ഒരു ദിനം ,മുത്ത് നബി ﷺ ഖന്തഖിന് അടുത്തുള്ള ഗുഹയിൽ ഇരുന്ന് അവിടുത്തെ ഉമ്മത്തിന് വേണ്ടി കരഞ്ഞു
*ഒരു ദിനം ,മുത്ത് നബി ﷺ ഖന്തഖിന് അടുത്തുള്ള ഗുഹയിൽ ഇരുന്ന് അവിടുത്തെ ഉമ്മത്തിന് വേണ്ടി കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു. കരഞ്ഞ് കരഞ്ഞ് അവിടുത്തെ താടിരോമങ്ങൾ കണ്ണുനീരിനാൽ കുതിർന്നു.അടുത്ത നിമിഷം മുഖറബുൽ അംലാക്ക് ജിബ്‌രീൽ അവിടുത്തെ സമീപത്തേക്ക് ഇറങ്ങിവന്നിട്ട് പറയുന്നു : "മുത്ത് നബിയേ ﷺ, അവിടുത്തെ ഉമ്മത്തിന്റെ വിഷയത്തിൽ അവിടുന്ന് വ്യാകുലപ്പെടേണ്ടതില്ലെന്ന് റബ്ബ് ഉറപ്പു നൽകിയിട്ടുണ്ട്. അവിടുത്തെ ഉമ്മത്തിന് സ്വർഗ്ഗം നൽകുമെന്ന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു ,നബിയേ ". ഇത് കേട്ട് സന്തോഷാതിരേകത്താൽ അശ്രുകണങ്ങൾ പൊഴിച്ച് മുത്ത് നബി സുജൂദിലായി റബ്ബിന് സ്തുതികളർപ്പിച്ചു. അവിടുത്തെ സുജൂദിന്റെ ദൈർഘ്യം കണ്ട് അവിടുന്ന് ഇഹലോകവാസം വെടിഞ്ഞുവോ എന്നു പോലും ജനങ്ങൾ ധരിച്ചുപോയി !!!*
💕 *اللهم صل وسلم على الشفيع المشفع يوم القيامة* 💚
Post a Comment