ജിബിരീലും മീകാഈലും
*ജിബിരീലും മീകാഈലും*
ഉഹ്ദ് യുദ്ധവേളയിൽ മലക്കുകൾ തിരു നബി (ﷺ) തങ്ങളോട് കാണിച്ച സ്നേഹത്തിനെ സഅദ് ബിൻ അബീവഖാസ്(റ) വർണിക്കുന്നു.
ഉഹ്ദ് യുദ്ധ ദിവസം നബി(ﷺ)യുടെ ഇടത്തും വലത്തുമായി ശക്തമായി പോരാടുന്ന രണ്ട് ആളുകളെ ഞാൻ കണ്ടു. അതിനു മുൻപോ ശേഷമോ ഞാൻ അവരെ കണ്ടിട്ടില്ല.
ജിബിരീൽ(അ)ഉം മീക്കാഈൽ(അ)ഉം ആയിരുന്നു അത്. അവർ അവരുടെ ഹബീബായ തിരു നബിയെ(ﷺ) സംരക്ഷിക്കാൻ വന്നതായിരുന്നു.
( *മുസ്‌ലിം*)
മലക്കുകൾ വരെ മുത്തു നബി(ﷺ) തങ്ങളെ അതിരറ്റ് സ്നേഹിച്ചിരുന്നു എന്നാണ് നമുക്ക് ഇതിൽ നിന്ന് മനസ്സിലാകുന്നത്. അതുകൊണ്ട് നമുക്കും സ്നേഹിക്കാം മുത്ത് നബി(ﷺ)യെ💞💞💞
Post a Comment