മുത്തുനബിﷺയെ എപ്പോഴും കിനാവിൽ കണ്ടിരുന്ന രണ്ട് സ്നേഹിതന്മാർ ഉണ്ടായിരുന്നു... #വിശുദ്ധ_ഖുർആൻ_അനാദരവ്_അപകടമാണ്
#വിശുദ്ധ_ഖുർആൻ_അനാദരവ്_അപകടമാണ്.
മുത്തുനബിﷺയെ എപ്പോഴും കിനാവിൽ കണ്ടിരുന്ന രണ്ട് സ്നേഹിതന്മാർ ഉണ്ടായിരുന്നു..
അങ്ങനെയിരിക്കെ ഒരാൾക്ക് സ്വപ്നദർശനം നഷ്ടമായി. തന്റെ സ്നേഹിതനോട് ഈ വിഷമം പങ്കുവച്ചു.
നീ ഒരു കാര്യം ചെയ്യണം. മുത്തുനബിﷺയെ സ്വപ്നത്തിൽ കാണുന്ന നേരം എന്റെ സലാം അറിയിക്കുക. എന്നിട്ട് എന്റെടുത്ത് ഇപ്പോൾ വരാത്തത് എന്താണെന്നും ചോദിക്കുക...
പതിവുപോലെ സ്നേഹിതൻ
തിരുനബിﷺയെ സ്വപ്നത്തിൽ ദർശിച്ചു. മറക്കാതെ തന്നെ കൂട്ടുകാരൻ ഏൽപ്പിച്ച സലാം പറഞ്ഞു.
സ്വപ്നം നഷ്ടമാകാനുള്ള കാരണവും അന്വേഷിച്ചു. തദവസരം തിരുനബി ﷺ പറഞ്ഞു -ചില സമയങ്ങളിൽ മുസ്ഹഫിനു മുകളിൽ അദ്ദേഹം കിതാബുകൾ വെക്കാറുണ്ട്...
ഉറക്കത്തിൽ നിന്നുണർന്നു ചങ്ങാതിയോട് വിവരങ്ങൾ ധരിപ്പിച്ചു. ഉടനെ അദ്ദേഹം കുതുബുഖാനയിൽ ചെന്നു പരിശോധന നടത്തി.
സ്വപ്നത്തിൽ പറഞ്ഞപ്രകാരം മുസ്ഹഫിനു മുകളിൽ കിതാബുകൾ വെച്ചിരിക്കുന്നു. ഉടനെ എടുത്തുമാറ്റുകയും ചെയ്തു...
(റഅയ്ത്തുന്നബി -100)
മറ്റൊരു സംഭവം.
അല്ലാഹുﷻവിന്റെ തിരു നാമം എഴുതിയ ഒരു കടലാസ് അലക്ഷ്യമായി കിടക്കുന്നു. ആളുകൾ അത് ചവിട്ടി തേച്ച് നടക്കുന്നു.
പെട്ടന്ന് അദ്ദേഹം ആ കടലാസെടുത്ത് സുഗന്ധം പൂശി മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെച്ചു. അന്നേ ദിവസം ഒരു സ്വപ്നം ദർശിച്ചു. അതിൽ ഒരു അശരീരി കേട്ടു.
"ഓ ബിഷ്ർ എന്റെ നാമത്തെ നീ പരിശുദ്ധമാക്കിയതിനാൽ നിന്റെ നാമത്തെ ഇരു ലോകത്തും പരിശുദ്ധമാക്കിയിരിക്കുന്നു"
ഈ സംഭവത്തിനു ശേഷമാണ് സാധാരണ ജീവിതം നയിച്ച ബിഷ്റുൽ ഹാഫി(റ) ഔലിയാക്കളിൽ തന്നെ പ്രമുഖനായിത്തീർന്നത്...
(രിസാലത്തുൽ ഖുശൈരി-30)
ഈ രണ്ട് സംഭവങ്ങളിൽ നിന്നും ആദരവിന്റെയും അനാദരവിന്റെയും അനന്തരഫലം മനസിലായല്ലോ.
അശ്രദ്ധ കൊണ്ട് അദബ്കേട് സംഭവിച്ചവർക്ക് പോലും അനുഗ്രഹങ്ങൾ മുറിക്കപ്പെടുമെങ്കിൽ മനപ്പൂർവം വിശുദ്ധ ഖുർആനിനെ നിന്ദിക്കുന്നവരുടെ ഇരുലോക ജീവിതം എത്രമാത്രം കയ്പേറിയതായിരിക്കും..
ഇനി അൽപ്പം മസ്അല പറയാം...
മുസ്ഹഫിനു നേരെ കാല് നീട്ടുന്നതും, കാഫിറിന്റെ കൈവശം മുസ്ഹഫ് നൽകുന്നതും, തുപ്പൽ തൊട്ടു ഖുർആൻ മറിക്കുന്നതും ഹറാമാണ്. മുസ്ഹഫ് കൊണ്ട് വരുമ്പോൾ എണീറ്റ് നിൽക്കലും ചുംബിക്കലും സുന്നത്താണ്.
വകതിരിവ് ഇല്ലാത്ത കുട്ടിക്ക് പഠനാവശ്യത്തിനാണെങ്കിലും ഖുർആൻ എടുക്കാൻ സൗകര്യം ചെയ്തു കൊടുക്കരുത്. അതിന്റെ പവിത്രത നഷ്ടപ്പെടാൻ കാരണമായേക്കാം...
(തുഹ്ഫ, ശർവാനി-1/153-155)
നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം..
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
Post a Comment