നമ്മുടെ നേതാവ്(ﷺ) ‏കാരുണ്യത്തിൻ്റെ കടലായ ലോകത്തിൻ്റെ പ്രവാചകനായ സയ്യിദുനാ റസൂൽ ‎(ﷺ) ‏തങ്ങളുടെ പ്രിയപത്നി ഖദീജാബീവി ‎رضي الله عنها ‏യുടെ ആണ്ട് ദിനമാണ്

*✍മദീനയാണെന്റെ സ്വപ്നം*
-----------------------
❣️💚❣️💚❣️💚❣️💚

*ഇന്ന് റമളാൻ 10*

 *🌹നമ്മുടെ നേതാവ്(ﷺ) കാരുണ്യത്തിൻ്റെ കടലായ ലോകത്തിൻ്റെ പ്രവാചകനായ സയ്യിദുനാ റസൂൽ (ﷺ) തങ്ങളുടെ പ്രിയപത്നി ഖദീജാബീവി رضي الله عنها യുടെ ആണ്ട് ദിനമാണ്.*

*🍃 ഖുവൈലിദ് ബിൻ സഅദി ൻ്റെയും ഫാതിമ ബിൻതു സായിദിൻ്റെ മകളായിരുന്നു ആ ബീവി رضي الله عنها മുത്ത് നബി (ﷺ) യെ പ്രവാചകതത്വം എല്ലാം അഗീകാരവും സഹായവും പ്രോത്സാഹനവും കൊടുത്തിരുന്നവരായിരുന്നു* 

 🌹 *ഒരു ഹദീസ്* 

 *ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബി(ﷺ) നിലത്ത് നാല് വരകളുണ്ടാക്കി. എന്നിട്ട് ചോദിച്ചു: ഇതെന്താണെന്ന് നിങ്ങൾക്ക് അറിയുമോ?* 🍃

 *സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിനും, അവന്റെ* **റസൂലിനുമെ അറിയൂ. അപ്പോൾ നബിﷺ വിശദീകരിച്ചു: "സ്വർഗീയ സ്ത്രീകളിലെ* 
 *അ ത്യുത്തമരായ നാലു പേരാണിത്. ഖുവൈലിദിന്റെ മകൾ ഖദീജ ബീവി رضي الله عنها , മുഹമ്മദിന്റെ മകൾ ഫാത്തിമ ബീവി رضي الله عنها , മുസാഹിമിന്റെ മകളും ഫിർഔനിന്റെ ഭാര്യയുമായ ആസിയ ഇംറാനിന്റെ മകൾ മർയം ബീവി رضي الله عنها .* 🌱

 *പ്രിയരേ .., നാം സ്വലാത്തുകൾ ധാരാളം ചൊല്ലണം നമുക്ക് ഈ* *പത്നിമാരോടൊത്ത് സ്വർഗ്ഗരാമത്തിൽ കൂടുവാനും പുന്നാര മുത്ത് നബി (ﷺ) തൃക്കല്യാണം കാണുവാനും പടച്ചറബ്ബ് തൗഫീഖ് തരട്ടെ ധാരാളംസ്വലാത്തുകൾ ചൊല്ലുവാനും ഖതമുകൾ ഓതാനും ഈ പത്നിമാരുടെ ബറകത്ത് കൊണ്ട് തൗഫീഖ് തരണേ നാഥാ'... പ്രവാചക പത്നിമാരെയും ഖദീജ ബീവി رضي الله عنها യേയും മുത്ത് നബി (ﷺ) കിനാവിൽ കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണേ നാഥാ امين يا رب العالمين🤲*

*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
     *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*

*✍🏻محمد عاشق*