ഉപ്പാപ്പയുടെ സ്നേഹപ്രകടനം
*ഉപ്പാപ്പയുടെ സ്നേഹപ്രകടനം*
---------------------------------------
മക്കയിൽവെച്ച്അബ്ദുൽമുത്തലിബിന്റെ യാത്രാ മൃഗം കാണാതായി. അപ്പോൾ കണ്ടു പിടിക്കാൻ വേണ്ടി പേര കുട്ടിയായ മുത്ത് നബി(ﷺ) തങ്ങളെ പറഞ്ഞയച്ചു. ശേഷം കഅ്ബയെ ത്വവാഫ് ചെയ്തു കൊണ്ട് അബ്ദുൽമുത്തലിബ് അല്ലാഹുവിനോട് മുത്ത് നബി തങ്ങളെ എത്രയും പെട്ടെന്ന് എന്നിലേക്ക് എത്തിച്ച് എന്നെ സഹായിക്കണം എന്ന് ദുആ ചെയ്തു. വീണ്ടും വീണ്ടും കഅ്ബാലയത്തിനു ചാരെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ നഷ്ടപ്പെട്ട ഒട്ടകത്തെയും തെളിച്ചു കൊണ്ട് നബിതങ്ങൾ(ﷺ) വരുന്നത് കണ്ടു. സ്നേഹവും സന്തോഷവും തുടിക്കുന്ന മനസ്സോടുകൂടി അബ്ദുൽമുത്തലിബ് മുത്ത് നബി (ﷺ)തങ്ങളുടെ ചാരത്തേക്ക് ഓടി പോയി. എന്നിട്ട് പറഞ്ഞു" ഓ പൊന്നുമോനേ നിന്നെ കാണാഞ്ഞിട്ട് ഞാൻ വളരെയധികം ദുഃഖിച്ചു, നീ എന്നെ ഒരിക്കലും വിട്ടു പിരിയരുതേ......
*(ത്വബഖാതു ബ്നു സഅദ്)*
Post a Comment