ഞാൻ അല്ലാഹുവിന്റെ ഹബീബാണ്

*ഞാൻ അല്ലാഹുവിന്റെ ഹബീബാണ്*
----------------------------------------
 മസ്ജിദുന്നബവിയിൽ വെച്ച് സ്വഹാബാക്കൾ കഴിഞ്ഞുപോയ അംബിയാക്കളുടെ മദ്ഹ് കീർത്തനങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. "മഹാനായ ഇബ്രാഹിം നബി ഖലീൽ ആയി തിരഞ്ഞെടുത്തു". മറ്റൊരാൾ പറഞ്ഞു" അത്ഭുതം ഈസാ നബിക്ക് അള്ളാഹു റൂഹുള്ളാഹി( അല്ലാഹുവിന്റെ ആത്മാവ്) എന്ന സ്ഥാനപ്പേര് നൽകിയില്ലേ. " മറ്റൊരാൾ പറഞ്ഞു" ആദം നബിയെ കുറിച്ച് പ്രത്യേകം തിരഞ്ഞെടുത്തു എന്നാണ് വിശുദ്ധ ഖുർആൻ പറഞ്ഞത്". 
 എല്ലാവരുടെയും സംസാരം കേട്ട ശേഷം മുത്ത് നബി (ﷺ)തങ്ങൾ അഭിമാനത്തോടെ പറഞ്ഞു:" ഓരോരുത്തർക്കും അല്ലാഹുവിങ്കൽ ഉള്ള സ്ഥാനം കൊണ്ടാണ് അവരെ അറിയപ്പെടുന്നത്. അറിയുക, ഞാൻ അല്ലാഹുവിന്റെ "ഹബീബ്"ആണ്. ഞാൻ ആത്മപ്രശംസ നടത്തുകയല്ല". 
( ഹബീബ് എന്നതുകൊണ്ടുള്ള വിവക്ഷ അള്ളാഹുവിന് ഇഷ്ടമില്ലാത്തത് മുത്ത് നബി(ﷺ)യും ചെയ്യുകയില്ല, മുത്തു നബി(ﷺ) തങ്ങൾക്ക് ഇഷ്ടമില്ലാത്തത് അള്ളാഹുവും ചെയ്യുകയില്ല എന്നതാണ്)
                                  *(തിർമുദി)*