ഏറ്റവും അത്ഭുദകരമായ ഈമാൻ ആരുടേതാണ് ?

ബഹുമാനപ്പെട്ട മുത്തുനബിയും (സ്വ ) അവിടുത്തെ സ്വഹാബത്തും ഒരിടത്ത് ഇരിക്കുകയായിരുന്നു
അപ്പൊ അഷ്റഫുൾ ഖൽഖ് (സ്വ ) അവരോടായി ഒരു ചോദ്യം ചോദിച്ചു : സ്വഹാബത്തെ ... ഏറ്റവും അത്ഭുദകരമായ ഈമാൻ ആരുടേതാണ് ? 
സ്വഹാബത്ത് പറഞ്ഞു : മലക്കുകളുടേത് , മുത്തുനബി പറഞ്ഞു അല്ല , മലക്കുകൾ എപ്പോഴും അല്ലാഹുവിന്റെ അരികത്താണല്ലോ , 
അപ്പൊ സ്വഹാബത്ത് പറഞ്ഞു ; എങ്കിൽ പ്രവാചകർ ആയിരിക്കും നബിയെ : അപ്പൊ മുത്തുനബി പറഞ്ഞു : ഞങ്ങൾ ക്ക് എപ്പോഴും വഹ്‌യ്‌ ലഭിക്കുന്നില്ലെ ..
പിന്നെ സ്വഹാബത്ത് പറഞ്ഞു : എങ്കിൽ ഞങ്ങളുടേത് ആയിരിക്കും നബിയെ : അപ്പൊ നബി (സ്വ ) പറഞ്ഞു ; നിങ്ങൾ എപ്പോഴും എന്നെ കാണുന്നില്ലേ ....

എന്നിട്ട് മുത്തുനബി (സ്വ ) പറഞ്ഞു : ഞാനുദ്ദേശിച്ച ആ അത്ഭുത ഈമാനിന്റെ ഉടമകൾ (ആ special ആളുകൾ )

അത് എന്റെ ഉമ്മത്തിലെ അവസാനത്തെ ആളുകളാണ് .. അവർ എന്നെ കണ്ടിട്ടില്ല , അവർ എന്റെ സംസാരം കേട്ടിട്ടില്ല ,
പക്ഷെ അവർക്ക് ഞാനെന്ന് പറഞ്ഞാൽ ജീവന്റെ ജീവനാണ് , അവരുടെ ഉമ്മയെക്കാളും , മക്കളെക്കാളും എങ്ങനെയായിരിക്കും അവർക്ക് പ്രിയം ......


അവരുടെ ഈമാനാണ് അല്ലാഹുവിന്റെ അടുക്കൽ അത്ഭുദമുള്ളതാക്കുന്നത് ....❤️