പിതൃവ്യൻ അബൂത്വാലിബിന്റെ സ്നേഹം

*പിതൃവ്യൻ അബൂത്വാലിബിന്റെ സ്നേഹം*
----------------------------------------
 മുത്ത് നബി (ﷺ)തങ്ങൾ മക്കയിൽ പ്രബോധനം ചെയ്തു കൊണ്ടിരിക്കുന്ന സമയം. കുറൈശി പ്രമുഖരിൽ ചിലർ അബൂത്വാലിബിന്റെ അടുക്കൽ വന്ന ഭീഷണിപ്പെടുത്തി. മുഹമ്മദിനോട് അവന്റെ ഈസ് പ്രവർത്തനത്തിൽ നിന്ന് പിന്തിരിയണമെന്ന് കൽപ്പിക്കാൻ സമ്മർദ്ദം ചെലുത്തി. അബൂത്വാലിബ് വളരെ സ്നേഹത്തോടെ മുത്ത് നബി(ﷺ) തങ്ങളുടെ അടുത്ത് പോയിട്ട് കാര്യം പറഞ്ഞു. അപ്പോൾ നബി (ﷺ)തങ്ങൾ പറഞ്ഞു:" അവർ എന്റെ വലതു കൈയിൽ സൂര്യനെയും ഇടതു കൈയിൽ ചന്ദ്രനെയും വച്ചു തന്നാലും എന്റെ നാഥൻ എന്നോട് കൽപിച്ച കാര്യത്തിൽ നിന്ന് ഞാൻ പിൻമാറുകയില്ല". ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ മുത്തുനബി(ﷺ)യുടെ കവിൾത്തടത്തിലൂടെ കണ്ണുനീർ ഒഴുകാൻ തുടങ്ങി. ഇത് കണ്ടപ്പോൾ അബൂത്വാലിബിനെ അസഹനീയമായ സങ്കടം വന്നു.സ്നേഹത്തോടെയും വേദനിക്കുന്ന മനസ്സോടെയും അബൂത്വാലിബ് പറഞ്ഞു:"മോനേ, നീ നിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കോളൂ, നീ നിനക്കിഷ്ടമുള്ളത് ചെയ്തോളൂ, അള്ളാഹു സത്യം നിന്നെ ഒരിക്കലും ഒരാൾക്കും ഞാൻ വിട്ടു കൊടുക്കുകയില്ല.
                       *(അൽ ബിദായ വന്നിഹായ)*