ഹിജ്‌റ പോകുന്ന പ്രണയം 💞 🌿
*ഹിജ്‌റ പോകുന്ന പ്രണയം*
ഖൽബു വല്ലാതെ പിടക്കുന്നുണ്ട് 😣...💔... കരച്ചിലും നിർത്താൻ കഴിയുന്നില്ലല്ലോ...., 😭😭 കാലമെത്രയായി മദീനയോട് യാത്ര പറഞ്ഞിറങ്ങിയിട്ടു... ഇന്നിതാ മുത്ത് നബിﷺ ഉറക്കിൽ വന്നു ചോദിക്കുന്നു...
"എന്താണ് ബിലാലെ... നിങ്ങൾക്കെന്നോട് പിണക്കമാണോ?.. എന്താണ് എന്നെ സന്ദർശിക്കാൻ വരാത്തത്..?
ചോദ്യം ഹൃദയത്തിൽ തട്ടുന്ന ചോദ്യമാണല്ലോ 💔 ... അരികിൽ വരാത്ത വിഷമം മുത്ത് നബിക്കുംﷺ .. മദീന കാണാതെ ദിനങ്ങൾ തള്ളിനീക്കുന്ന ബിലാൽ തങ്ങൾക്കും താങ്ങാൻ കഴിയുന്നില്ല.😣😣... ഒരുപാട് കാലം മുൻപ് ശാമിലേക്കു പോന്നതാണ്.. മുത്ത് നബിയില്ലാത്ത ﷺ മദീനത്തു ഒരു നിമിഷം പോലും നിൽക്കാൻ കഴിയാതെ വന്നപ്പോൾ.., പ്രണയഭാരം താങ്ങാനാകാതെ പോന്നതാണ്... ബിലാൽ തങ്ങൾ കരയുകയാണ്...😭😭.. മുത്ത്‌നബിﷺ വിളിച്ചതാണല്ലോ പോകാതിരിക്കാനും കഴിയില്ല....
ഉടൻ തന്നെ മദീനയിലേക്ക് യാത്ര തിരിച്ചു..
ഏകദേശം 40 ദിവസത്തെ യാത്രയുണ്ട്... എന്തുമാത്രം ദുഃഖമായിരിക്കും അവിടന്ന് ഉണ്ടായതെന്നു ആലോചിച്ചു നോക്കിയിട്ടുണ്ടോ നാം 😖😖.. കാലങ്ങളായി കാണാതിരിക്കുന്ന തന്റെ പ്രിയപ്പെട്ട നാട്..തന്റെ പ്രിയപ്പെട്ട കൂട്ടുകാർ.. അങ്ങനെ പറഞ്ഞു തീരാൻ കഴിയാത്ത എല്ലാമുള്ള നാട്.. മുത്ത് നബിയുടെﷺക്ഷണവും, കിനാവുമെല്ലാം മനസ്സിൽ വല്ലാതെ അലയടിക്കാൻ തുടങ്ങി..😣😣..മദീനയിലേക്ക് യാത്ര പോകുകയാണ്... എത്രയും പെട്ടെന്ന് മദീനത്തു എത്തിച്ചേരണം.. 👣👣
തങ്ങൾ വേഗത്തിൽ യാത്ര ചെയ്യുകയാണ്... ബിലാൽ തങ്ങളുടെ യാത്ര കണ്ടു ആ മണ്തരികൾ എന്തുമാത്രം നോക്കിനിന്നിട്ടുണ്ടാകും... മുത്തുനബിയിലേക്കുﷺ ഖൽബ് കൊടുത്തു അതിലേക്കൊന്നു ലയിച്ചു ചേരാൻ, അതും മുത്ത് നബി ﷺ തന്നെ വിളിക്കുമ്പോൾ ഹൃദയം എന്തുമാത്രം സംസാരിചിട്ടുണ്ടാകും, വേഗം മദീനയിലെത്തിയെങ്കിൽ എന്ന് വല്ലാതെ ആശിച്ചിട്ടുണ്ടാകില്ലേ...?? ഉണ്ടായിരിക്കണം മുത്തുനബിയിലേക്ക് ﷺഹൃദയം തിരിച്ചാൽ അങ്ങനെയാണല്ലോ ഉണ്ടാകുക..... നടന്നു നീങ്ങുന്ന പാതയോരത്തെ തണൽ മരങ്ങൾ ബിലാൽ തങ്ങൾക്കു തലതാഴ്ത്തി കൊടുത്തിട്ടുണ്ടാകുമല്ലോ🌲🌲.. ആരാണീ നടന്നു പോകുന്നതെന്നു അവർ ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ടാകില്ലേ..🙂🙂 ... പാറിനടക്കുന്ന പറവകൾ മൗനമായി അനുഗമിച്ചുട്ടുണ്ടാകില്ലേ?.. 🐦🐦... ഖൽബ് മദീനത്തേക്കു കൊടുത്തു യാത്ര ചെയ്യുമ്പോൾ ഒരുപക്ഷെ മേഘങ്ങളും തണലിട്ടു കൊടുത്തിട്ടുണ്ടാകുമോ?? ☁️☁️☁️
ബിലാൽ തങ്ങളാണെങ്കിൽ ചുറ്റുപാടൊന്നും ശ്രദ്ധിച്ചു കാണില്ല.. എന്റെ മദീന... എന്റെ മദീന. മദീന.... മദീന ... മന്ത്രമുരുവിടന്ന പോലെ കരഞ്ഞു കലങ്ങിയ കണ്ണിൽ യാത്ര ചെയ്തിട്ടുണ്ടാകും😣😣😭😭...
*എന്തൊരു ഹുബ്ബയിരിക്കും കൂട്ടുകാരാ ഒന്നാലോചിച്ചു നോക്കു .. അങ്ങനെ നടന്നു നടന്നു മദീനത്തേക്ക് യാത്ര ചെയ്യുമ്പോൾ, വഴിവക്കിലെ കുന്നുകൾ എന്തുമാത്രം ബിലാൽ തങ്ങളോട് സംസാരിച്ചിട്ടുണ്ടാകും??. ബിലാൽ തങ്ങൾ തന്റെ ഹ്രദയ വേദനയിൽ അവരുടെ വർത്തമാനം കേട്ടിട്ടുണ്ടാകുമോ??..
കഴിക്കാനും കുടിക്കാനും മറന്നു പോകുന്ന യാത്രയല്ലേ??.. 👣👣... തളർച്ച അനുഭവപ്പെടാത്ത യാത്രയല്ലേ?? ...പ്രണയം പൂവിട്ടു നിൽക്കുന്നിടത്തു ചുറ്റുമുള്ളതെല്ലാം അന്യമല്ലേ??* അതേ... ബിലാൽ തങ്ങൾക്കു ചുറ്റുമുള്ളതെല്ലാം അന്യമാണ്.. ..അങ്ങനെ നടന്നു നടന്നു മദീനത്തെ പള്ളിയിൽ നിൽക്കുമ്പോൾ... എന്ത് മാത്രം കരഞ്ഞിട്ടുണ്ടാകും😭😭😢😢
മുത്ത് നബിയുടെ ﷺ സാമിപ്യം വീണ്ടും വീണ്ടും അനുഭവിക്കാൻ തുടങ്ങുന്ന ആ ഖൽബ് ആ മിമ്പറിലേക്ക് നോക്കിയിട്ടു എന്താണ് പറഞ്ഞിട്ടുണ്ടാകുക...??
അങ്ങനെ അതാ ബിലാൽ തങ്ങളുടെ തിരിച്ചു വരവിൽ മദീന ഉണരുകയാണ്... ഇതാ മുത്ത് നബിയുടെ ﷺ ബിലാൽ മദീനയിൽ എത്തിയിരിക്കുന്നു, എല്ലാവരും അറിഞ്ഞവർ.. അറിഞ്ഞവർ പള്ളിയിലേക്ക് എത്തി തുടങ്ങി...മദീന വീണ്ടും ഉണരുകയാണ്..കൂട്ടുകാരെല്ലാം പറഞ്ഞു.. "ബിലാലെ... ഒരു ബാങ്ക്..."
തങ്ങൾ പറഞ്ഞു... "ഇല്ല കൂട്ടുകാരെ .. എനിക്കതിനു കഴിയില്ല.. മുത്ത് നബിയില്ലാതെ എങ്ങനെ എനിക്കതു സാധിക്കുന്നത്.."
ബിലാൽ തങ്ങളുടെ ശബ്ദം ഇടറാൻ തുടങ്ങി....
"പ്രിയപ്പെട്ട ബിലാൽ... ഞങ്ങളുടെ ആഗ്രഹമാണ്...😣 ബിലാൽ ഒരു വാങ്ക് കൊടുക്കണേ... "
വീണ്ടും ചോദിക്കുകയാണ്. ആ ശബ്ദമൊന്നു കേൾക്കാൻ..
ബിലാൽ തങ്ങൾ മറുപടിയില്ലാതെ കരയുകയാണ് 😭😭... അപ്പോഴാണ് മുത്തുനബിയുടെ ﷺ പേരമക്കൾ ഹസൻ, ഹുസൈൻ (റ)അവിടേക്കു വന്നു പറയുന്നത്..
,"ബിലാൽ തങ്ങളേ.... മുത്തുനബിയുള്ളപ്പോൾﷺ അങ്ങയിരുന്നല്ലോ വാങ്ക് കൊടുത്തിരുന്നത്... ഒന്നു വാങ്ക് കൊടുക്കുമോ ഞങ്ങൾക്ക് കേൾക്കാൻ ആഗ്രഹമുണ്ടായിട്ടാണ്... "
ചോദ്യം കേട്ടപാടെ പറ്റില്ലെന്നു പറയാൻ ബിലാൽ തങ്ങൾക്കും കഴിഞ്ഞില്ല, കാരണം മുത്തുനബിയുടെ ﷺ പേരമക്കൾ പറഞ്ഞ ആഗ്രഹമാണല്ലോ... പ്രിയപ്പെട്ടവരുടെ
ആവശ്യപ്രകാരം അന്ന് വാങ്ക് വിളിക്കാൻ അതാ വീണ്ടും കയറുകയാണ്..😪 തൊണ്ടയിടറുന്നുണ്ട്..😣 അക്ഷരങ്ങൾ കിട്ടുന്നില്ല, വല്ലാതെ, വല്ലാതെ വിഷമിച്ചു. മുത്തുനബിയില്ലാത്ത ﷺ മദീനത്തു വച്ചു വീണ്ടുമൊരു വാങ്ക് കൊടുക്കുമ്പോൾ, മദീനത്തു വീണ്ടും ബിലാൽ തങ്ങളുടെ വാങ്ക് മുഴങ്ങി... വാങ്ക് കേട്ടു, അറിഞ്ഞവർ അറിഞ്ഞവർ പള്ളിയിലേക്ക് ഓടിയെത്താൻ തുടങ്ങി... കേട്ടവർ പരസ്പരം ചോദിച്ചു...
"ഇതെന്തു പറ്റി മദീനയിൽ വീണ്ടും മുത്ത് നബിﷺ വന്നോ... ബിലാൽ ത്നങ്ങളുടെ മധുര ശബ്ദമാണല്ലോ ആ കേൾക്കുന്നത്"
വാങ്ക് കൊടുത്തുകൊണ്ടിരിക്കെ പള്ളി നിറഞ്ഞുകവിയാൻ തുടങ്ങി... കാലങ്ങൾക്കു ശേഷം മദീനത്തെ മധു വീണ്ടു അയവിറക്കാൻ തുടങ്ങി... അതാ... ആർക്കും മനസ്സിനെ പിടിച്ചിരുത്താൻ കഴിയുന്നില്ല... 😣😖മെല്ലെ മെല്ലെ ഓരോരുത്തരും തേങ്ങി തേങ്ങി കരയാൻ തുടങ്ങി😢😢... അത് പൊട്ടിക്കരച്ചിലാകാൻ കൂടുതൽ സമയം വേണ്ടി വന്നില്ല കുട്ടികളും, മുതിർന്നവരും, സ്ത്രീകളും, പുരുഷന്മാരും... എല്ലാവരും കരയുകയാണ്... 😭😭അതേ മദീന കരയുകയാണ്.💔. ബിലാൽ തങ്ങൾ വാങ്ക് തുടർന്നുകൊണ്ടിരുന്നു.. അടുത്തത് മുത്ത് നബിയുടെ ﷺനാമമാണ്., തങ്ങളില്ലാതെ ഞാനെങ്ങനെ 😭😭... മുത്ത് നബിയുടെﷺ പേരുപറയുമ്പോൾ, 😭😖😢 നാഥാ ഇതെങ്ങനെ സഹിക്കും... 😓😓😥😥💔💔 ബിലാൽ തങ്ങൾ ഹൃദയ വേദന സഹിക്കാനാകാതെ മുത്ത് നബിയുടെﷺ നാമം പറയുകയാണ്.. ഇല്ല.. ഇല്ല.. ബിലാലിന് ആ പേര് പറയാൻ കഴിയുന്നില്ല.. ഇശ്ഖ് നിറഞ്ഞ വേദനയിൽ അതാ ബിലാൽ തങ്ങൾ നിലത്തു വീഴുകയാണ്.....പ്രണയം അതിന്റെ ഉന്നതിയിലെത്തുമ്പോൾ ആർക്കാണവിടെ തടയിടാൻ കഴിയുക... ഹാ.. ഇതെന്തു പ്രണയം..💖
നാമം ഉച്ചരിക്കുമ്പോഴേക്ക് ശരീരം തളർന്നു പോയെങ്കിൽ അതിനെന്തു പേരിട്ടാണ് വിളിക്കുക...
പ്രിയപ്പെട്ട കൂട്ടുകാരെ നാം പല തവണ കേട്ട ചരിത്രമാണല്ലോ... എന്നിട്ട് അതുകാരണം എന്തുമാറ്റമാണ് നമുക്കുണ്ടായത്...?? 😣😣ഞാനും എന്നോട് തന്നെ ചോദിച്ചു നോക്കട്ടെ.. നാമെന്തു പാപികളാണല്ലേ... 😪😪
ഓരോ വാങ്ക് കൊടുക്കുമ്പോഴും ബിലാൽ തങ്ങളേയും, അവിടത്തെ പ്രിയ ഹുബ്ബിനെയും നാം ഓർക്കാറുണ്ടോ?..😔😔
ഒരു തവണയെങ്കിലും പള്ളിയിലേക്ക് നാം യാത്ര പോകുമ്പോൾ ഇതുപോലെ മദീനയിലെ പള്ളിയിലേക്ക് എത്ര സ്വഹാബാക്കൾ പ്രണയിനികൾ.. നടന്നു നീങ്ങിയിട്ടുണ്ടെന്ന് നാം ചിന്തിച്ചിട്ടുണ്ടോ?? 💔💔😖😖
പള്ളിയിലെ മിമ്പർ കാണുമ്പോൾ മുത്ത് നബിയുടെﷺ മിമ്പറെങ്കിലും മനസ്സിൽ ഓടിയെത്തുന്നുണ്ടോ??...😢😢😥😥ഇല്ലെങ്കിൽ നമ്മുടെയെല്ലാം നാളത്തെ അവസ്ഥയെന്താണ് കൂട്ടുകാരാ.. 💔💔😖😖
യഥാർത്ഥത്തിൽ ഓരോ വാങ്കും, പള്ളിയിലേക്കുള്ള യാത്രയും, നിസ്‍കാരവും അങ്ങനെ, എല്ലാം എല്ലാം മുത്തുനബിയുടെ ﷺപ്രണയവും ഇടചേർന്നു നിൽക്കുന്നില്ലേ..... നാമാണെങ്കിൽ നിർബന്ധിത ജോലി പൂർത്തീകരിക്കുന്ന പോലെയാണല്ലോ മിക്ക സമയങ്ങളിലും നിസ്കരിക്കുന്നത് 😣😣... നാം എന്തു പാപിയാണല്ലേ.... ഒരു നേരമെങ്കിലും നാമൊന്ന് മാറിയിരുന്നെങ്കിൽ, മുത്ത് നബിക്കുﷺ എന്തു സന്തോഷമാകും💖
വാങ്കിനെ ഹ്രദയത്തിലേക്ക് സ്വാഗതം ചെയ്തു, മദീനയിലെ പള്ളിയും, അവിടത്തെ പ്രിയ സ്വഹാബാക്കളും, മുത്തുനബിയും ﷺഹൃദയത്തിൽ നിലനിൽക്കെ പള്ളിയിലേക്ക് നടന്നു പോകുമ്പോൾ എന്തു മാത്രം ആനന്ദമായിരിക്കും💗💓.. അങ്ങനെ ഓരോ വക്തും നമ്മിലൂടെ കഴിഞ്ഞു പോകുമ്പോൾ Insha Allah.. മുത്ത് നബി ﷺനമ്മോടും വന്നു പറയും...
"എന്തേ എന്നെ സന്ദർശിക്കാത്തതു... സമയമായില്ലേ മദീനയിലേക്ക് ഇനിയും വരാൻ..മദീനയിലേക്ക് വരൂ..."
അങ്ങനെ മുത്ത് നബിയുടെ ﷺ സമ്മതത്തോടെ ഖൽബിൽ കൊണ്ട് നടന്ന മദീനയിലേക്ക് നമുക്കും യാത്ര പോകാം... അതിനൊരു വഴി എളുപ്പമായുള്ളതു സ്വലാത്ത് മാത്രമാണ് സ്വാലത്തു ചൊല്ലികൊണ്ടേയിരിക്കണം... *ഹൃദയത്തിൽ മദീനയുടെ വിത്ത് മുളച്ചു പൊന്തണം അതിൽ ഫലങ്ങൾ കായ്ച്ചു വളരും*Insha Allah...
നാഥൻ അതിനെല്ലാം നമുക്ക് തൗഫീഖ് ചെയ്യട്ടെ.... ആമീൻ
WhatsApp 7736370738
Post a Comment