🌹 *ഹംസ (റ) ചരിത്രം* 🌹

🌹 *ഹംസ (റ) ചരിത്രം* 🌹

 1⃣3⃣7⃣ഇസ്ലാമിക പഠനങ്ങൾ

 *മദീനയുടെ👑വാനമ്പാടി* 

*അസദുള്ളാ..അസദുള്ള..അസദുല്ല. ഹംസ (റ) അല്ലാഹുവിന്റെ സിംഹമാണ്* 

എല്ലാ സഹോദരീ സഹോദരന്മാരും പഠിച്ചിരിക്കേണ്ട ചരിത്രമാണിത്
ഇസ്ലാമിക ചരിത്രത്തിൽ വേദനയും ത്യാഗങ്ങളും ഏറ്റ് വാങ്ങി കൊണ്ട് ദീൻ നമുക്ക് സമ്മാനിച്ച മഹാനുഭാവന്റെ ചരിത്രമാണ് ,,

 *ശുഹദാക്കളുടെ നേതാവായ ഹംസത്തുൽ കറാർ (റ) ജീവ ചരിത്രം എല്ലാവരും ഓർമയിൽ വെയ്ക്കണം ജീവിതത്തോട് ആ ഈമാൻ പകർത്താൻ ശ്രമിക്കണം ..* 


അല്ലാഹുവിന്റെ പ്രവാചകനായി മുഹമ്മദ് നബി(സ) പ്രബോധനത്തിന് ഇറങ്ങിയപ്പോൾ ഇസ്ലാമിന്റെ ശത്രുക്കൾക്ക് അത്ഭുതവും ദേഷ്യവും വന്നു അവരെല്ലാം പരസ്പരം പറയുന്നു ഇന്നലെവരെ നമ്മുടെ വിശ്വാസത്തെ തള്ളി പറയാത്ത മുഹമ്മദ് (സ)അതാ പുതിയൊരു വിശ്വാസം കൊണ്ട് വന്നിരിക്കുന്നു അവനതാ നമ്മുടെ ഇടയിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നു അവനെ അങ്ങനെ വിട്ടാൽ പറ്റില്ല എന്ന് പറഞ്ഞ അബുജാഹിലും കൂട്ടരും കൂടി ഇരുന്ന് ചർച്ച ചെയ്യുമ്പോളതാ മഹാനായ ഹംസ (റ) പറയുന്നു മുഹമ്മദിനെ(സ) ആലോചിച് നിങ്ങൾ ഭയപെടേണ്ട അവനാർക്കും ഉപദ്രവം ഉണ്ടാക്കില്ല അവനെ നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് പറഞ്ഞ് കൊണ്ട് അവിടെ നിന്നും പോകുകയാണ് 

അമ്പും വില്ലുമായി വേട്ട കഴിഞ്ഞു മടങ്ങുന്ന ഹംസ(റ) അടുക്കലേക്കതാ ഒരു സഹോദരി ഓടി വരുന്നു ഹേയ് ഹംസ(റ) കഅബാലയത്തിന്റെ അടുത്തുള്ള മല മുകളിൽ വെച്ചതാ അബുജാഹിലും കൂട്ടരും മുഹമ്മദിനെ (സ)അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തിരിക്കുന്നു മുഹമ്മദിന്റെ(സ) കണ്ണിൽ നിന്നും കണ്ണുനീർ വന്നിരിക്കുന്നു നിങ്ങളെ പോലെ തന്നെ ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത മുഹമ്മദിനെ (സ) എനിക്കും ഇഷ്ടമാണെന്ന് പറഞ്ഞ ആ സഹോദരി സങ്കടപെട്ടപ്പോൾ അമ്പും വില്ലുമയി ഹംസ(റ) അബുജാഹിലിന്റെ അടുക്കൽ പോയി അത് കൊണ്ട് അബുജാഹിലിന്റെ തലയിലേക്ക് അടിക്കുന്നു എന്നിട്ട് ഒരു ഒരു വീര യോദ്ധാവിനെ പോലെ അബൂജഹലിന്റെ മുഖത്തിന്റെ നേരെ വിരൽ ചൂണ്ടിയിട്ട് പറയുന്നു. 

"ആരാടാ എന്റെ മുഹമ്മദിനെ(സ) തല്ലിയത് എന്റെ മുഹമ്മദ്(സ) കൊണ്ട് വന്ന വിശ്വാസം ശരിയാണെങ്കിൽ ഞാനും ഉണ്ടാകുമെടാ എന്റെ മുഹമ്മദിന്റെ (സ) കൂടെ എതിർക്കാൻ ധൈര്യം ഉള്ളവർ ഉണ്ടെങ്കിൽ വാടാ എന്ന് പറഞ്ഞ് ആരംഭ മുത്തായ നബിയെ (സ) ആ വിരിഞ്ഞ മാറിടത്തോട് ചേർത്ത് പിടിച്ച് കൊണ്ട് ശബ്ദം ഉയർത്തിയപോൽ അബുജാഹിലും കൂട്ടരും ഞെട്ടിപോയി പരിസരമാകെ നിശബ്ദമായി ഇന്നലെ വരെ നമ്മുടെ കൂടെ നിന്നിരുന്ന ഹംസ (റ)എന്താണ് പറ്റിയത് എന്നായി അവരുടെ ചിന്ത

അവിടെ നിന്നും പോകുന്ന വഴിയേ ഹംസ(റ) ചിന്തികുന്നു ഇന്നലെ വരെ ഞാൻ സ്നേഹിച്ച കൂട്ടുകാരെയും എന്റെ സമുദായം ആരാധിച്ച ബിംബങ്ങളെയും തള്ളി പറഞ്ഞ കൊണ്ട് മുഹമ്മദ് (സ)പറഞ്ഞ വിശ്വാസത്തെ അനുകൂലിച്ചത് എന്തിന്.
 *വിശുദ്ധ കഅബ ഷെരീഫിന്റെ മുന്നിൽ വന്ന് നിന്ന് കൊണ്ട് ഹംസ(റ) പൊട്ടികരഞ്ഞു കൊണ്ട് പടച്ച തമ്പുരാനോട് ദുആ ചെയ്യുകയാണ് മുഹമ്മദ് (സ) കൊണ്ട് വന്ന വിശ്വാസമാണ് ശരിയെങ്കിൽ അതിലെന്നെ ഉറപ്പിച്ച് നിർത്തണേ എന്ന് പ്രാർത്ഥിച്ചപ്പോൾ താമസിച്ചില്ല അതാ പടച്ച തമ്പുരാൻ ഹംസ(റ) ഖൽബിൽ ഈമാൻ ഉറപ്പിക്കുന്നു* ..അള്ളാന്റെ റസൂലിന്റെ (സ) അടുക്കലേക്കതാ ഓടിച്ചെന്ന് ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാമതം സ്വീകരിക്കുന്നു .

ബദർ യുദ്ദം സമയത്ത് ഇസ്ലാമിന്റെ ശത്രുക്കൾ തമ്പടിച്ചിരുന്നിടത് വെള്ളവും ഭക്ഷണവും കിട്ടുന്ന പ്രദേശത്ത് ആയിരുന്നു എന്നാൽ നബി(സ) തങ്ങളും സ്വഹാബത്തുകളും വസിച്ചിരുന്നിടത്ത് ഒരു തുള്ളി വെള്ളമില്ല മഴയില്ല ..വുളുഹ് ചെയ്യാൻ പോലും ഒരു തുള്ളി വെള്ളം ഇല്ല ആകെ ഉള്ളത് പർവ്വതം പോലെ ഉറച്ച ഖൽബിലെ ഈമാൻ മാത്രമാണ് ..സ്വഹാബാക്കൾക് വളരെ വിഷമമായി അവരെല്ലാം കൂടി അള്ളാന്റെ റസൂലിന്റെ (സ) അടുക്കൽ വെള്ളത്തിന്റെ ക്ഷാമത്തെ പറ്റി പറഞ്ഞപ്പോൾ റസൂലുള്ളാഹി (സ) പൊട്ടി കരഞ്ഞു കൊണ്ട് ബദ്റിന്റെ മണ്ണിൽ നെറ്റി തടം വെച്ച് കൊണ്ട് അള്ളാഹു വിനോട് വെള്ളത്തിന് വേണ്ടി ദുആ ചെയുന്നു..അതികം താമസിയാതെ മഴ ലഭിച്ചു ..സ്വഹാബത്തുക്കൾക്ക് സന്തോഷമായി മഴവെള്ളം ഒലിച്ചു പോകാതെ ഇരിക്കുവാനായി ഒരു ഹൗള് പോലെ കെട്ടി വെച്ചു ,,

...ആ സമയത്തതാ ശത്രു സൈന്യത്തിൽ നിന്നും ഒരാൾ ഇസ്ലാമിന്റെ അടുക്കലേക്ക് കടന്ന് വരുകയാണ് . ഹക്കിം ഇബിനു ഹുസാം എന്നയാൾ വന്നിട്ട് പറയുന്നു ഹേ മുഹമ്മദേ (സ) നിന്റെ ഹൗളിൽ നിന്നും ഞാൻ വെള്ളം കുടിക്കും നിന്റെ ഹൗളിൽ നിന്നും ഞാൻ വെള്ളം എടുക്കുമെന്ന് പറഞ്ഞു കൊണ്ട് അടുത്തപ്പോൾ സ്വഹാബത്തുകൾ ഹക്കിം ഇബ്നു ഹുസ്സമിന് നേരേ വാളോങ്ങിയപ്പോൾ അള്ളാഹുവിന്റെ ഹബീബതാ (സ) അവരെ തടയുകയാണ് ഹാക്കിമിനെ ഒന്നും ചെയ്യണ്ട ഞാൻ വിശന്നിരുന്ന സമയത്ത് ഹകീം എനിക്ക് ഭക്ഷണം തന്നതാണ് അവൻ വെള്ളം കുടിച്ചോട്ടെ എന്ന് ആരംഭ പൂമുത്ത് (സ) പറഞ്ഞപ്പോഴതാ ഹക്കിം ഇബ്‌നു ഹുസാം പറയുന്നു ഏയ് മുഹമ്മദ് (സ) നിന്റെ സഹതാപം കൊണ്ടുള്ള സഹായം എനിക്ക് വേണ്ട ഞാൻ വെള്ളം കുടിക്കുക മാത്രമല്ല ഞാനാ ഹൗള് പൊളിക്കുകയും ചെയ്യുമെന്ന് ശബ്ദം ഉയർത്തിയപ്പോൾ 

 *അതാ ഒരു ഗർജിക്കുന്ന സിംഹത്തെ പോലെ ഹംസ (റ) ചാടി എഴുന്നേൽക്കുകയാണ് ഹക്കിം ഇബ്നു ഹുസ്സമിനെ നോക്കി കൊണ്ട് പറയുകയാണ് എടാ ഹാക്കിമേ ഈ ഹംസ (റ) ഇവിടെ ഉള്ളപ്പോൾ നീയല്ല ജിന്ന് പോലും വെള്ളം കുടിക്കാൻ ധൈര്യം കാണിക്കില്ല* ..ഹക്കിം ഇബ്നു ഹുസ്സമിനെ തട്ടി മാറ്റികൊണ്ട് ഹൗള് പൊളിക്കുമെന്ന് പറഞ്ഞ് കൊണ്ട് അസുവാദ് കടന്ന് വരുകയാണ് ഹംസ(റ) യുദ്ദം ചെയ്യുകയാന് ഹംസ(റ) ധീരതക്ക് മുന്നിൽ അസുവദിന് പിടിച് നിൽക്കാൻ കഴിഞ്ഞില്ല ഹംസ(റ) അസുവാദിനെ നിലംപരിശാക്കി അതിന് ശേഷം ഹംസ(റ) സാമീപ്യത്തിൽ ചെറിയ യുദ്ധങ്ങളെലാം ജയിക്കുകയുണ്ടായി . ഇത് ശത്രുക്കളിൽ പേടിയും പകയും വർധിപ്പിച്ചു അങ്ങനെ അവർ ഹംസ(റ) വധിക്കാൻ പദ്ധതി തയ്യാറാക്കി . .അതിനെ വേണ്ടി വഹ്ശി എന്നാ അടിമയെ നിയോഗിക്കാൻ തീരുമാനിച്ചു 

എത്ര അകലെ നിന്നും ലക്‌ഷ്യം തെറ്റാതേ കുന്തഠ എറിഞ്ഞു വീഴ്ത്താൻ കഴിവുള്ള ആളാണ് വാഹ്ശി ...വാഹഷിയെ പ്രലോഭിപ്പിക്കാൻ ബദർ യുദ്ധത്തിൽ കൊല്ലപെട്ട ഹുതുബത്തിനന്റെ മകളായ ഹിംദ് എന്ന സ്ത്രീയെ ശത്രുക്കൾ നിയോഗിച്ചു..തന്റെ ഉപ്പയെയും സഹോദരങ്ങളെയും വധിച്ചത് ഹംസയാണെന്ന് പറഞ് ശത്രുക്കൾ ഹിംദ് നെ പ്രതികാരത്തിന് പ്രേരിപ്പിച്ചു 

ഹംസ(റ) വധിച്ചാൽ ഈ ലോകത്തിൽ വെച്ചേറ്റവും വിലപിടിപ്പുള്ള എന്റെ കഴുത്തിൽ കിടക്കുന്ന ഈ മാലയും കൂടാതെ അടിമത്വത്തിൽ നിന്നും നിന്നെ മോചിപ്പിക്കാമെന്നും ഹിമ്ന്ദ് പറഞ്ഞപ്പോൾ വാഹഷിക് സന്തോഷമായി ..

ഉഹ്ദ് യുദ്ധം ഒരുങ്ങുകയാണ് ഉഹ്ദിന്റെ മണ്ണിലതാ യുദ്ധത്തിന്റെ അട്ടഹാസം കൊടുമ്പിരി കൊള്ളുകയാണ് ഇസ്ലാമിന്റെ നേതൃ സ്ഥാനം ഹംസ(റ)യാണ് 
യുദ്ദം നടക്കുന്ന സമയത്ത് വാഹഷി ആരും കാണാതേ ഹംസ(റ) കൊല്ലണമെന്ന ഒറ്റ ലക്ഷ്യത്തോടെ മലയുടെ മറവിൽ ഒളിച്ചിരിക്കുകയാണ് ശത്രു സൈന്യം ഇസ്ലാമിന്റെ ഭാഗത്തേക്ക് ആർത്തിരമ്പി വരുകയാണ് വില്ലാളി വീരനായ ഹംസ(റ)നാലു പാടും നിന്ന് കൊണ്ട് ശത്രുക്കളെ വെട്ടി അരിയുകയാണ് ... മലയുടെ ഇടയിൽ മറഞ്ഞിരുന്ന വഹ്ഷി ഹംസ(റ) ധീരത കണ്ട് പേടിച് വിറച്ചു പോയി ...ഹംസ(റ)അടുത്ത് കിട്ടിയാൽ കൊല്ലാമെന്ന ഉദ്ദേശത്തോടെ എത്ര ദൂരെ നിന്നും ലക്‌ഷ്യം തെറ്റാതെ ചാട്ടുളി എറിയാൻ കഴിവുള്ള വഹ്ഷി കാത്തിരിക്കുകയാണ്.
...അതികം താമസിയാതെ ഹംസ(റ) വഹ്ഷിയുടെ മുന്നിൽ വന്ന് നിൽകുന്നു വഹ്ഷിയെ കാണാതെ ഹംസ (റ) നിൽകുമ്പോൾ വാഹഷി ഒളിപ്പിച്ചു വച്ച ചാട്ടുളി ലക്‌ഷ്യം തെറ്റാതെ ഹംസ(റ) ശരീരത്തിലേക്ക് വിടുന്നു ..യാ അള്ളാ.......എന്ന് വിളിച് കൊണ്ട് ഉഹ്ദിന്റെ മണ്ണിലേക്ക് ഒരു പർവ്വതം പോലെ ഹംസ(റ) വീഴുകയാണ് ..ഹംസ (റ) ശരീരത്തിലെ ഓരോ ഭാഗവും വെട്ടി മാറ്റി വാഹഷി അവസാനമതാ നെഞ്ച് പൊളി്ച്ച് കരൾ പുറത്തെടുത്ത് കൊണ്ട് ഹിംദ്ന്റെ അടുത്തേക്ക് ഓടുകയാണ് 

സ്വഹാബത്തുകൾ നബിയുടെ (സ) അടുത്തേക്ക് പോയിട്ട് പറയുന്നു നബിയെ (സ) കുറെ പേര് ശഹീദായിട്ടുണ്ട് .നബിയോര് (സ) ഓടിപോയി ചോദിക്കുകയാന് *എന്റെ ഹംസ(റ) എവിടെയെന്ന്..ആ കാഴ്ച കണ്ട അല്ലാഹുവിന്റെ ഹബീബ്(സ) പൊട്ടികരയുകയാന്...* അല്ലാഹുവിന്റെ റസൂലേ (സ) ഏറ്റവും അധികം പൊട്ടികരഞ്ഞിട്ടുണ്ടെങ്കിൽ അത് ഹംസ(റ) മരണം കണ്ടിട്ടാണ് അത്രയും ഇഷ്ട്ട മായിരുന്നു മുത്തു നബിക്ക് ഹംസ(റ)നെ.
നബിയുടെ (സ) കരച്ചിൽ കണ്ടിട്ട് അല്ലാഹുവിന്റെ മുക്കറബുൽ ഹാംലക് മാലിക് ജിബ്‌രീൽ (അ) വരുകയാണ് എന്തിനാണ് നബിയെ അങ് കരയുന്നത് 7 ആകാശവും ...അല്ലാഹുവിന്റെ മലക്കുകളും പറയുന്നു 

 *അസദുള്ളാ..അസദുള്ള..അസദുല്ല. ഹംസ (റ) അല്ലാഹുവിന്റെ സിംഹമാണ്* 

ആസാദ് റസൂലള്ള...അല്ലാഹുവിന്റെ റസൂലിന്റെയും സിംഹമാന് ഹംസ(റ)

പിന്നെന്തിനാ നബിയെ അങ് കരയുന്നത് അങ് കരഞ്ഞാൽ അള്ളാഹുവിനത് സഹിക്കൂല നബിയെ ..സ്വഹാബത്തുകൾ നബിയുടെ അടുത്തേക്ക് വന്നിട്ട് ചോദിക്കുകയാണ് നമ്മുടെ ഹംസ(റ) യെ കൊന്നതിന് പ്രതികാരം ചെയ്യണ്ടേ നബിയെ. നബി (സ) തങ്ങൾ പറയുന്നു എന്റെ ഹംസ(റ)യെ കൊന്നത്തിന്റെ പേരിൽ ശത്രുക്കളെ കൊല്ലാൻ അള്ളാഹു അതിനുള്ള അവസരം തന്നാൽ 30 പേരെ ഞാൻ അറിയാൻ പറ്റാത്ത വിധം കൊന്ന് തള്ളുമെന്ന്...ശത്രു കളോട് പോലും നീതി കാണിക്കുന്ന മുത്ത് നബി(സ) പറഞ്ഞിട്ടുണ്ടെങ്കിൽ അത്രയും ഇഷ്ടമായിരുന്നു ഹംസ(റ)നെ 

വാഹ്ശി കരൾ കൊണ്ട് പോയി ഹിംദിന് കൊടുത്തു അവരത് വായിലിട്ട് ചവച്ചു തുപ്പി അതിൽ നിന്നും ഒരു തുള്ളി ഉമിനീരിലൂടെ അകത്തേക്ക് പ്രവേശിക്കുകയാണെങ്കിൽ അവൾക് നരകം ഹറാമാണെന്ന് നബിയുനാ റസൂലുല്ലാഹി (സ)പറഞ്ഞു 
. ശത്രു സൈന്യത്തിന്റെ വാക്ക് കേട്ട് നബിയെ കൊല്ലുമെന്ന് അട്ടഹാസം മുഴക്കി വരുന്ന ഉമർ(റ) വരവ് അറിയിക്കാൻ റസൂലിന്റെ (സ)അടുത്തേക്ക് ഒരു സ്വഹാബത് കടന്ന് വന്നിട്ട് പറയുകയാണ് അല്ലാഹുവിന്റെ റസൂലേ (സ) അങ്ങയെ ഇനിയും ഞങ്ങൾക്ക് കാണണം ഉമർ(റ) അതാ അങ്ങയെ കൊല്ലുമെന്ന് പറഞ്ഞ് കൊണ്ട് കടന്നു വരുന്നു ഇവിടെ നിന്നും പൊയ്കോളൂ നബിയെ എന്നാ സ്വഹാബത് പറഞ്ഞപ്പോൾ .. *നബി(സ)യുടെ അടുത്തു നിന്നും ഒരു സിംഹ കുട്ടിയെ പോലെ ചാടി എഴുന്നേറ്റ് കൊണ്ട്* ഹംസ(റ) പറയുന്നു 
തിരു ദൂതരേ ഉമർ(റ) വരുന്നത് നല്ലതിനല്ല എങ്കിൽ ആരുടെ മുന്നിലും തോൽക്കാത്ത ഉമർ(റ) ന്റെ മരണം എന്റെ കൈകൊണ്ടാകുമെന്ന് പറഞ്ഞ ഹംസ(റ) 
സങ്കടപ്പെട്ടിരിക്കുന്ന നബിയുടെ അടുത്തു പോയിട്ട് നെഞ്ചോട് ചേർത്ത് പിടിചു കൊണ്ട് ആരില്ലേലും ഈ ഹംസ (റ) ഇല്ലേ നബിയെ (സ)എന്ന് പറഞ്ഞ ഹംസ(റ) ഉഹ്ദിന്റെ മണ്ണിൽ ശഹീദായപ്പോൾ പൊട്ടിക്കരഞ്ഞു പോയ നബിയൊരുടെ ഖൽബിന്റെ സ്നേഹമാണ് നാമൊക്കെ അറിയേണ്ടത് സഹോദരങ്ങളെ* ..ഇസ്ലാമിലെ പ്രധാന പെട്ട 2 യുദ്ധം കൊണ്ട് ലോക മുസ്ലിം ജനതയുടെ ഖൽബിൽ തീകട്ട പോലെ കത്തി ജ്വലിക്കുന്ന വിപ്ലവ നായകനായ ഹംസ(റ) പോലുളളവരാണ് നമ്മുടെ ഖൽബിൽ വേണ്ടത് .
ആരുടെ മുന്നിലും ജയിച്ച് രാജ്യം പിടിച്ചടക്കാനല്ല..

സ്വത്ത് കൈവശപ്പെടുത്താനല്ല...

അധികാരം പിടിച്ചടക്കാനല്ല?

മറ്റുള്ളവരെ കാരണമില്ലാതെ കൊന്ന് തള്ളാനല്ല,,,

ദുനിയാവിലെ ഭൗതിക സുഖത്തിന് വേണ്ടിയല്ല? 

അള്ളാഹു പടച്ച തമ്പുരാന് മുന്നിൽ ആരെയും പേടിക്കാതെ നിസ്കരിക്കാനും ഇബാദത്ത് ചെയ്യുവാൻ ജീവൻ നിലനിർത്തുവാൻ വേണ്ടിയാണ് വാളെടുത്തതും യുദ്ധം ചെയ്തതും...