സ്വലാത്ത് ചൊല്ലുക വഴി ലഭിക്കുന്ന നേട്ടങ്ങള്‍. ✍🏽മദീനയുടെ👑വാനമ്പാടി
🌹 _*സ്വലാത്ത് ചൊല്ലി വിജയിക്കുക*_ 🌹
1⃣4⃣8️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
*_സ്വലാത്ത് ചൊല്ലുക വഴി ലഭിക്കുന്ന നേട്ടങ്ങള്‍_*
1. നബി(സ) യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുന്നവര്‍ക്ക് അല്ലാഹു റഹ്മത്ത് ചെയ്യുന്നു. മലക്കുകള്‍ ദുആ ചെയ്യുന്നു.
2. പാപം പൊറുക്കലും കര്‍മ്മങ്ങള്‍ ശുദ്ധീകരിക്കലും പദവി ഉയര്‍ത്തലുമുണ്ടാവും.
3. സ്വലാത്ത് ചൊല്ലിയവര്‍ക്ക് പാപം പൊറുക്കാന്‍ ശഫാഅത്തുണ്ടാകും.
4. ചൊല്ലിവരുന്ന സ്വലാത്ത് നബി(സ)യുടെ മേല്‍ ഹദ്‌യ ചെയ്താല്‍ ഇരുലോകത്തിന്റെ ആവശ്യങ്ങള്‍ അല്ലാഹു അവന് സാധിപ്പിച്ചു കൊടുക്കും.
5. അടിമകളെ മോചിപ്പിക്കുന്നതിനേക്കാള്‍ പ്രതിഫലം കൊണ്ട് പാപങ്ങളെ ഇല്ലാതാക്കും.
6. മഹ്ശറിലെ ഭയവിഹ്വലതയില്‍ നിന്ന് മോചനം ലഭിക്കും.
7. റബ്ബിന്റെ അനുഗ്രഹവും, തൃപ്തിയും ലഭിക്കും.
8. അര്‍ശിന്റെ തണല്‍ ലഭ്യമാകും.
9. മീസാനില്‍ ന•യില്‍ മുന്‍തൂക്കം ലഭിക്കും.
10. ഹൗളുല്‍ കൗസര്‍ ലഭ്യമാകും.
11. മരണത്തിനു മുമ്പ് സ്വര്‍ഗ്ഗത്തിന്റെ ഇരിപ്പിടം ദര്‍ശിക്കാന്‍ കഴിയും.
12. ഇരുപതിലധികം യുദ്ധത്തില്‍ പങ്കെടുത്ത പ്രതിഫലം ലഭിക്കും.
13. പരിശുദ്ധിയോടെയുള്ള സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും.
14. ഒരു സ്വലാത്ത് കൊണ്ട് നൂറും അതില്‍ കൂടുതലും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.
15. സ്വലാത്ത് ചൊല്ലുന്ന മനസ്സുകള്‍ ഭംഗിയാക്കപ്പെടുകയും ഞെരുക്കജീവിതം ഇല്ലാതാവുകയും ചെയ്യും.
16. ഖബര്‍, മഹ്ശര്‍ സ്വിറാത്ത് എന്നീ സ്ഥലങ്ങളില്‍ പ്രകാശമായി വരും.
17. സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ ഭാര്യമാരെ ലഭിക്കും.
18. നബി(സ)യെ സ്വപ്നത്തില്‍ കാണാന്‍ കഴിയും.
19. ശത്രുക്കള്‍ക്കെതിരെ സഹായം ലഭിക്കും.
20. ഹൃദയ കാപട്യം ഇല്ലാതാകും.
21. മുഅ്മിനീങ്ങള്‍ സ്‌നേഹിക്കും.
22. പരദൂഷണം പറയപ്പെടല്‍ കുറയും.
(ലവാഖിഹുല്‍ അന്‍വാര്‍)
ജീവിത വിജയം കൊതിക്കാത്തവരില്ല. അതിനു വേണ്ടിയാണ് മനുഷ്യന്‍ പെടാപാടുപെടുന്നതും. എന്നാല്‍ അത് സഫലമാകുന്നത് അല്ലാഹുവിന്റെ അപാരമായ കാരുണ്യത്തിന്റെ ഫലമായിട്ടാണ്. റബ്ബിന്റെ ഔദാര്യമായ കരുണാകടാക്ഷമില്ലാതെ ഒരു നിമിഷവും നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല.
ബനൂ ഇസ്‌റാഈല്‍ സന്തതികളെ അല്ലാഹു ഓര്‍മ്മിപ്പി ക്കുന്നതും കാണുക. (2/64)
ആശയം: ‘അല്ലാഹുവിന്റെ ഔദാര്യവും അവന്റെ റഹ്മത്തും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ പരാജിതരില്‍ ഉള്‍പ്പെടുമായിരുന്നു.’
റബ്ബിന്റെ കാരുണ്യത്തിനു വേണ്ടിയാണ് പ്രവാചക•ാര്‍ പോലും ദുആ ചെയ്തത്. നൂഹ് നബി(അ) പ്രാര്‍ത്ഥിച്ചത് ഖുര്‍ആന്‍ പറയുന്നത് നോക്കൂ. (11/47)
ആശയം: നീ എനിക്ക് മാപ്പ് തരുന്നില്ലെങ്കില്‍ കരുണ ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ പരാജിതരില്‍ അകപ്പെട്ടു പോവുന്നതാണ്.
കടം വീടാനാണോ? ദോഷം പൊറുക്കാനാണോ? വിജ്ഞാനം ലഭിക്കാനാണോ? ജോലി ശരിയാവാനാണോ? വീട്പണി പൂര്‍ത്തിയാകാനാണോ? ഉറ്റവരുടെ രോഗം മാറാനാണോ? എങ്കില്‍ നമ്മള്‍ അതിനെല്ലാം ദുആ ചെയ്യുന്നു. എന്നാലോ?
ദുആയുടെ വാതില്‍ തുറന്നാല്‍ റഹ്മത്തിന്റെ വാതില്‍ തുറന്നു എന്നാല്‍ ആ റഹ്മത്ത് കിട്ടാന്‍ പാകമായ നിബന്ധനകള്‍ നമ്മുടെ ദുആകളില്‍ പൂര്‍ത്തിയായിട്ടുണ്ടോ? അതേ സമയം ഇതേ റഹ്മത്ത് ഒരിക്കലും ഉപേക്ഷയില്ലാതെ കിട്ടാന്‍ കാരണമായ സ്വലാത്ത് ചൊല്ലിയാലോ? അത് കൊണ്ടാണ് മുന്‍ഗാമികള്‍ രണ്ട് ഖുതുബക്കിടയില്‍ ദുആക്ക് ഉത്തരം കിട്ടാന്‍ സാധ്യതയുള്ള വഖ്തില്‍ സ്വലാത്ത് ചൊല്ലുന്നതും അതിനെ പഠിപ്പിച്ചതും.
ഉബയ്യ്ബ്‌നു കഅ്ബ്(റ) പറയുന്നു. രാത്രിയുടെ നാലിലൊരു ഭാഗം കഴിഞ്ഞാല്‍ പുന്നാര നബി എഴുന്നേറ്റ് ഇങ്ങനെ പറയുമായിരുന്നു. ജനങ്ങളേ നിങ്ങള്‍ അല്ലാഹുവിനെ ഓര്‍മ്മിക്കണം.
അദ്ദേഹം നബിയോട് പറഞ്ഞു: നബിയേ, ഞാന്‍ തങ്ങളുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കുന്നു. എന്റെ പ്രാര്‍ത്ഥനയില്‍ എത്രയാണ് ഞാന്‍ തങ്ങള്‍ക്ക് നല്‍കേണ്ടത്. ?
നീ ഉദ്ദേശിച്ചത് നല്‍കുക. നബി(സ) മറുപടി പറഞ്ഞു.
ഉബയ്യ്: നാലിലൊന്ന്.
നബി(സ) പറഞ്ഞു: നീ ഉദ്ദേശിച്ചത് കൂടുതലാക്കിയാല്‍ അത്രയും നല്ലത്.
എങ്കില്‍ പകുതി
നബി(സ) പറഞ്ഞു: നീ ഉദ്ദേശിച്ചത് അധികരിപ്പിച്ചാല്‍ നിനക്കു ഗുണമാണ്.
എന്നാല്‍ മൂന്നില്‍ രണ്ട് തങ്ങള്‍ക്ക് നല്‍കും.
അപ്പോഴും പുന്നാരനബി(സ) പറഞ്ഞു: അധികരിപ്പിച്ചാല്‍ നിനക്ക് നല്ലത്.
എങ്കില്‍ നബിയേ, ഞാന്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന മുഴുവനും തങ്ങളുടെ സ്വാലാത്താക്കുകയാണ്.
എന്നാല്‍ നിന്റെ സര്‍വ്വ മുശിപ്പും പ്രശ്‌നങ്ങളും ദൂരീകരിക്കപ്പെടും.
കാരണം നബിതങ്ങള്‍ കാരുണ്യമാണ്. കാരുണ്യത്തിന്റെ വഴികളിലെല്ലാം നബിതങ്ങളെ അല്ലാഹു നിറുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സ്വഹാബികള്‍ അവിടെത്തെ സമീപിച്ച് ആവലാതികളും പ്രയാസങ്ങളും പറഞ്ഞ് സഹായം തേടിയത്.
എന്തിനേറെ ജീവിത സമയത്തു മാത്രമല്ല വഫാത്തിനും ശേഷവും അങ്ങനെതന്നെയാണ് നബി(സ) പറഞ്ഞു: എന്റെ ജീവിതവും എന്റെ വഫാത്തും നിങ്ങള്‍ക്ക് ഖൈറാണ്.
സ്വലാത്ത് അനുഗ്രഹത്തിന്റെ താക്കോല്‍
അല്ലാഹു പറയുന്നു. അല്ലാഹു നബിയുടെ മേല്‍ റഹ്മത്ത് കൊണ്ട് പ്രകീര്‍ത്തിക്കുന്നു. നബി(സ)ക്ക് വേണ്ടി മലക്കുകള്‍ റഹ്മത്തിനെ തേടുന്നു. അതിനാല്‍ വിശ്വാസികളേ, നിങ്ങള്‍ റസൂല്‍(സ)യുടെ മേല്‍ സ്വലാത്ത് കൊണ്ടും സലാം കൊണ്ടും പ്രകീര്‍ത്തിക്കുക. (സൂറത്തുല്‍ അഹ്‌സാബ്)
അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം: നബി(സ) പറഞ്ഞു. എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുന്നവനെ അല്ലാഹു പത്തുതവണ അനുഗ്രഹീതനാക്കും.
ഇബ്മു മസ്ഊദ്(റ) നിവേദനം. നബി(സ): ഖിയാമം ദിവസം എന്നോട് ഏറ്റവും ബന്ധപ്പെട്ടവന്‍ എനിക്ക് കൂടുതല്‍ സ്വലാത്ത് ചൊല്ലിയവനായിരിക്കും.
ഔസ്(റ) നിവേദനം ചെയ്യുന്നു. ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ചയാണ്. അതിനാല്‍ അന്നു നിങ്ങള്‍ എനിക്ക് കൂടുതല്‍ സ്വലാത്ത് ചൊല്ലണം. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എനിക്ക് വെളിപ്പെടുത്തി കാണിച്ചുതരും.
അന്നേരം സ്വഹാബികള്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, അവിടുന്ന് മണ്ണോട് ചേര്‍ന്ന് കഴിഞ്ഞാല്‍ അങ്ങേക്ക് ഞങ്ങളുടെ സ്വലാത്ത് എങ്ങനെയാണ് വെളിപ്പെടുത്തി കാണിക്കപ്പെടുക. ? നബി(സ) പറഞ്ഞു. നിശ്ചയം അമ്പിയാക്കുളുടെ ശരീരങ്ങള്‍ അല്ലാഹു ഭൂമിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു.
നബി(സ) പറഞ്ഞു. നിങ്ങള്‍ ഖബര്‍ ഈദ് (വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണവരുന്ന ആഘോഷം) പോലെയാക്കരുത്. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്. അബൂഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു: നിങ്ങള്‍ എനിക്ക് സലാം ചൊല്ലുമ്പോള്‍ എന്റെ ആത്മാവ് എന്നിലേക്ക് മടങ്ങിവരികയും ഞാന്‍ നിങ്ങളുടെ സലാം മടക്കുകയു ചെയ്യും. നബി(സ)ക്ക് എല്ലാ സമയത്തും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സലാം ചൊല്ലിക്കൊണ്ടിരിക്കുകയാണ്. ആയതിനാല്‍ നബി(സ)യുടെ ആത്മാവ് എപ്പോഴും ശരീത്തോടൊപ്പമായി ഉണ്ടായിക്കൊണ്ടിരിക്കും.
സ്വലാത്ത്:ഇരുലോകത്തും ലഭിക്കുന്ന ഗുണം
ലവാഖിഹുല്‍ അന്‍വാര്‍ എന്ന കിതാബില്‍ ഇമാം അബ്ദുല്‍ വഹ്ഹാബ് ശഅ്‌റാനീ(റ) വിവരിക്കുന്നത് കാണുക. നബിയോടുള്ള സ്‌നേഹം വര്‍ദ്ധിക്കാനും അതു വഴി ധാരാളം സ്വലാത്തുകള്‍ ചൊല്ലുന്നതില്‍ താല്‍പര്യമുണ്ടാകാനും വേണ്ടിയാണ് ഇതിന്റെ ഗുണങ്ങള്‍ വിശദീകരിക്കന്നത്. അങ്ങനെ ചൊല്ലിവരികയാണെങ്കില്‍ ഉബയ്യ്ബ്‌നു കഅ്ബ് നേടിയ വിജയം നിനക്ക് കരസ്ഥമാക്കാന്‍ കഴിയും. നിന്റെ സര്‍വ്വ വിഷമങ്ങളും ദൂരീകരിക്കപ്പെടുമന്ന് പറഞ്ഞത് നീ ഓര്‍ക്കുക.
🌹 *ഏറ്റവും ശ്രേഷ്ഠമായ സ്വലാത്ത്* 🌹
اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ.
ഈ സ്വലാത്തിന് സ്വലാത്ത് ഇബ്‌റാഹീമിയ്യ എന്ന് പറയുന്നു. ഇത് ഏറ്റവും ശ്രേഷ്ഠമായ സ്വലാത്താണെന്ന് ഇമാം നവവി(റ) വും മറ്റും ബലപ്പെടുത്തിയിട്ടുണ്ട്.
ഇബ്‌റാഹിമിയ്യ സ്വലാത്തുള്‍പ്പെടേയുള്ളതും ഹദീസില്‍ വാരിതായതുമായ എല്ലാ പദങ്ങളും കോര്‍ത്തിണക്കിയ ഒരു സ്വലാത്തിന്റെ രൂപം വിവരിക്കുന്നുണ്ട് ഇബ്‌നു ഹജര്‍(റ). അതാണ് ഏറ്റവും ശ്രേഷ്ഠമെന്ന് അദ്ദുററുല്‍മുനള്ളതില്‍ പ്രസ്താവിച്ചിട്ടണ്ട്.
നാരിയ്യത്തുസ്സലാത്ത്:
സമ്പൂര്‍ണ്ണനിധിയുടെ താക്കോല്‍
പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പ്രതിവിധികിട്ടുക ഉദ്ദേശിച്ച കാര്യങ്ങള്‍ പെട്ടെന്ന് സാധിക്കുക തുടങ്ങിയവക്കാണ് നാരിയ്യത് സ്വലാത്ത് പണ്ട് മുതലേ മുസ്‌ലിം ലോകത്തിന്റെ ആശ്വാസത്തിന്റെ തുഴയായ് നിലകൊള്ളുന്നത്. പാശ്ചാത്യന്‍ നാടുകളില്‍ പ്രചരിച്ച പേരാണ് സ്വലാത്തുന്നാരിയ്യ: എന്നത്. തീയുടെ ഫലസാധ്യം പെട്ടെന്ന് നടക്കുന്നത് പോലെ ഉദ്ദേശിച്ച കാര്യങ്ങള്‍ 4444 പ്രാവശ്യം കഴിയുമ്പോഴേക്ക് സാധിച്ചിട്ടുണ്ടാവും. ഇതാണ് ഈ പേര് കിട്ടാന്‍ കാരണം.
ഇമാം ഖുര്‍ത്വുബി(റ) പോലുള്ളവര്‍ ഈ സ്വലാത്തിന് തഫ്‌രീജിയ്യ: പ്രശ്‌ന പരിഹാര സ്വലാത്ത് എന്നാണ് പേര്‍ പറയുന്നത്. പ്രധാന കാര്യം സാധിക്കാനും ആപത്തുകള്‍ തടുക്കാനും 4444 പ്രാവശ്യം ചൊല്ലിയാല്‍ ഉദ്ദേശ്യം സഫലീക രിക്കപ്പെടുമെന്ന് ഇമാം ഹാഫിള് ഇബ്‌നു ഹജര്‍(റ) വ്യക്തമാക്കിയിട്ടുണ്ടെന്ന് ഖുര്‍ത്വുബി(റ) പ്രസ്താവിച്ചിട്ടുണ്ട്. ‘കന്‍സുല്‍ മുഹീഥ്’ സമ്പൂര്‍ണ്ണ നിധിയുടെ താക്കോല്‍ എന്നാണ് സ്വലാത്തിന് ആരിഫീങ്ങള്‍ വെച്ചിട്ടുള്ള പേര്.
اَللَّهمَّ صَلِّ صَلاَةً كَامِلَةً وَسَلِّمْ سَلاَمًا تَامًّا عَلَى سَيِّدِنَا مُحَمَّدِ نِ الَّذِي تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلَى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكْ
അര്‍ത്ഥം: ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി(സ)ക്ക് പൂര്‍ണ്ണമായ അനുഗ്രഹങ്ങളും പൂര്‍ണ്ണമായ രക്ഷയും നീ അധികരിപ്പിക്കേണമേ. നബി(സ)യുടെ കാരണത്താല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും വിശമങ്ങള്‍ പരിഹരിക്കപ്പെടുകയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും അന്ത്യം നന്നായിത്തീരുകയും തിരുനബി (സ) യുടെ സുന്ദര മുഖം കൊണ്ട് മഴ ലഭിക്കാന്‍ തേടപ്പെടുകയും ചെയ്യും. നബി(സ)യുടെയും അവിടത്തെ കുടുംബത്തിന്റെയും അസ്ഹാ ബുമാരുടെയും മേല്‍ ഓരോ നിമിഷവും നീ അറിയുന്ന സര്‍വ്വ വസ്തുക്കളുടെയും എണ്ണമനുസരിച്ച് അനുഗ്രഹവും രക്ഷയും വര്‍ദ്ധിപ്പിക്കേണമേ.
ഇമാം ഖുര്‍ത്വുബിയെ ഉദ്ധരിച്ചു കൊണ്ട് അഫന്നി ഉദ്ധരിക്കുന്നു. ഈ സ്വലാത്ത് ദിനേനെ 41 വട്ടം അല്ലെങ്കില്‍ നൂറോ അധികമോ പതിവായി ചൊല്ലുന്നവന്റെ സകല മാനസിക പ്രയാസങ്ങളും അകലുന്നതും അവന്റെ കാര്യങ്ങള്‍ എളുപ്പമാകു ന്നതുമാണ്. അവന്റെ പദവി ഉയര്‍ത്തും. ഭക്ഷണം വിശാലമാകും, ന•യുടെ സര്‍വ്വ കവാടങ്ങളും അവനു കൂടുതലായി തുറക്ക പ്പെടും. അവന്റെ വാക്കുകള്‍ക്ക് സ്വാധീനശക്തി കിട്ടും. പ്രകൃതി ക്ഷോപത്തില്‍ നിന്ന് രക്ഷ പ്രാപിക്കും. വിശപ്പിന്റെയും ദാരിദ്ര്യ ത്തിന്റെയും പ്രയാസം ഇല്ലാതാകും. ജനങ്ങളുടെ സ്‌നേഹത്തിന് കാരണമാകും.
നബി (സ) യുടെ പേരു കേട്ടാല്‍
അലി(റ) നിവേദനം. നബി(സ) പറഞ്ഞു: എന്റെ പേര് കേട്ടിട്ട് എനിക്ക് സ്വലാത്ത് ചൊല്ലാതിരിക്കുന്നവനാണ് ഏറ്റവും വലിയ ലുബ്ദന്‍.
ഫള്വാല(റ) നിവേദനം. റബ്ബിനെ വേണ്ട രീതിയില്‍ സ്തുതിക്കാതെ, നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലാതെ ഒരാള്‍ നിസ്‌കാരത്തില്‍ (നിസ്‌കാരശേഷം) ദുആ ചെയ്യുന്നത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു. ഇവന്‍ ധൃതികാണിച്ചു. പിന്നീട് അവനെ വിളിച്ച് റസൂല്‍ പറഞ്ഞു. നിസ്‌കരിച്ചു കഴിഞ്ഞാല്‍ റബ്ബിനെ സ്തുതിക്കകയും തസ്ബീഹ് ചൊല്ലുകയും നബി(സ) പേരില്‍ സ്വലാത്ത് ചൊല്ലുകയും ചെയ്തിട്ടുവേണം നിങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യം ചോദിക്കാന്‍.
തുര്‍മുദിയില്‍ ഉമര്‍(റ) വില്‍ നിന്ന് വന്ന വിവരണം കാണുക. നിശ്ചയം ദുആ ഭൂമിക്കു മുകളിലായി ഉയര്‍ന്ന് നില്‍ക്കും. നബി(സ)ക്ക് സ്വലാത്ത് ചൊല്ലിയെങ്കിലേ അത് മേല്‍ഭാഗത്തേക്ക് കയറിപ്പോവുകയുള്ളൂ.
ദാരിദ്ര്യത്തില്‍ നിന്ന് മോചനം
സമുറത്ത്(റ) വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ നിന്ന് ഇങ്ങനെ വായിക്കാം. നബി(സ)യോട് ഒരാള്‍ ചോദിച്ചു. അല്ലാഹുവിലേക്ക് ഏറ്റവും അടുപ്പിക്കുന്ന സത്കര്‍മ്മം ഏതാണ്. നബി(സ) മറുപടി പറഞ്ഞു. സത്യം പറയലും, സൂക്ഷിപ്പ് സ്വത്ത് തിരിച്ചേല്‍പ്പിക്കലുമാണ്. ഞാന്‍ ചോദിച്ചു. മറ്റെന്തെങ്കിലും ? നബി(സ) പറഞ്ഞു. തഹജ്ജുദ് നിസ്‌കാരവും അത്യുഷ്ണ ത്തിലെ നോമ്പുമാണ്. മറ്റെന്തെങ്കിലും ? നബി(സ) പറഞ്ഞു. ദിക്ര്‍ വര്‍ദ്ധിപ്പിക്കലും, എന്റെ മേലുള്ള സ്വലാത്തുമാണ്. ദാരിദ്ര്യത്തെ ഇല്ലാതാക്കും. (അദ്ദുര്‍റുല്‍ മന്‍ളൂദ് 177)
മറ്റൊരു റിപ്പോര്‍ട്ട് കാണുക. നബി(സ) പറഞ്ഞു. എന്റെമേല്‍ അഞ്ചൂര്‍ സ്വലാത്ത് ആരെങ്കിലും ദിനേന ചൊല്ലിയാല്‍ ഒരുകാലത്തും അവന് ദാരിദ്ര്യം പിടിപെടുകയില്ല. (ഖസീനത്തുല്‍ അസ്‌റാര്‍ 321)
🌹 *ഖബറില്‍ വെച്ച് നബി (സ)യെ കണ്ട് സന്തോഷിക്കാന്‍* 🌹
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ صَلاَةً تَكُونُ لَكَ رِضَاءً وَلِحَقِّهِ أَدَاءً.
നബി(സ) പറഞ്ഞു: ഈ സ്വലാത്ത് എല്ലാ ദിവസവും 33 പ്രാവശ്യം ചൊല്ലിയാല്‍ അവന്റെ ഖബറിന്റെയും നബി(സ)യുടെ ഖബറിന്റെയും ഇടയില്‍ ഒരു കവാടം തുറക്കപ്പെടും. പുനര്‍ ജീവിതനാള്‍ വരെ അവന് അവിടെ നിന്നും നബി(സ) തങ്ങളെ കാണാം. (സഹാദത്തുദ്ദാറൈനി 2/43)
നബി (സ) യെ സ്വപ്നത്തില്‍ കാണാന്‍
തുടര്‍ച്ചയായി പത്തുരാവുകളില്‍ കിടക്കുന്ന സ്ഥലവും ശരീരവും വൃത്തിയും ഉള്ളതോടു കൂടി വുളൂ ചെയ്തു താഴെ പറയുന്ന സ്വലാത്ത് നൂറ് പ്രാവശ്യം ഉറങ്ങാന്‍ നേരത്ത് ചൊല്ലുക. നബി(സ)യെ കാണാന്‍ കഴിയുമെന്ന് ദൈറബി ഇമാം പറഞ്ഞിട്ടുണ്ട്.
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ النَّبِيِّ اْلأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ كُلَّمَا ذَكَرَهُ الذَّاكِرُونَ وَغَفَلَ عَنْ ذِكْرِهِ الْغَافِلُونَ عَدَ مَا أَحَاطَ بِهِ عِلْمُ اللهِ وَجَرَى بِهِ قَلَمُ اللهِ وَنَفَذَ بِهِ حُكْمُ اللهِ وعِلْمُ اللهُ عَدَدَ كُلِّ شَيْءٍ وَأَضْعَافَ كُلِّ شَيْءٍ. وَمِلْأَ كُلِّ شَيْءٍ عَدَدَ خَلْقِ اللهِ وَزِنَةَ عَرْشِ اللهِ وَرِضَى اللهِ وَمِدَادَ كَلِمَاتِ اللهِ عَدَدَ مَا كَانَ وَمَا يَكُونُ وَمَا هُوَ كَائِنٌ فِي عِلْمِ اللهِ صَلاَةً تَسْتَغْرِقُ الْعَدَّ وَتُحِيطُ بِالْحَدِّ صَلاَةً دَائِمَةً بِدَوَامِ مُلْكِ اللهِ بَاقِيَةً بِبَقَاءِ اللهِ. (مجربات الدّيربي)
ഇമാം നാസിലിയ്യ്(റ) വിവരിക്കുന്നു. വെള്ളിയാഴ്ച രാവ് വൃത്തിയായി രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിക്കുക. ആ രണ്ട് റക്അത്തില്‍ ഫാതിഹക്ക് ശേഷം സൂറത്തുല്‍ ഇഖ്‌ലാസിനെ ആയിരം പ്രാവശ്യം ഓതുകയും ചെയ്താല്‍ നബി(സ)യെ കാണാന്‍ സാധിക്കുന്നതാണ്. (ഖസീനത്തുല്‍ അസ്‌റാര്‍)
നബി(സ)യെ സ്വപ്നം കാണാന്‍ ഇമാം ശര്‍ജിയ്യ് നിര്‍ദ്ദേശിക്കുന്നു. ആയിരം പ്രാവശ്യം സൂറത്തുല്‍ കൗസറിനെ രാത്രി ഓതി ഉറങ്ങിയാല്‍ തിരുനബി(സ) യെ കിനാവില്‍ കാണാന്‍ കഴിയുന്നതാണ്. (ഫവാഇദ്)
താജുസ്വലാത്ത്, നബി(സ)യെ സ്വപ്നത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നവരോട് പല മഹാ•ാരും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തിരുനബി(സ)യുടെ ശഫാഅത്ത് ലഭിക്കാന്‍
ജാബിര്‍(റ) പറയുന്നു. ബാങ്ക് കേട്ട ഒരാള്‍ ഇങ്ങനെ ദുആ ചെയ്താല്‍ അവന് എന്റെ ശഫാഅത്ത് ലഭിക്കുന്നതാണ് (ബുഖാരി)
اَللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاةِ الْقَائِمَةِ آتِ مُحَمَّدَنِ الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدتَّهُ
അനസ്(റ) പറഞ്ഞു. ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയില്‍ ദുആ തള്ളപ്പെടുന്നതല്ല. (ഹദീസ് ഹസന്‍)
🌹 *താജുസ്വാലാത്ത്* 🌹
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَاحِبِ التَّاجِ وَالْمِعْرَاجِ وَالْبُرَاقِ وَالْعَلَمِ. دَافِعِ الْبَلاَءِ وَالْوَبَاءِ وَالْقَحْطِ وَالْمَرَضِ وَاْلأَلَمِ. اِسْمُهُ مَكْتُوبٌ مَرْفُوعٌ مَشْفُوعٌ مَنْقُوشٌ فِي اللَّوْحِ وَالْقَلَمِ. سَيِّدِ الْعَرَبِ وَالْعَجَمِ جِسْمُهُ مُقَدَّسٌ مُعَطَّرٌ مُطَهَّرٌ مُنَوَّرٌ فِي الْبَيْتِ وَالْحَرَمِ. شَمْسِ الضُّحَى بَدْرِ الدُّجَى صَدْرِ الْعُلَى نُورِ الْهُدَى كَهْفِ الْوَرَى مِصْبَاحِ الظُّلَمِ. جَمِيلِ الشِّيَمِ شَفِيعِ اْلأُمَمِ صَاحِبِ الْجُودِ وَالْكَرَمِ. وَاللهُ عَاصِمُهُ وَجِبْرِيلُ خَادِمُهُ وَالْبُرَاقُ مَرْكَبُهُ وَالْمِعْرَاجُ سَفَرُهُ وَصِدْرَةُ الْمُنْتَهَى مَقَامُهُ وَقَابَ قَوسَيْنِ مَطْلُوبُهُ وَالْمَطْلُوبُ مَقْصُودُهُ وَالْمَقْصُودُ مَوْجُودُهُ. سَيِّدِ الْمُرْسَلِينَ خَاتِمِ النَّبِيِّينَ شَفِيعِ الْمُذْنِبِينَ أَنِيسِ الْغَرِيبِين رَحْمَةٍ لِلْعَالَمِينَ رَاحَةٍ لِلْعَاشِقِينَ مُرَادِ الْمُشْتَاقِينَ شَمْسِ الْعَارِفِينَ سِرَاجِ السَّالِكِينَ مِصْبَاحِ الْمُقَرَّبِينَ مُحِبِّ الْفُقَرَاءِ وَالْغُرَبَاءِ وَالْمَسَاكِينِ. سَيِّدِ الثَّقَلَيْنِ نَبِيِّ الْحَرَمَيْنِ إِمَامِ الْقِبْلَتَيْنِ وَسِيلَتِنَا فِي الدَّارَيْنِ صَاحَبِ قَابَ قَوْسَيْنِ مَحْبُوبِ رَبِّ الْمَشْرِقَيْنِ جَدِّ الْحَسَنِ وَالْحُسَيْنِ مَوْلاَنَا وَمَوْلَى الثَّقَلَيْنِ أَبِي الْقَاسِمْ سَيِّدِنَا مُحَمَّدٍ بْنِ عَبْدِ اللهِ نُورٍ مِنْ نُورِ اللهِ. يَا أَيُّهَا الْمُشْتَاقُونَ بِنُورِ جَمَالِهِ صَلُّوا عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ وَسَلِّمُوا تَسْلِيمًا
Post a Comment