റമളാനിനെ വേണ്ടപോലെ പരിഗണിക്കാത്തവർ ശപിക്കപ്പെട്ടവർ

*റമളാനിനെ വേണ്ടപോലെ പരിഗണിക്കാത്തവർ ശപിക്കപ്പെട്ടവർ* 

 *✍🏽മദീനയുടെ👑വാനമ്പാടി* 

1⃣5⃣4⃣ഇസ്ലാമിക പഠനങ്ങൾ

റമളാനിനെ കൃത്യമായി പരിഗണിച്ച് ഇബാദത്ത് ചെയ്ത് പാപമോചനം ചെയ്തും പശ്ചാത്തപിച്ചും പാപം പൊറുത്ത് ലഭിക്കുന്നതിന് ഒരു സത്യവിശ്വാസി പ്രത്യേക പ്രാധാന്യം കൊടുക്കേണ്ടതാണ്. റമളാന്‍ വന്നെത്തിയിട്ടും അതിനെ വേണ്ടപോലെ പരിഗണിക്കാതെ അലസമായി കഴിയുന്നത് അല്ലാഹുവിന്റെ ശാപം ലഭിക്കാന്‍ കാരണമായിതീരും.
عن مالك بن الحسن بن مالك بن الحويرث عن أبيه عن جده رضي الله عنه قال صعد رسول الله صلى الله عليه وسلم المنبر فلما رقي عتبة قال آمين ثم رقي أخرى فقال آمين ثم رقي عتبة ثالثة فقال آمين ثم قال أتاني جبريل عليه السلام فقال يا محمد من أدرك رمضان فلم يغفر له فأبعده الله فقلت آمين قال ومن أدرك والديه أو أحدهما فدخل النار فأبعده الله فقلت آمين قال ومن ذكرت عنده فلم يصل عليك فأبعده الله فقلت آمين
മാലിക് ബ്നു ഹുവൈരിസില്‍(റ) നിന്ന് നിവേദനം റസൂൽ(സ്വ) മിമ്പറില്‍ കയറി. ആദ്യപടി കയറിയപ്പോള്‍ അവിടുന്ന് 'ആമീന്‍' എന്ന്‌ പറഞ്ഞു. രണ്ടാമത്തെ പടി കയറിയപ്പോഴും അവിടുന്ന് 'ആമീന്‍' എന്ന്‌ പറഞ്ഞു. മൂന്നാമത്തെ പടി കയറിയപ്പോഴും അവിടുന്ന് 'ആമീന്‍' എന്ന്‌ പറഞ്ഞു. അതിന് ശേഷം അവിടുന്ന് പറഞ്ഞു.എന്റെ അടുക്കല്‍ ജിബ്‌രീല്‍ (അ) വന്നിട്ട് പറഞ്ഞു. ഒരു വ്യക്തി റമളാന്‍ മാസത്തില്‍ ജീവിച്ചിട്ട് (നോമ്പ് പിടിച്ച്) തന്റെ കുറ്റങ്ങള്‍ ഏറ്റ് പറഞ്ഞ് അല്ലാഹുവിനോട് കേണപേക്ഷിച്ച് പൊറുക്കലിനെ തേടിയില്ലങ്കില്‍ അല്ലാഹുവിന്റെ *കാരുണ്യത്തില്‍ നിന്നും അവന്‍ അകറ്റപ്പെടട്ടെ .* അപ്പോഴാണ് ഞാന്‍ ആദ്യം 'ആമീന്‍' എന്ന്‌ പറഞ്ഞത്. …......................(സ്വഹീഹുത്ത൪ഗീബ് വത്ത൪ഹീബ് 996)
              
قَالَ شَمْسُ الدِّينِ أبُو عبدِ الله مُحَمَّدُ بنُ أبِي بَكْرٍ الشَّهِيرُ بابنِ قيِّمِ الجَوْزِيَّة رحمه الله :مَنْ صَحَّ لَهُ رَمَضَانُ وَسَلِمَ سَلِمَتْ لَهُ سَائِرُ سَـنَتِهِ 
ഇബ്നു ഖയ്യിമിൽ ജൗസിയ്യ(റ) പറഞ്ഞു: റമളാൻ മാസം ഒരാൾക്ക് ശരിയായ നിലയിലും സുരക്ഷിതമായ നിലയിലുമായിത്തീർന്നാൽ അവന്റെ വർഷത്തിലെ ബാക്കിയുള്ള (മാസങ്ങളെല്ലാം) സുരക്ഷിതമാകും. [ زاد المعاد ٣٩٨/١١ ]