റഹ്മത്തിന്റെ പത്ത് വിട പറയുമ്പോൾ🌹✍🏽മദീനയുടെ👑വാനമ്പാടി

🌹 *റഹ്മത്തിന്റെ പത്ത് വിട പറയുമ്പോൾ*🌹

1⃣3⃣4⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 
 
        *✍️ശ്രഷ്ടാവായ അള്ളാഹു വിശ്വാസിക്ക് പ്രത്യേകിച്ചു നൽകിയ വലിയ റഹ്മത്ത് ആണ് റമളാൻ മാസം.* പതിനൊന്നു മാസങ്ങൾ തന്റെ ദേഹേച്ഛക്ക് അടിമപ്പെട്ടു മനുഷ്യൻ ചെയ്തു കൂട്ടിയ തെറ്റ് കുറ്റങ്ങൾ വെടിഞ്ഞും പശ്ചാത്താപിച്ചും റബ്ബിന്റെ റഹ്മത്ത്തിന്റെ ഭാഗമാവാൻ കഴിയുന്നു എന്നത് അള്ളാഹുവിന്റെ വലിയ കരുണയാണ് . അള്ളാഹുവിന്റെ റഹ്മത്ത് വളരെ വലുതാണ് ഒരിക്കൽ ഒരു കൊച്ചു കുട്ടിയെ തോളിൽ എടുത്തു നടന്നു വരുന്ന സ്ത്രീ കുട്ടി കരയുമ്പോൾ കരച്ചിൽ നിറുത്താൻ വേണ്ടി ആ ഉമ്മ കുട്ടിയെ താലോലിച്ചും ആശ്വസിപ്പിക്കുന്നതും കണ്ട നബി തങ്ങൾ സ്വഹാബത്തിനെ വിളിച്ചു പറഞ്ഞു ആ ഉമ്മ കുട്ടിയെ താലോലിക്കുന്ന കരുണ കണ്ടില്ലേ അതിന്റെ എത്രയോ എത്രയോ കൂടുതലാണ് അള്ളാഹുവിനു അവന്റെ അടിമകളോടുള്ള കരുണ( .صلي الله علي محمد صلي الله عليه وسلم )
അള്ളാഹുവിന്റെ നിറഞ്ഞു നിൽക്കുന്ന റഹ്മത്ത് ചോദിച്ചു ചോദിച്ചു യഥേഷ്ടം വാങ്ങുവാന് അള്ളാഹു നമുക്ക് വെച്ച് നൽകിയ വലിയ അവസരമാണ് *റമളാനിലെ ആദ്യത്തെ പത്തു ദിവസം ഇന്ന് പകലോടു കൂടി യാത്ര പോവുന്ന റഹ്മത്ത്തിന്റെ പത്തിൽ അള്ളാഹു നമ്മോടു ഒരുപാടു കരുണ ചെയ്യട്ടെ* 
*اللهم ارحمني يا ارحم الراحمين اللهم ارحمني يا ارحم اللهم ارحمني يا ارحم الراحمين الراحمين* 
കരുണ നൽകുവാൻ അള്ളാഹുവിന്റെ അടുത്തു ഒരുപാട് ഉണ്ട് ചോദിക്കാന് ഒരിത്തിരി സമയം നമുക്കുണ്ടോ ?? സമയം കണ്ടെത്തുക ചോദിക്കുക 

 രണ്ടാമത്തെ പത്ത് *പാപമോചനത്തിന്റേതാണ്*   
രണ്ടാമത്തെ പത്തില്‍ ഒരു ചൊല്ലേണ്ടത്

اَللَّهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ الْعَالَمِينْ.

റമളാനിൽ മുഴുവനായും ഈ ദിക്‌റ് അധികരിപ്പിക്കാൻ ശ്രദ്ധിക്കുക റമദാനിലേറ്റവും പുണ്യകര്‍മ്മമെത്രെ.

أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ

ചുരുങ്ങിയത് ദിവസവും *100 തവണ എങ്കിലും ഇസ്തിഗ്ഫാർ* ഈ മഗ്ഫിറത്തിൻ്റെ നാളുമുതൽ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കുക *തിരുസുന്നത്ത്* കൂടിയാണിത്


ഒരുപാട് കാരുണ്യവാനായ അള്ളാഹുവുനോട് അള്ളാഹു റഹ്മത്ത് ചെയ്യും. ദുആയിൽ ഉൾപെടുത്തുമല്ലോ. അള്ളാഹു നമ്മേ അനുഗ്രഹിക്കട്ടെ ആമീൻ