരേ അര്‍ഥത്തില്‍ പ്രയോഗിക്കുന്നതായി കാണാം.* ഡയാബോലോസ് എന്ന ഗ്രീക്ക് പദത്തിന് ഇബ്‌ലീസ് എന്ന പേരുമായി സാധര്‍മ്യം കാണുന്നു. പ്രസ്തുത ഗ്രീക്ക് പദത്തിന് വഴിപിഴച്ചവന്‍ എന്നാണര്‍ഥം. ‘പിശാച് ‘എന്ന അര്‍ഥത്തില്‍ ഈ പദം ഉപയോഗിക്കപ്പെടുന്നു. ഇസ്‌ലാമിക വ്യാഖ്യാനമനുസരിച്ച് ഇബ്‌ലീസ് എന്നതുകൊണ്ട് സൂചിപ്പിക്കപ്പെടുന്നത് ഒരു സാമാന്യസങ്കല്‍പമല്ല. *വ്യക്തിപരമായ അസ്തിത്വം തന്നെയാണ്* .
ഇബ്ലീസിനെക്കുറിച്ച് ളഹാക്ക് (റ) ഇബ്നു അബ്ബാസ് (റ) വിൽ നിന്നുദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം
'ജിന്നുകൾ ഭൂമിയിൽ കലാപമുണ്ടാക്കി രക്തം ചിന്തി അപ്പോൾ അവരെ അടിച്ചമർത്താൻ അല്ലാഹു ഇബ്ലീസിനെ നിയോഗിച്ചു മലക്കുകളുടെ ഒരു സൈന്യവുമായി ഇബ്ലീസ് ഭൂമിയിലിറങ്ങി ജിന്നുകളിൽ പലരേയും കൊന്നൊടുക്കി അവശേഷിച്ചവരെ അഗാധ സമുദ്രത്തിലെ ദ്വീപുകളിലേക്ക് നാട് കത്തി
മുഹമ്മദ്ബ്നു ഇസ്ഹാഖ്(റ) റിപ്പോർട്ട് ചെയ്യുന്നു പാപം ചെയ്യുന്നതിന്ന് മുമ്പ് ഇബ്ലീസിന്റെ പേര് *അസാസിൽ എന്നായിരുന്നു* *പാണ്ഡിത്യത്തിലും ആരാധനയിലും മറ്റാരെക്കാളും മുന്നിട്ടു നിന്നിരുന്നു*
ഇബ്നു അബീ ഹാതിം (റ) റിപ്പോർട്ട് ചെയ്യുന്നു അസാസിൽ എന്നായിരുന്നു പേര് *മലക്കുകളിൽ സമുന്നത പദവിയുള്ളവരിൽ ഒരാളായിരുന്നു*
സഈദുബ്നു മുഅയ്യബ് (റ) പറയുന്നു:
ഇബ്ലീസ് ദുൻയാവിന്റെ ആകാശത്തിലെ *മലക്കുകളുടെ നേതാവായിരുന്നു*
ഇബ്ലീസിന്റെ പദവികൾ കാണിക്കുന്ന ധാരാളം റിപ്പോർട്ടുകളുണ്ട് അവന്ന് *ഒരുപദവിയും ഫലപ്പെട്ടില്ല*
*അല്ലാഹു ആദരിച്ചവരെ ആദരിക്കണം*
ആദം നബി (അ)നെ ഇബ്ലീസ് ആദരിച്ചില്ല അത് കാരണം അല്ലാഹു അവനെ ശപിച്ചു ഇറങ്ങിപ്പോവാൻ കല്പിച്ചു നിന്ദ്യനും നിസ്സാരനുമായി ഇറങ്ങിപ്പോവാൻ കല്പിച്ചു
അപ്പോഴും അവൻ പശ്ചാത്തപിച്ചില്ല *ആദമിനോടുള്ള കോപവും അസൂയയും മനസ്സിൽ നിറഞ്ഞു ആദം സന്തതികളെ വഴിപിഴപ്പിക്കും അതാണെന്റെ ജീവിത ലക്ഷ്യം*
ഖിയാമം നാളിൽ *ഒന്നാമത്തെ കാഹളത്തിൽ ഊതപ്പെടും അപ്പോൾ എല്ലാ ജീവജാലങ്ങളും നശിക്കും അക്കാലം വരെ തന്റെ ആയുസ്സു നീട്ടിത്തരണെമെന്ന് ഇബ്ലിസ് ആവശ്യപ്പെട്ടു*
ആ ആവശ്യം അല്ലാഹു അംഗീകരിച്ചുകൊടുത്തു
മനുഷ്യശരീരത്തിനകത്തും പുറത്തും ഇബ്ലീസ് സഞ്ചരിക്കും *മനുഷ്യനെ വഴിപിഴപ്പിക്കും*
സൂറത്തു അഅ്റാഫിൽ ഇങ്ങനെ കാണാം
അല്ലാഹു പറഞ്ഞു: എന്നാൽ ഇതിൽ നിന്ന് നീ ഇറങ്ങിപ്പോവുക കാരണം ഇതിൽ വെച്ച് അഹംഭാവം നടിക്കുവാൻ നിനക്ക് പാടില്ല പുറത്ത് പോവുക നീ നിസ്സാരന്മാരിൽ പെട്ടവനാകുന്നു '(7:13)
സ്വർഗത്തിൽ നിന്ന് പുറത്ത് പോവുക ആകാശത്തിൽ നിന്ന് പുറത്ത് പോവുക മലക്കുകളുടെ കൂട്ടത്തിൽ നിന്ന് പുറത്ത് പോവുക എല്ലാ പദവികളും നഷ്ടപ്പെട്ടു നിസ്സാരനായി നിന്ദ്യനായി എല്ലാം നഷ്ടപ്പെട്ടപ്പോഴും *പ്രതികാര ചിന്തയാണ് ഇബ്ലീസിന്റെ മനസ്സിൽ നിറഞ്ഞു നിന്നത്* പശ്ചാത്താപമില്ല
സൂറത്ത് അഅ്റാഫിൽ ഇങ്ങനെ കാണാം
ഇബ്ലീസ് പറഞ്ഞു: ' *മനുഷ്യർ എഴുന്നേൽപ്പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ ഒഴിവ് നൽകേണമേ* ' (7:14)
അല്ലാഹു പറഞ്ഞു: 'നിശ്ചയമായും നീ ഒഴിവ് നൽകപ്പെട്ടവരിൽ പെട്ടവനാകുന്നു '(7:15)
പുനരുത്ഥാന ദിവസം വരെ ആയുസ്സുനീട്ടിക്കൊടുക്കാൻ അബ്ലീസ് ആവശ്യപ്പെട്ടു കാഹളത്തിലെ ഒന്നാം ഊതൽവരെ അവന്റെ ആയുസ്സ് നീട്ടിക്കൊടുത്തു
മനുഷ്യന്റെ മുമ്പിലുള്ള ഒരു പ്രതികൂല ശക്തിയാണ് ഇബ്ലീസ് *ആത്മീയതയിലേക്കുള്ള മനുഷ്യമുന്നേറ്റത്തിന്റെ തടസ്സമാണ് ഇബ്ലീസും ശൈത്വാന്മാരും അവരെ സമരം ചെയ്തു തോൽപിച്ചു മുന്നേറണം* അപ്പോഴാണ് വിജയത്തിന്റെ മധുരം അനുഭവിക്കുക
ഇബ്ലീസ് ജിന്നുകളുടെ പിതാവല്ല എന്ന അഭിപ്രായവും നിലവിലുണ്ട് ജിന്നുകളുടെ പിതാവിന്റെ പേര് ജാത് എന്നാണത്രെ ജാനിന്റെ പുത്രന്മാരിൽ ഒരാളാണത്രെ ഇബ്ലീസ്
ഒരു ജിന്ന് സ്ത്രീയെ ഇബ്ലീസ് വിവാഹം ചെയ്തു *ഇതിലുണ്ടായ മക്കളെ ശൈത്വാന്മാർ എന്നു വിളിക്കുന്നു* ആ നിലക്ക് *ശൈത്വാന്മാരുടെ പിതാവാണ് ഇബ്ലീസ് എന്നു പറയാം*
ഇബ്ലീസ് അല്ലാഹുവിനോട് പറഞ്ഞു
'ആദം കാരണം ഞാൻ നാശത്തിലായി എന്റെ സ്ഥാനമാനങ്ങളെല്ലാം നഷ്ടപ്പെട്ടു ഞാൻ വഴികേടിലായി *ആദമിന്റെ സന്താനപരമ്പരയെ ഞാൻ വഴികേടിലാക്കും അവർ സഞ്ചരിക്കുന്ന വഴികളിലെല്ലാം ഞാനവരെ കാത്തിരിക്കും അവരുടെ മനസ്സിൽ ഞാൻ ദുഷിച്ച ചിന്തകൾ നിറയ്ക്കും തെറ്റുകൾ ചെയ്യാൻ ഞാനവരെ പ്രേരിപ്പിക്കും നീചകാര്യങ്ങൾ ഭംഗിയായി തോന്നിപ്പിക്കും മനുഷ്യവർഗ്ഗത്തിൽ ബഹുഭൂരിഭാഗത്തെയും ഞാൻ വഴികേടിലാക്കുക തന്നെ ചെയ്യും*
സൂറത്ത് അഅ്റാഫിൽ ഇങ്ങനെ കാണാം
ഇബ്ലീസ് പറഞ്ഞു: 'എന്നാൽ നീ എന്നെ വഴിപിഴവിൽ ആക്കിയിരിക്കയാൽ , തീർച്ചയായും, നിന്റെ ചൊവ്വായ പാതയിൽ ഞാൻ അവർക്കായി കാത്തിരിക്കുക തന്നെ ചെയ്യും '(7:16)
ധിക്കാരത്തിന്റെ ഭാഷയിൽ ഇബ്ലീസ് തുടർന്നു
'മനുഷ്യരുടെ മുമ്പിലൂടെയും പിന്നിലൂടെയും ഞാൻ വരും അവരുടെ ഇടതുഭാഗത്തുകൂടെയും വലതുഭാഗത്തു കൂടെയും ഞാൻ വരും ഞാൻ പറയുന്നവർ കേൾക്കും അനുസരിക്കും *അവരിലധികപേരും നിനക്ക് നന്ദികാണിക്കില്ല നന്ദികെട്ടവരായി നിനക്കവരെ കാണാം*
മനുഷ്യരെ വഴിപിഴപ്പിക്കാൻ കഴിയുന്ന കാര്യത്തിൽ അവന്ന് നല്ല വിശ്വാസമുണ്ട്
വിശുദ്ധ ഖുർആൻ പറയുന്നു
(ഇബ്ലീസ് പറഞ്ഞു:) 'അവരുടെ മുമ്പിലൂടെയും അവരുടെ പിന്നിലൂടെയും , അവരുടെ വലതു ഭാഗത്തു നിന്നും ഇടതു ഭാഗത്ത് നിന്നും ഞാനവരുടെ സമീപം ചെല്ലുക തന്നെ ചെയ്യും അവരിൽ അധികപേരെയും നന്ദികാണിക്കുന്നവരായി നീ കണ്ടെത്തുന്നതുമില്ല ' (7:17)
അല്ലാഹുവിനോടാണ് ഈ വിരോധം മുഴക്കിയത് *ഏത് ഹീന മാർഗ്ഗം ഉപയോഗിച്ചും മനുഷ്യരെ വഞ്ചിക്കുമെന്നാണ് ഇബ്ലീസ് വാദിച്ചത്*
സൂറത്തുൽ ഹിജറിലെ വചനങ്ങൾ നോക്കാം
അല്ലാഹു പറഞ്ഞു: 'എന്നാൽ നീ ഇവിടെ നിന്ന് പുറത്ത് പോവുക *നിശ്ചയമായും നീ ആട്ടപ്പെട്ടവനാകുന്നു* '(15:34)
ഖാല ഫഖ്റുജ് മിൻഹാ ഫഇന്നക്ക റജീം
'നിശ്ചയമായും നിന്റെ മേൽ പ്രതിഫല നടപടിയുടെ ദിവസം വരെ ശാപമുണ്ടായിരിക്കും '(15:35)
ഇബ്ലീസ് പറഞ്ഞു: 'എന്റെ റബ്ബേ എന്നാൽ മനുഷ്യർ എഴുന്നേൽപ്പിക്കപ്പെടുന്ന പുനരുത്ഥാന ദിവസം വരെ നീ എനിക്ക് താമസം നൽകേണമേ' (15:36)
അല്ലാഹു പറഞ്ഞു : 'എന്നാൽ നീ താമസം നൽകപ്പെട്ടവരിൽ പെട്ടവൻ തന്നെ '(15:37)
'അറിയപ്പെട്ട നിശ്ചിതസമയത്തിന്റെ ദിവസം വരെ '(15:38)
അന്ത്യനാൾ വരെ ഇബ്ലീസിന്ന് സമയം നീട്ടിക്കൊടുത്തു പുനരുത്ഥാനം വരെ കിട്ടിയില്ല അന്ത്യനാൾവരെയുള്ളവരെ വഴിപിഴപ്പിക്കാൻ ശ്രമിക്കാം
വിശുദ്ധ ഖുർആൻ പറയുന്നു:
ഇബ്ലീസ് പറഞ്ഞു: 'എന്റെ റബ്ബേ നീ എന്നെ വഴികേടിലാക്കിയതിനാൽ തീർച്ചയായും *ഭൂമിയിൽ അവർക്ക് ഞാൻ പാപങ്ങളെ ഭംഗിയാക്കി കാണിക്കുകയും അവരെ മുഴുവൻ ഞാൻ വഴികേടിലാക്കുകയും തന്നെ ചെയ്യും '* (15:39)
എല്ലാവരെയും വഴികേടിലാക്കുമെന്ന് ഇബ്ലീസ് പറഞ്ഞു പിന്നെ അവൻ ഇങ്ങനെ തിരുത്തി
' *നിന്റെ നിഷ്കളങ്കരായ അടിയാന്മാരെ ഒഴികെ'*
സർവ്വകാര്യങ്ങളും അല്ലാഹുവിൽ ഭരമേല്പിച്ച സത്യവിശ്വാസികളുടെ ഒരു സംഘം ഭൂമിയിലുണ്ടാവും അവരെ വഴിപിഴപ്പിക്കാൻ കഴിയില്ല അവരുടെ മുമ്പിൽ ഇബ്ലീസ് വിജയിക്കില്ല
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം
'(ഇബ്ലീസ് പറഞ്ഞു:) അവരിൽ നിന്നുള്ള നിന്റെ നിഷ്കളങ്കരാക്കപ്പെട്ട അടിമകളൊഴികെ '(15:40)
അല്ലാഹു പറഞ്ഞു: 'ഇത് എന്റെ മേൽ ബാധ്യസ്ഥമായ ചൊവ്വായ മാർഗ്ഗമാകുന്നു '(15:41)
എന്റെ നിഷ്കളങ്കരായ അടിമകളെ നിനക്കുവഴിപിഴപ്പിക്കാനാവില്ല അവരെ ഞാൻ കാത്തുരക്ഷിക്കും അതെന്റെ ബാധ്യതയാണ്
അല്ലാഹു വീണ്ടും പറയുന്നു
'(അല്ലാഹു പറഞ്ഞു:) തീർച്ചയായും എന്റെ അടിമകൾ-അവരുടെ മേൽ നിനക്ക് യാതൊരു അധികാര ശക്തിയുമില്ല *നിന്നെ പിൻപറ്റുന്ന വഴികെട്ടവരൊഴികെ* '(15:42)
ഇബ്ലീസിന്നും അവനെ പിൻപറ്റുന്നവർക്കും പരലോകത്ത് താമസിക്കാനുള്ള ഭവനം ഏത് ?
*ജഹന്നം എന്ന നരകം*
വിശുദ്ധ ഖുർആൻ പറയുന്നു:
'നിശ്ചയമായും ജഹന്നം അവരുടെ മുഴുവനും വാഗ്ദത്തസ്ഥാനമാകുന്നു '(15:43)
ഇബ്ലീസിന്റെ പ്രേരണക്കൊണ്ട് മനുഷ്യർ പലതരം പാപങ്ങൾ ചെയ്യും എല്ലാ പാപങ്ങളും ഒരു പോലെയല്ല
അഹങ്കാരം, അസൂയ, നുണപറയൽ, എല്ലാം തെറ്റുകൾ തന്നെ
പാപത്തിന്റെ കടുപ്പമനുസരിച്ച് പലതരം ശിക്ഷകൾ നൽകും പല നരകങ്ങൾ അതിലേക്ക് പല വാതിലുകൾ
വിശുദ്ധ ഖുർആൻ വചനത്തിൽ ഏഴ് നരകവാതിലുകളെക്കുറിച്ച് പരാമർശിക്കുന്നത് നോക്കൂ
' *നരകത്തിന്ന് ഏഴ് വാതിലുകളുണ്ട്* എല്ലാ ഓരോ വാതിലിന്നും അവരിൽ നിന്ന് വിഹിതം ചെയ്യപ്പെട്ട ഓരോ ഭാഗം ആളുകൾ ഉണ്ടായിരിക്കും (15:44)
എല്ലാ വാതിലിലൂടെയും ആളുകൾ കടന്നുവരാനുണ്ടാവും ഒന്നും വെറുതെയാവില്ല
*അതികഠിനമായ ശിക്ഷയാണ് അവർ അനുഭവിക്കുക* ഇബ്ലീസിനെ പിൻപറ്റിയവർ ഏറ്റവും വലിയ നിർഭാഗ്യവാന്മാരാകുന്നു ദുനിയാവിന്റെ വഞ്ചനയിൽ പെട്ടവരാണവർ
സൂറത്ത് അൽകഹ്ഫിലെ ഒരു വചനം കാണുക
'ഓർക്കുക , നാം മലക്കുകളോട് നിങ്ങൾ ആദമിന്ന് സുജൂദ് സുജൂദ് ചെയ്യുവീൻ എന്നു പറഞ്ഞപ്പോൾ അവർ സുജൂദ് ചെയ്തു ഇബ്ലീസ് ഒഴികെ അവൻ ജിന്ന് വർഗ്ഗത്തിൽ പെട്ടവനായിരുന്നു അതിനാൽ അവൻ തന്റെ റബ്ബിന്റെ കല്പനയെ ധിക്കരിച്ചു എന്നിരിക്കെ , നിങ്ങൾ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും കാര്യകർത്താക്കളാക്കുന്നുവോ? അവർ നിങ്ങൾക്ക് ശത്രുക്കളുമാകുന്നു അക്രമികൾക്ക് സ്വീകരിക്കുവാൻ പകരം കിട്ടിയത് വളരെ മോശം തന്നെ '(18:50)
ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്- ആദമിന് സുജൂദ് ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞപ്പോള്‍ ഇബ്‌ലീസ് ഒഴികെ എല്ലാവരും സുജൂദ് ചെയ്തു. അവന്‍ വിസമ്മതിക്കുകയും അഹങ്കരിക്കുകയുമാണ് ചെയ്തത്-( അല്‍ബഖറ 34).
‘അല്ലാഹു ചോദിച്ചു: ‘ ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ പ്രണാമമര്‍പ്പിക്കുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്? ‘ അവന്‍ പറഞ്ഞു:’ഞാനാണ് അവനെക്കാള്‍ മെച്ചം. നീയെന്നെ സൃഷ്ടിച്ചത് തീയില്‍ നിന്നാണ് അവനെ മണ്ണില്‍നിന്നും.’ അല്ലാഹു കല്‍പിച്ചു:’എങ്കില്‍ നീ ഇവിടെ നിന്നിറങ്ങിപ്പോകൂ. നിനക്കിവിടെ അഹങ്കരിക്കാന്‍ അര്‍ഹതയില്ല. പുറത്തുപോ. സംശയമില്ല; നീ നിന്ദ്യരില്‍പെട്ടവന്‍ തന്നെ.’ ഇബ്‌ലീസ് പറഞ്ഞു:’എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസം വരെ എനിക്ക് കാലാവധി നല്‍കിയാലും.’ അല്ലാഹു പറഞ്ഞു: ‘ശരി, സംശയം വേണ്ട, നിനക്ക് അവധി അനുവദിച്ചിരിക്കുന്നു.’ ഇബ്‌ലീസ് പറഞ്ഞു:’നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും. പിന്നെ അവരുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്തുനിന്നും ഇടത്തുനിന്നും ഞാനവരുടെ അടുത്ത് ചെല്ലും. ഉറപ്പായും അവരിലേറെ പേരെയും നന്ദിയുള്ളവരായി നിനക്ക് കാണാനാവില്ല.’ അല്ലാഹു കല്‍പിച്ചു:’നിന്ദ്യനും ആട്ടിയിറക്കപ്പെട്ടവനുമായി നീ ഇവിടെനിന്ന് പുറത്തുപോകുക. മനുഷ്യരില്‍നിന്ന് ആരെങ്കിലും നിന്നെ പിന്തുടര്‍ന്നാല്‍ നിങ്ങളെയൊക്കെ ഞാന്‍ നരകത്തീയിലിട്ട് നിറക്കും.’ (അല്‍ അഅ്‌റാഫ് 12-18).
ആദം നബി (അ) യെ അല്ലാഹു സൃഷ്ടിച്ച സന്ദർഭത്തിൽ മലക്കുകളോടും, ഇബ്‌ലീസിനോടും ആദം നബി (അ) യെ ആദരിച്ചുകൊണ്ട് സുജൂദ് ചെയ്യുവാൻ കൽപിച്ചു. *മലക്കുകൾ കൽപന അനുസരിച്ചു, ഇബ്‌ലീസ് അനുസരണകേട് കാണിച്ചു.*
وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ
ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) . അവര്‍ പ്രണമിച്ചു; ഇബ്‌ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. (കുർആൻ 2:34)
*ഇബ്ലീസിൻ്റെ സൃഷ്ഠിപ്പ്*
*അവൻ ജിന്ന് വർഗ്ഗത്തിൽപ്പെട്ടവനാണെന്ന്* അർത്ഥശങ്കക്കിടയിലാത്ത രൂപത്തിൽ ക്വുർആൻ പ്രഖ്യാപിക്കുന്നു:
وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ۗ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِن دُونِي وَهُمْ لَكُمْ عَدُوٌّ ۚ بِئْسَ لِلظَّالِمِينَ بَدَلًا
നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്) പകരം കിട്ടിയത് വളരെ ചീത്ത തന്നെ.
(ഖുർആൻ 18:50)
ആദം നബി(അ)ക്ക് സുജൂദ് ചെയ്യാത്തതിന് തനിക്കുള്ള ന്യായമായി ഇബ്‌ലീസ് പറഞ്ഞത് തീകൊണ്ട് സൃഷ്ടിക്കപ്പെട്ട ഞാൻ മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട ആദമിനേക്കാളും ശ്രേഷ്ഠനാണെന്നാണ്.
ഈ കാര്യം പരിശുദ്ധ കുർആൻ പരാമർശിക്കുന്നുണ്ട്:
قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ
അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ *നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും* . (കുർആൻ 7:12)
*തീ മണ്ണിനേക്കാളും ഉത്തമമാണെന്ന് അല്ലാഹു പറഞ്ഞിട്ടില്ല* അത് ഇബ്‌ലീസിന്റെ വാദം മാത്രമാണ്. പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട മലക്കുകൾക്ക് പോലും അഹംഭാവം ഉണ്ടായിട്ടില്ല.
ഇബ്‌ലീസ് തീ കൊണ്ട് സൃഷ്ടിക്കപ്പെട്ടവനാണ്. അതിനാൽ അവൻ ജിന്ന് വർഗത്തിൽപ്പെട്ടവൻ തന്നെയാണ്. കാരണം *ജിന്നുകൾ തീയിൽ നിന്ന് പടക്കപ്പെട്ടവരാണ്* . കുർആൻ പറയുന്നു:
وَخَلَقَ الْجَانَّ مِن مَّارِجٍ مِّن نَّارٍ
*തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു* . (കുർആൻ 55:15)
"മലക്കുകൾ *പ്രകാശത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു* ..." (മുസ്‌ലിം:2966)
ഈ തെളിവുകളെല്ലാം അറിയിക്കുന്നത് അവൻ ജിന്ന് വർഗത്തിൽ ഉൾപ്പെട്ടവനാണെന്നാണ്. ജിന്ന് വർഗ്ത്തിലെ ഏറ്റവും വലിയ ധിക്കാരിയാണവൻ. അവനും, അവന്റെ സംഘവും മനുഷ്യരെ പിഴപ്പിക്കുവാൻ വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
*ഇബ്‌ലീസിന്റെ അസൂയ*
ഇബ്ലീസ് മലക്കുകളുടെ നേതാവായി വാഴുംകാലം. മലക്കുകളെപ്പോലെയല്ല ഇബ്ലീസ് ചിന്തിച്ചത് ആദമിന്റെ രൂപം കണ്ടു അസ്വസ്ഥനായി ഇതെന്തൊരു രൂപം? എന്തിന്ന് ഇതിനെ സൃഷ്ടിച്ചു മനസ്സിൽ അസൂയ വളർന്നു ഈർഷ്യയുണ്ടായി ശത്രുതയോടെ ആദമിനെ നോക്കി .
ആദമിന്റെ രൂപം നോക്കിക്കാണുകയാണ് ഇബ്ലീസ്.
ആ മനുഷ്യരൂപത്തിനകത്ത് കയറിനോക്കണമെന്ന ആഗ്രഹം ജനിച്ചു അതിന്റെ വായിലൂടെ ഇബ്ലീസ് അകത്തു കടന്നു. എന്തെല്ലാം അത്ഭുതങ്ങൾ അല്ലാഹു എന്തെല്ലാം സംവിധാനിച്ചിരിക്കുന്നു. മാർവിടത്തിൽ ഇടത്തുഭാഗത്തായി ഒരു അറയുണ്ട്. അതെന്തിനാണെന്ന് മനസ്സിലായില്ല. പിന്നീട് ഇബ്ലീസ് പുറത്തുവന്നു.
മലക്കുകളോട് താൻകണ്ട കാര്യങ്ങൾ വിശദീകരിച്ചു എന്തൊക്കെയോ രഹസ്യങ്ങൾ ഇതിനകത്തുണ്ട് ആദമിന്റെ രൂപം കണ്ട് മലക്കുകൾക്ക് ഭയംതോന്നി.
ഇബ്ലീസ് ഇങ്ങനെ പ്രസ്താവിച്ചു ഇതിൽ പേടിക്കത്തക്കതായി ഒന്നുമില്ല ഇതിന്റെ ഉള്ള് പൊള്ളയാണ് ആദമിന്റെ ശരീരത്തിൽ ആത്മാവ് പ്രവേശിക്കാൻ കാലമായി. പരിശുദ്ധമയൊരു ലോകത്ത് നിന്ന് ആത്മാവിനെ കൊണ്ട് വരികയാണ് ശരീരത്തിൽ പ്രവേശിക്കാൻ കല്പന നൽകി ആത്മാവ് മടിച്ചു നിന്നു ശരീരത്തിനകത്ത് ഇരുട്ട് ആ ഇരുട്ടിലേക്ക് കടക്കാൻ റൂഹിന്ന് മടിതോന്നി. നീ അതിൽ പ്രവേശിക്കുക ശക്തമായ കല്പന വന്നു റൂഹ് ശരീരത്തിൽ പ്രവേശിച്ചു.
ആ സമയം ആദമിൽ നിന്ന് തുമ്മൽ വന്നു തുമ്മിക്കഴിഞ്ഞപ്പോൾ അല്ലാഹുവിന്റെ കല്പന പ്രകാരം ആദം പറഞ്ഞു അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ പറയപ്പെട്ടു യർഹകുമുല്ലാഹ് (അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ) ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം
പരിശുദ്ധ ലോകത്ത് നിന്ന് ആത്മാവിനെ കൊണ്ട് വന്നു ആദമിന്റെ ശരീരത്തിൽ പ്രവേശിക്കാൻ കല്പിച്ചു ശരീരത്തിനകം ഇരുട്ടറപോലെ തോന്നിച്ചു ആത്മാവും മടിച്ചു നിന്നു മുഹമ്മദ് നബി(സ)തങ്ങളുടെ പ്രകാശത്തെ ആദം നബിയുടെ നെറ്റിയിൽ പ്രവേശിപ്പിച്ചു. ആദമിന്റെ ശരീരമാകെ പ്രകാശമായിത്തീർന്നു. അപ്പോൾ റൂഹ് ശരീരത്തിൽ പ്രവേശിച്ചു.
റൂഹ് ആദ്യം പ്രവേശിച്ചത് തലച്ചോറിലായിരുന്നു. നൂറ് വർഷം വരെ അതവിടെ നിന്നു. പിന്നീട് റൂഹ് ആദമിന്റെ കണ്ണുകളിൽ പ്രവേശിച്ചു. അപ്പോൾ കാഴ്ച ശക്തി കിട്ടി. കണ്ണുതുറന്നു ചുറ്റും നോക്കി അർശിന്റെ കാലുകൾ കണ്ടു. അതിൽരേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു
لا إله إلا الله محمد رسول الله
ആദമിന്റെ കണ്ണുകൾ ആദ്യമായി കണ്ടത് ഈ അക്ഷരങ്ങളായിരുന്നു റൂഹ് കർണ്ണങ്ങളിൽ പ്രവേശിച്ചു.കേൾക്കാനുള്ള ശക്തി കിട്ടി അനുഗ്രഹീത ശബ്ദങ്ങൾ കേൾക്കുന്നു. റൂഹ് മുക്കിലേക്ക് കയറി പെട്ടെന്ന് തുമ്മൽ വന്നു തുമ്മിപ്പോയി തുമ്മിയപ്പോൾ ഇങ്ങനെ പറഞ്ഞു : അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് പറയപ്പെട്ടു യർഹമുക റബ്ബുക യാ ആദം
ആദമേ നിന്റെ റബ്ബ് നിന്നെ അനുഗ്രഹിക്കട്ടെ റൂഹ് സഞ്ചരിച്ച സ്ഥലത്തെല്ലാം മാംസമുണ്ടായി തൊലികൊണ്ട് പൊതിയപ്പെട്ടു.
ഗ്രഹണശക്തിവന്നു അവയവങ്ങൾ ചലിക്കാൻ തുടങ്ങി റൂഹ് വയറ്റിലെത്തിയപ്പോൾ വിശപ്പൂണ്ടായി അല്ലാഹുവിന്റെ കല്പനയനുസരിച്ച് മലക്കുകൾ ആദമിന്ന് സലാം ചൊല്ലി. ആദം (അ) സലാം മടക്കി ആദമിന്റെ സൃഷ്ടിപ്പ് പൂർത്തിയായി. ഇനി വിജ്ഞാനം നൽകുകയാണ്
Post a Comment